ഉ ള്ളിയാണ് താരം ഉള്ളു മുറിഞ്ഞ മനുഷ്യരല്ല ! വിലയേറുന്നത് പാവം ജനത്തിനല്ല വിലക്കയറ്റം കുതിര കയറുന്നതവന്റെ തുച്ചമാം ജീവിത- ച്ചുമലിലാണ് ! ഉളി പോലുള്ളില്‍ വീണു മുറിഞ്ഞ മനസും മുടിഞ്ഞ കുലവും ഒഴിഞ്ഞ കലവും ഓരക്കാഴ്ചകള്‍ മാത്രം ! ഉള്ളുക്കള്ളികള്‍ ആര്‍ക്കറിയാം ! ബീഫു കറിയില്‍ ഉള്ളിയില്ലെന്നു ചൊല്ലി ക്കലപില കൂട്ടേണ്ട ! ബീഫ് കറി യില്‍ ഉള്ളി ആഡംബരം ഇനിയത് മറന്നേക്കൂ! പക്ഷെ വടക്കതല്ല സ്ഥിതി ചുട്ട റൊട്ടിക്ക് ചേര്ക്കാ - നിത്തിരിയുള്ളിയില്ലെങ്കില്‍ പിന്നെ പട്ടിണി തന്നെ പറഞ്ഞിട്ടിതെന്തിന് !! ഉള്ളിക്കറിയില്ലല്ലോ കൂട്ടാന്‍ ഉള്ളിക്കറി ഇല്ലെന്നു ! ഉള്ളു മുറിഞ്ഞ മനുഷ്യര്‍ക്കുമറിയില്ല ഉള്ളിക്കുള്ളിലെ ഊരാക്കുടുക്കുകള്‍ ! പക്ഷെ ഒന്നോര്‍ക്കണം ; ഉള്ളി ഒരോര്‍മപ്പെടുത്തലാണ് ! ഉള്ളു പൊള്ളിക്കുന്ന ഓര്‍മപ്പെടുത്തല്‍ ! ***
അക്ഷര മുറ്റത്തെ മുക്കുറ്റി പൂക്കള്‍ ...... എന്റെ ബ്ലോഗുകള്‍ മരുഭുമികളിലൂടെ, ഒരിടത്തൊരിടത്തൊരു , ഇരിപ്പിടം, കാവ്യാംശു