Skip to main content

Posts

Showing posts from October, 2010

പ്രതീക്ഷ

ഭ യമായിരുന്നു ! ഇരുളിനെ, കുട്ടിക്കാലത്ത് ..... കറുത്ത ഭൂതങ്ങള്‍ പോല്‍  ദംഷ്ട്ര കാട്ടി ചിരിച്ച - അമാവാസികളെ., ഭയമായിരുന്നു !. അഭയം നല്‍കാന്‍  അരികില്‍ ഇല്ലായിരുന്നു അമ്മ നീട്ടും  വെളിച്ചം  ചേര്‍ന്ന് നില്‍ക്കാന്‍  കൂടെയില്ലായിരുന്നു  അച്ഛനാകും  വിരല്‍ത്തുമ്പ്... രാത്രികളില്‍ അസ്ഥിത്തറയില്‍  കാറ്റത്ത്‌ ആടിയുലഞ്ഞ  തിരിനാളം പോലെ മിന്നാമിന്നികള്‍. ഇരുളിന്റെ  കരുതലറ്റ... കണ്‍ചിമ്മല്‍ . പോളകെട്ടിയ  ബാല്യവും .. നിറം കെട്ട കൌമാരവും  മൃദുല  സ്വപ്‌നങ്ങള്‍  തീരും മുന്‍പേ കൈ പിടിച്ചവന്‍  നടതള്ളിയത്‌ ദുരിതങ്ങളുടെ  മണിയറയില്‍   വിയര്‍പ്പു നാറുന്ന  രാത്രികള്‍ തീവണ്ടികള്‍ പോലെ  ഇരുളിന്റെ പാളങ്ങളിലൂടെ  ഇട നെഞ്ച് കീറി  അലറി  പായുന്നുണ്ട്‌ ... അറപ്പിന്റെ ചെളി വരമ്പിലുടെ ഭയങ്ങളുടെ  രാപകല്‍ ഇല്ലാത്ത  കയറ്റിറക്കങ്ങള്‍ . ഇങ്ങനെയും  ജീവിതം സ്വയം മുഴുകുന്നു  ചില പരീക്ഷണങ്ങളില്‍ ! വിരലെണ്ണം പോരാതെ വരുന്ന  നഷ്ടങ്ങളുടെ കണക്കെടുപ്പിലും  ഒരു പ്രതീക്ഷ  തിരിനീട്ടുന്നു  അകലെയെവിടെയോ  വെളിച്ചമുണ്ട് .. വലയവും വിലയവും  അവിടെയുണ്ട് ..

My Blogs

http://www.remesharoor.blogspot.com/    മരുഭൂമികളിലൂടെ     http://www.remesharoors.blogspot.com/ കാവ്യാംശു   http://www.marubhoomikalil.blogspot.com/ ഇരിപ്പിടം  http://www.marubhoomikaliloode.blogspot.com/ ഒരിടത്തൊരിടത്തൊരു