Saturday

പ്രതീക്ഷ

യമായിരുന്നു !
ഇരുളിനെ,
കുട്ടിക്കാലത്ത് .....
കറുത്ത ഭൂതങ്ങള്‍ പോല്‍ 
ദംഷ്ട്ര കാട്ടി ചിരിച്ച -
അമാവാസികളെ.,
ഭയമായിരുന്നു !.

അഭയം നല്‍കാന്‍ 
അരികില്‍ ഇല്ലായിരുന്നു
അമ്മ നീട്ടും  വെളിച്ചം 

ചേര്‍ന്ന് നില്‍ക്കാന്‍ 
കൂടെയില്ലായിരുന്നു 
അച്ഛനാകും 
വിരല്‍ത്തുമ്പ്...

രാത്രികളില്‍
അസ്ഥിത്തറയില്‍ 
കാറ്റത്ത്‌
ആടിയുലഞ്ഞ 
തിരിനാളം പോലെ
മിന്നാമിന്നികള്‍.

ഇരുളിന്റെ 
കരുതലറ്റ...
കണ്‍ചിമ്മല്‍ .

പോളകെട്ടിയ 
ബാല്യവും ..
നിറം കെട്ട കൌമാരവും 

മൃദുല  സ്വപ്‌നങ്ങള്‍ 
തീരും മുന്‍പേ
കൈ പിടിച്ചവന്‍ 
നടതള്ളിയത്‌
ദുരിതങ്ങളുടെ 
മണിയറയില്‍
 
വിയര്‍പ്പു നാറുന്ന 
രാത്രികള്‍
തീവണ്ടികള്‍ പോലെ 
ഇരുളിന്റെ പാളങ്ങളിലൂടെ 
ഇട നെഞ്ച് കീറി 
അലറി  പായുന്നുണ്ട്‌ ...

അറപ്പിന്റെ
ചെളി വരമ്പിലുടെ
ഭയങ്ങളുടെ 
രാപകല്‍ ഇല്ലാത്ത 
കയറ്റിറക്കങ്ങള്‍ .

ഇങ്ങനെയും 
ജീവിതം
സ്വയം മുഴുകുന്നു 
ചില പരീക്ഷണങ്ങളില്‍ !
വിരലെണ്ണം
പോരാതെ വരുന്ന 
നഷ്ടങ്ങളുടെ
കണക്കെടുപ്പിലും 
ഒരു പ്രതീക്ഷ 
തിരിനീട്ടുന്നു 

അകലെയെവിടെയോ 
വെളിച്ചമുണ്ട് ..
വലയവും
വിലയവും 
അവിടെയുണ്ട് ..

21 comments:

 1. അകലെയെവിടെയോ
  വെളിച്ചമുണ്ട് ..
  വലയവും
  വിലയവും
  അവിടെയുണ്ട് ..

  ReplyDelete
 2. കൊള്ളാം. കവിത. പ്രതീക്ഷകള്‍ നഷ്ടപ്പെട്ടാന്‍ പിന്നെ എന്ത് ജീവിതം അല്ലേ?? പോസ്റ്റിനോടൊപ്പമുള്ള ചിത്രം ഒറ്റക്ക് കാണുമ്പോള്‍ മനോഹരം. പക്ഷെ പോസ്റ്റുമായി വായിക്കുമ്പൊള്‍ പ്രതീക്ഷ തീരെ തോന്നുന്നില്ല ആ മുഖത്ത്

  ReplyDelete
 3. മനോരാജ് ...ചിലര്‍ അങ്ങിനെയാണ് ..മനസിലുള്ളത് മുഖത്തു കാണിക്കില്ല .
  ചിലര്‍ മറിച്ചും .:).വിലപ്പെട്ട ആദ്യ അഭിപ്രായത്തിന് നന്ദി :)
  ഇനിയും വരണം ...

  ReplyDelete
 4. വളരെ നന്നായിത്തുണ്ടു കവിത ! ഭാവി ജീവിതത്തിനെക്കുറിഛുള്ള പ്രതീക്ഷകളല്ലേ ഇന്നത്തെ ജീവിതത്തിലെ താപ്പര്യം കൂട്ടുന്നതു ! ആ ഒരു മിന്നാമ്മിനുങ്ങിന്ടെ ഞ്ഞ്രുരുങ്ങുവട്ടം ഇല്ലെന്കില്, ഒരു രെസം ഇല്ല! ഇനിയുമ് പ്രതീക്ഷിക്കുന്നുണ്ടു ! അഭിനന്ദനങ്ങള് !

  ReplyDelete
 5. വിരലെണ്ണം
  പോരാതെ വരുന്ന
  നഷ്ടങ്ങളുടെ
  കണക്കെടുപ്പിലും
  ഒരു പ്രതീക്ഷ
  തിരിനീട്ടുന്നു

  പ്രതീക്ഷ കൈവിടണ്ട.
  ജീവിതം എന്നാല്‍ പ്രതീക്ഷ ആണ്.
  നല്ല വരികള്‍...

  ReplyDelete
 6. ബാലാജി പുന:സമാഗമം സന്തോഷം പകരുന്നു .നല്ല വാക്കുകള്‍ക്കു നന്ദി .
  "താന്തോന്നി" കറങ്ങി തിരിഞ്ഞു വീണ്ടും വന്നല്ലോ ..ജീവിതമെന്നാല്‍ പ്രതീക്ഷകളുടെ ആകെ തുകയല്ലേ?? :)

  ReplyDelete
 7. മധുരമായുതിരുന്ന കതിരു പോല് നി൯ കവിത....
  മിഴികളിലുണരുന്ന മുത്തുകള് സാക്ഷി....

  ReplyDelete
 8. അകലെയെവിടെയോ
  വെളിച്ചമുണ്ട് ..
  വലയവും
  വിലയവും
  അവിടെയുണ്ട് ..

  അതെ,
  വെളിച്ചമുണ്ട്...നിരുത്തതെ യാത്ര തുടരാം.
  എനിക്ക് നന്നയി ഇഷ്ടപ്പെട്ടു.

  ReplyDelete
 9. ഇരുളടഞ്ഞ ബാല്യവും കൗമാരവും. ജീവിതം തന്നെ മുന്നില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ അവിടെ എന്തു പ്രതീക്ഷ, എന്തു സ്വപ്നം. എന്നിട്ടും പ്രതീക്ഷിക്കുന്നു, ആശിക്കുന്നു, ദൂരെയൊരു വെളിച്ചമുണ്ടെന്ന്....വലയവും
  വിലയവുമുണ്ടെന്ന്.

  നല്ല കവിത. ഇഷ്ടമായി.

  ReplyDelete
 10. റാംജി..യാത്ര തുടരുകയാണ് ..ആശംസകള്‍ക്ക് സന്തോഷം ..
  വായാടീ ..വായനയ്ക്കും കമന്റിനും
  നന്ദി ...വിമര്‍ശനങ്ങളും ആവാം ..:)

  ReplyDelete
 11. രമേശ് ജി, വളരെ ഇഷ്ടായി കവിത. ഒരു പെൺകുട്ടിയുടെ/സ്ത്രീയുടെ ജീവിതം ചുരുക്കം ചില വരികളിൽ മനോഹരമായി വരച്ചു കാട്ടി. “അറപ്പിന്റെ
  ചെളി വരമ്പിലുടെ
  ഭയങ്ങളുടെ
  രാപകല്‍ ഇല്ലാത്ത
  കയറ്റിറക്കങ്ങള്‍ .“
  ഈ വരികളില്ലാതെ വായിച്ചപ്പോൾ കൂടുതലിഷ്ടം തോന്നി.

  ReplyDelete
 12. നന്നായിരിക്കുന്നു രമേശ്‌.
  കരുത്തുറ്റ കാവ്യ ബിംബങ്ങള്‍ ...

  ReplyDelete
 13. ഹാപ്പി ബാച്ചിലേഴ്സ് ..എന്തിനാണ് ആ വരികള്‍ ഒഴിവാക്കാന്‍ തോന്നിയത് ? ഈ കവിതയുടെ ഭാഗം തന്നെയാണ് ആ വരികളും ..ഭാനു ..ആദ്യ വായനയ്ക്ക് വന്നു അഭിപ്രായം കുറിച്ചതില്‍ സന്തോഷം ..നിശസുരഭി ഇവിടെ വായനയ്കെത്തിയത്തില്‍ വളരെ സന്തോഷം:)അഭിപ്രായം രേഖപ്പെടുത്തിയത്തിനും :)

  ReplyDelete
 14. ഭയമായിരുന്നു !
  ഇരുളിനെ,
  കുട്ടിക്കാലത്ത് .....
  കറുത്ത ഭൂതങ്ങള്‍ പോല്‍
  ദംഷ്ട്ര കാട്ടി ചിരിച്ച -
  അമാവാസികളെ.,
  ഭയമായിരുന്നു !.
  .....

  ReplyDelete
 15. അകലെയുള്ള വെളിച്ചത്തെ തിരയുന്ന ജീവിതം ...kollam

  ReplyDelete
 16. അകലെയെവിടെയോ
  വെളിച്ചമുണ്ട് ..
  വലയവും
  വിലയവും
  അവിടെയുണ്ട് ..ee varikalile vilayavum avide und..ethil vilayam ennu udeshikkunathu enthaanu??manassilaayillya..

  ReplyDelete
 17. ആയിരത്തി ഒന്നാം രാവ്...വായനയ്ക്കെത്തിയത്തില്‍ സന്തോഷം ...ലച്ചു ..സംശയം ചോദിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു..കാര്യമറിയാതെ കമന്റു എഴുതുന്ന തിനേക്കാള്‍ നല്ലത് കവിതയും ആശയവും അറിഞ്ഞു വായിക്കുക ,എന്നിട്ട് വിമര്‍ശനമായാലും ,അഭിപ്രായം ആയാലും അത് പറയുക ..അതാണ്‌ വേണ്ടത് ..ഇനി വിലയം എന്നാല്‍ കൂടിച്ചേരല്‍ ..ലയിച്ചു ചേരല്‍ ,മോക്ഷഗതി പ്രാപിക്കല്‍ എന്നിങ്ങനെ സന്ദര്‍ഭോചിതമായി നിരവധി അര്‍ഥങ്ങള്‍ ഉണ്ട്..ലയം എന്നാല്‍ കൂടിച്ചേരല്‍ ആണല്ലോ ഇതിന്റെ വിശേഷണ പദമാണ് വിലയം ..."ആത്മാവ് ഈശ്വര പാദങ്ങളില്‍ വിലയം പ്രാപിച്ചു " എന്നൊക്കെ മുന്‍പ് എപ്പോളെങ്കിലും വായിച്ചിട്ടുണ്ടാകുമല്ലോ ? ഇവിടെ വലയം എന്നും വിലയം എന്നും രണ്ടു പദങ്ങള്‍ ചേര്‍ത്തിട്ടുണ്ട് .വലയം(ചെയ്യുക ) എന്നാല്‍ സംരക്ഷണം നല്‍കുക ആവരണം ചെയ്യുക തുടങ്ങിയ അര്‍ഥങ്ങള്‍ ഉണ്ട് ..കവിതയില്‍ ആത്യന്തികമായ സംരക്ഷണം ആണിത് .വിലയം എന്നത് ലോക ദുഖങ്ങളില്‍ നിന്നുള്ള ആത്മീയമായ മോക്ഷമെന്നോ ,,ഭൌതീക സുഖങ്ങളിലെക്കുള്ള കൂടിച്ചേരല്‍ എന്നോ സങ്കല്‍പ്പിക്കാം ..അര്‍ഥം ഇതൊക്കെയാണ് ..ബാക്കി വായനക്കാരുടെ വിശ്വാസം പോലെ സങ്കല്പ്പിച്ചോളൂ ..വിശ്വാസം ..അതല്ലേ എല്ലാം ...മതിയോ? സംശയങ്ങള്‍ ഇനിയും ഇനിയും ഉണ്ടാകട്ടെ ..:)

  ReplyDelete
 18. വിരലെണ്ണം
  പോരാതെ വരുന്ന
  നഷ്ടങ്ങളുടെ
  കണക്കെടുപ്പിലും
  ഒരു പ്രതീക്ഷ
  തിരിനീട്ടുന്നു ...........സത്യം സത്യം സത്യം

  ReplyDelete
 19. അകലെയെവിടെയോ
  വെളിച്ചമുണ്ട് ..
  വലയവും
  വിലയവും
  അവിടെയുണ്ട് ..

  തീര്‍ച്ചയായും ..ആശംസകള്‍

  ReplyDelete

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...