നഗരത്തില്‍ എല്ലാം എന്റേതാണ് എന്റെ വീട് എന്റെ ഭാര്യ എന്റെ മകന്‍ എന്റെ ബീഡി , എന്റെ തീപ്പെട്ടി പുറത്തുണ്ണല്‍ അകത്തു പെടുക്കല്‍ .. വില കൊടുത്താല്‍ വാങ്ങാം മുന്തിയ സമാധാനം .. നഗരത്തില്‍ ഭൂമി കറങ്ങുന്നില്ല ഉദയാസ്തമനവുമില്ല എന്നും എപ്പോഴും പകലിന്റെ യൌവനം പെണ്ണുങ്ങള്‍ക്ക് വൈരൂപ്യമില്ല അമ്മയ്ക്കും അമ്മൂമ്മയ്ക്കും വയസാവില്ല .. നഗരത്തില്‍ കുട്ടികളില്ല ഒക്കെ മുതിര്‍ന്നവരാണ് വായില്‍ ഒതുങ്ങാത്ത വാക്കും , വായ് പൊത്തും പ്രവൃത്തിയും ! വീട്ടില്‍ വൃദ്ധരില്ല നഗരത്തില്‍ മരണവുമില്ല വിലപിക്കാന്‍ ആളില്ലാത്തവര്‍ക്ക് ഉറങ്ങാന്‍ ഉണര്‍ന്നിരിക്കുന്നു സദാ - സത്രവും ശ്മശാനവും ! * ടി ഡി എം ഹാളില്‍ നഗര വാസികള്‍ക്കായി രാമായണ പാരായണം ..... രാവേറെ ചൊല്ലിയിട്ടും കര്‍ക്കിടകമൊഴിയുന്നില്ല * രാമായണവുമില്ല * രാ -മായുന്നുമില്ല * രാമായനം കാക്കും സീതമാര്‍ അലയുന്നു കാമാര്‍ത്തി ചൂഴും കണ്ണാല്‍ കൈകാട്ടി വിളിക്കുന്നു അഴുക്കു ചാലുകള്‍...
അക്ഷര മുറ്റത്തെ മുക്കുറ്റി പൂക്കള്‍ ...... എന്റെ ബ്ലോഗുകള്‍ മരുഭുമികളിലൂടെ, ഒരിടത്തൊരിടത്തൊരു , ഇരിപ്പിടം, കാവ്യാംശു