Monday

ഉള്ളി; ഒരോര്‍മപ്പെടുത്തല്‍ള്ളിയാണ് താരം 
ഉള്ളു മുറിഞ്ഞ മനുഷ്യരല്ല !
വിലയേറുന്നത് 
പാവം ജനത്തിനല്ല 
വിലക്കയറ്റം കുതിര 
കയറുന്നതവന്റെ 
തുച്ചമാം ജീവിത-
ച്ചുമലിലാണ് !
 
ഉളി പോലുള്ളില്‍ വീണു 
മുറിഞ്ഞ മനസും 
മുടിഞ്ഞ കുലവും
ഒഴിഞ്ഞ കലവും 
ഓരക്കാഴ്ചകള്‍ മാത്രം !
ഉള്ളുക്കള്ളികള്‍ 
ആര്‍ക്കറിയാം !
ബീഫു കറിയില്‍
ഉള്ളിയില്ലെന്നു
ചൊല്ലി ക്കലപില 
കൂട്ടേണ്ട !
ബീഫ് കറി യില്‍ 
ഉള്ളി ആഡംബരം 
ഇനിയത് മറന്നേക്കൂ!
പക്ഷെ വടക്കതല്ല സ്ഥിതി 
ചുട്ട റൊട്ടിക്ക് ചേര്ക്കാ -
നിത്തിരിയുള്ളിയില്ലെങ്കില്‍ 
പിന്നെ പട്ടിണി തന്നെ  
പറഞ്ഞിട്ടിതെന്തിന്  !!
ഉള്ളിക്കറിയില്ലല്ലോ
കൂട്ടാന്‍ 
ഉള്ളിക്കറി ഇല്ലെന്നു !
ഉള്ളു മുറിഞ്ഞ 
മനുഷ്യര്‍ക്കുമറിയില്ല
ഉള്ളിക്കുള്ളിലെ 
ഊരാക്കുടുക്കുകള്‍ !
പക്ഷെ ഒന്നോര്‍ക്കണം ;
ഉള്ളി ഒരോര്‍മപ്പെടുത്തലാണ് !
ഉള്ളു പൊള്ളിക്കുന്ന
ഓര്‍മപ്പെടുത്തല്‍ !

*** 

47 comments:

 1. ഉള്ളിക്കുള്ള പൊള്ളുന്ന വില കേട്ട് ഉള്ളുമുറിഞ്ഞ മനുഷ്യന്റെ വേദനയാണിതെങ്കിലും, നല്ല രസമുണ്ട് വായിക്കാന്‍ . കാലം മാറുമ്പോള്‍ കോലം മാറുന്ന മനുഷ്യരല്ലേ...വൈകാതെ ഉള്ളിയില്ലാത്തൊരു ജീവിതം താനേ ശീലിച്ചുകൊള്ളും.

  ReplyDelete
 2. ഉള്ളു പൊള്ളിക്കുന്ന
  ഓര്‍മപ്പെടുത്തല്‍ !
  കൊള്ളാം കലക്കി

  ReplyDelete
 3. സംഭവം ഉള്ളി ആണെങ്കിലും
  ഉള്ളത് പറഞ്ഞാല്‍
  ഉള്ളില്‍ തട്ടി കേട്ടോ...
  കാരണം ഇത് വരാന്‍ പോകുന്ന വിപത്തിന്റെ മുന്നോടി ആണ്
  ഇന്നലെ ഒരു മെയില്‍ കണ്ടു..ആവശ്യത്തിനും അത്യാവശ്യത്തിനും
  ആദംബരത്തിനും ഇന്ത്യയില്‍ ഒരേ വില എന്ന്...
  ഉള്ളി കിലോ 65 രൂപ..പെട്രോള്‍ ലിടര്‍ 65 രൂപ പിന്നെ
  ബിയര്‍ ഗ്ലാസ്‌ 65 രൂപ..എന്താ പോരെ സാധാരണക്കാരന് ജീവിക്കാന്‍...
  ഈ പങ്ക് വെക്കലിനു നന്ദി രമേഷ്ജി..

  ReplyDelete
 4. ഉള്ളിക്കവിത വായിക്കുമ്പോഴും കണ്ണുനിറയുന്നു.
  ഞാനുമൊരെണ്ണം എഴുതി വച്ചിട്ടുണ്ട്.
  “വില കുറയുന്നതിനു മുൻപ്” പോസ്റ്റ് ചെയ്യണം.

  ReplyDelete
 5. ha ha ..കലാ വല്ലഭാ വിലകുറയുന്നതിനു മുന്‍പ് ചെലവാക്കണം എന്ന് പറയ്‌

  ReplyDelete
 6. ഉള്ളി എരുവാണുണ്ണീ
  പുളിയല്ലോ രസപ്രദം!

  ReplyDelete
 7. ഉള്ളിയാണ് താരം
  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല !
  വിലയേറുന്നത്
  പാവം ജനത്തിനല്ല
  വിലക്കയറ്റം കുതിര
  കയറുന്നതവന്റെ
  തുച്ചമാം ജീവിത-
  ച്ചുമലിലാണ് !

  സമ്മതിക്കുന്നു രമേശേട്ടാ താങ്കളുടെ ഭാവനയെ.ഇങ്ങനെയൊന്നു മനസ്സിലുണ്ടായിരുന്നുവല്ലേ....?
  ഒരു ഉള്ളിക്കവിത ഞാനും ആലോചിച്ചിരുന്നു.ഏതായാലും ഇനിവേണ്ട

  ReplyDelete
 8. ഉള്ളിയുടെ കാര്യം കേള്‍ക്കുമ്പോള്‍ തന്നെ കണ്ണ് നീറുന്നു! ഇപ്പോള്‍ ഉള്ളിയാണ് താരം.

  ReplyDelete
 9. ഉള്ളിക്കവിത രസമാക്കി.

  ReplyDelete
 10. ഉള്ളിയാണു താരം!!

  ReplyDelete
 11. അതെ. ഉള്ളി ഒരു ഓര്‍മപ്പെടുത്തല്‍ തന്നെ. എന്തിന്റെയൊക്കെയോ തുടക്കവും.

  ReplyDelete
 12. ഉള്ളിയാണ് താരം
  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല!!

  ReplyDelete
 13. ഉള്ളിക്കവിത കൊള്ളാം.
  ഇത്രയും രോഷം വേണ്ട രമേഷ്ജി.
  ഉള്ളിക്കര്‍ഷകനും ജീവിക്കണ്ടേ..?

  ReplyDelete
 14. അയ്യോ !തന്തോന്നീ --ഈ കാശൊന്നും ഉള്ളി കര്ഷന് കിട്ടുന്നില്ല എന്നതാണ് വിരോധാഭാസം ...വടക്കേ ഇന്ത്യയില്‍ കാര്‍ഷിക ഭൂമി മുഴുവന്‍ ജന്മികളും മാഫിയാകളും കയ്യടക്കി വച്ചിരിക്കുകയല്ലേ ..

  ReplyDelete
 15. കലക്കി..
  ഉള്ളിയുടെ ആത്മാവറിഞ്ഞു പെരുമാറി.

  ReplyDelete
 16. ഈ ഉള്ളിയുടെ ഒരു കാര്യം..ഇനി ആരെങ്കിലും 'ഉള്ളി തൊലിച്ചത് പോലെ' എന്ന് പറഞ്ഞാല്‍ ഒരു ചവിട്ടാ ചവിട്ടണം...

  ReplyDelete
 17. യൂസുസ്പ യുടെ ഉള്ളിക്കവിതയ്ക്കും പ്രണാമം ...

  ReplyDelete
 18. ഉള്ളിയിങ്ങനെ ഉള്ള് പൊള്ളിക്കുമ്പോള്‍
  എരിഞ്ഞു തുടങ്ങുന്നത് കണ്ണല്ല;
  സാധാരണക്കാരന്റെ ജീവിതമാണ്
  കാരണം, ഇതൊരു തുടക്കം മാത്രമാണല്ലോ!
  ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു...
  :(

  ReplyDelete
 19. ഈ ഉള്ളി കവിത ഇഷ്ടായി

  ReplyDelete
 20. പള്ളിയിൽ പോയില്ല്ലെങ്കിലും
  ഉള്ളിയില്ലാതീ ഭാരതീയനൊന്നും
  ഉള്ളിലേക്കിറങ്ങില്ലയതു നിശ്ചയം
  പൊള്ളിയാലുമീവില ഉള്ളിക്കെങ്കില്ല്ല്ലും
  കൊള്ളീക്കും ഒരുപിടിയീന്നുമ്മാസഞ്ചിയിൽ !

  ReplyDelete
 21. ഉള്ളി കവിതയാത്കൊണ്ട് ഇഷ്ടപ്പെട്ടു

  ReplyDelete
 22. ഇത്തവണ ഉള്ളി കണ്ണിലല്ല, ഉള്ളിലാണ് നീറ്റലുണ്ടാക്കിയത്. കാരണം ഉള്ളിക്കും അപ്പുറത്തെ ഉള്ളുകള്ളികളിലേക്ക് രമേശ്‌ സാറിന്റെ വരികള്‍ ഉള്ളാലെ കൂട്ടിക്കൊണ്ട് പോയി. ഉള്ളിയില്ലാതെ പള്ള നിറക്കാമെന്നതും കള്ളമായ് തീരുമോ എന്നൊരു ഉള്‍ഭയം.
  ഒരു ഉള്ളി വെച്ചും ഇങ്ങിനെയൊക്കെ കവിതയെഴുതാം എന്ന് കാണിച്ച രമേശ്‌ സാറിന് നന്ദി.

  ReplyDelete
 23. ഉള്ളിക്കൊരു കാലം
  ഉള്ളി ഉള്ളവർക്കും.

  ReplyDelete
 24. ഉള്ളിക്കഥ പറയാതെ.... കണ്ണു നിറയുന്നു....

  ReplyDelete
 25. പണ്ടേ ഉള്ളിക്കച്ചോടം തുടങ്ങിയാല്‍ മതിയായിരുന്നു !എന്ത് ചെയ്യാം ...പോയബുദ്ധി ആന .....

  ReplyDelete
 26. ഉള്ളിക്കവിത ..!

  ReplyDelete
 27. ഓ! ഉള്ളിയല്ലേ , അതില്ലെങ്കിലും ജീവിക്കാം.പക്ഷെ ഓര്‍മ്മപ്പെടുത്തല്‍ നന്നായി. പച്ചവെള്ളം 15 രൂപയ്ക്ക് വാങ്ങിക്കുടിക്കുന്ന മലയാളിക്ക് 23 രൂപ പാലിന് കൊടുക്കാന്‍ വയ്യേ എന്ന് പത്രത്തില്‍ കണ്ടു. റബ്ബര്‍ അല്ലാതെ വേറെ വല്ലതും കൃഷി ചെയ്യാന്‍ മലയാളിക്കും തോന്നട്ടെ.
  (ഇങ്ങനെ വില കയറുന്നത് കൊണ്ട് "ഒരു ലോട്ടറി അടിച്ചിരുന്നെങ്കില്‍ സാമ്പാര്‍ വയ്ക്കാമായിരുന്നു !) എന്ന് ഒരു എസ.എം.എസ കണ്ടു )

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. ഉള്ളി....നീ തന്ന നീറ്റല്‍.. അന്നെന്‍ ‍ കണ്ണുനീര്‍ മഴയായ് തോര്‍ന്നിറങ്ങവെ

  തൊലിക്കും മുന്നേ ഇന്ന് നിന്‍ വിലയതോര്‍ത്തു കണ്ണുനീര്‍ താനേ ഒഴുകീടുന്നു

  നന്നായി ...ഉള്ളി kavitha aasamsakal

  ReplyDelete
 30. ഉള്ളിക്കുള്ളിലെ ഉള്ളു .......ഇഷ്ടപ്പെട്ടു...

  ReplyDelete
 31. ഇപ്പൊ നാട്ടില്‍ ചെയ്യുന്നത് മീന്‍ ചട്ടിക്കു മുകളിലൂടെ ഒരു ഉള്ളി ഉഴിഞ്ഞിടുകയാണ്

  ഓം ലൈറ്റില്‍ ഉള്ളിക്ക് പകരം കാബേജ്

  ReplyDelete
 32. ഉള്ളി കവിത ഉഗ്രന്‍....

  ReplyDelete
 33. കാലികമായ കവിത. ആശംസകള്‍

  ReplyDelete
 34. നന്നായി എഴുതി....!!
  ശരിക്കും ഇഷ്ടപ്പെട്ടു........!!
  അഭിനന്ദനങ്ങള്‍ .........!!

  ReplyDelete
 35. ഉള്ളി കവിത നന്നായി...

  ReplyDelete
 36. ഉള്ളി എല്ലാവരുടേയും ഉള്ളിൽ ഒരു പ്രതീകമായിരിക്കുന്നു.

  ReplyDelete
 37. ശരിയാണ്...!!
  ഉള്ളിയൊരു ഓര്‍മ്മപ്പെടുത്തലാണ്..!!
  ഉള്ളുപൊള്ളിക്കുന്നത്...!!
  മലയാളികളേക്കാള്‍ കൂടുതല്‍ നോര്‍ത്ത് ഇന്ത്യക്കാരനാണ് ഉള്ളു പൊള്ളുന്നത്....!!
  മുമ്പ് ഉള്ളി തൊലിക്കുമ്പോള്‍ മാത്രം കണ്ണു നിറഞ്ഞിരുന്നവര്‍ ഇപ്പോള്‍
  ഉള്ളിയെന്നു കേള്‍ക്കുമ്പോള്‍ കണ്ണ് മിഴിക്കുന്നു.......!!

  നന്നായി എഴുത്ത്.......!!

  ReplyDelete
 38. ഞാനിപ്പോ ഉള്ളിയില്ലാതെ എങ്ങനെ രുചികരമായ ഭക്ഷണം ഉണ്ടാക്കാം എന്ന റിസെര്‍ച്ചിലാ..ഉള്ളിയില്ലാതെ സാമ്പാര്‍ ഉണ്ടാക്കിയിട്ട് വല്ല്യ കുഴപ്പമൊന്നും ആരും പറഞ്ഞില്ല.രമേശ്ജി പറഞ്ഞ പോലെ നമുക്ക് ഉള്ളിയില്ലെങ്കിലും വെണ്ടക്ക കടിക്കാം.പക്ഷേ പാവപ്പെട്ട ഉത്തരേന്ത്യക്കാരന്‍,ഉണക്ക റോട്ടിയുടെ കൂടെ കടിക്കുന്നത് ഒരു കഷ്ണം ഉള്ളിയാണു.
  ഉള്ളിക്കവിത നന്നായ് രമേശ്ജി.എല്ലാ ആശംസകളും.

  ReplyDelete
 39. ഉള്ളുമുറിഞ്ഞവന്റെ രോദനം...


  ഉള്ളിതന്നെ നിലവിളിയ്ക്കാന്‍ തുടങ്ങിയെന്നാ കേട്ടത്... പ്രാണഭയത്താല്‍ പുറത്തിറങ്ങാന്‍ പറ്റുന്നില്ലത്രേ....

  സംഗതി ഉള്ളിക്കവിതയാണെങ്കിലും.. അത് ഉള്ളുപൊള്ളീയ്ക്കുന്നതായി..

  ReplyDelete
 40. ഉള്ളിപുരാ‍ണം നന്നായി. ഈയിടെ കേട്ട ഒരു തമാശ.ഉള്ളി അലമാരയിൽ വച്ചു പൂട്ടിയിരിക്കയാണെന്നും ഭാര്യ ചോദിക്കുമ്പൊൾ ഓരോന്നെടുത്ത്കൊടുക്കുമത്രേ.

  ReplyDelete
 41. ഇപ്പോൾ കണ്ണ് നിറയാൻ ഉള്ളി തൊലിക്കണമെന്നില്ല; വാങ്ങുമ്പോഴേ കണ്ണ് നിറയും!

  ReplyDelete
 42. ഇപ്പോൾ കണ്ണ് നിറയാൻ ഉള്ളി തൊലിക്കണമെന്നില്ല; വാങ്ങുമ്പോഴേ കണ്ണ് നിറയും!

  ReplyDelete
 43. ഇപ്പോള്‍ വിലയല്പം കുറഞ്ഞെങ്കിലും ഉള്ളി സത്യത്തില്‍ ഒരോര്‍മ്മപ്പെടുത്തല്‍ തന്നെയാണ്. ഉള്ളിയില്ലാതെ ജീവിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. ചിലയിടങ്ങളില്‍ അക്ഷരതെറ്റുകള്‍ കണ്ടു. തുച്ഛം എന്നതല്ലേ ശരി. തുച്ചം എന്ന് തെറ്റായി ടൈപ്പ് ചെയ്തിട്ടുണ്ട്.

  ReplyDelete
 44. മനോരാജ് ഈ തുച്ഛം എന്നത് പലപ്പോളും പിടികിട്ടാറില്ല ..അക്ഷരത്തെറ്റുകള്‍ പരമാവധി സഹിക്കാന്‍ കഴിയാത്ത ഒരാളാണ് ഞാന്‍ ..നന്ദി .

  ReplyDelete
 45. vayichu, valare nannayittundu......... aashamsakal......

  ReplyDelete
 46. പറയാന്‍ ഉള്ള് തുറന്നതാണ്..
  പക്ഷെ..,ഉള്ളത് പറയട്ടെ
  രമേശ് ജി,ഉള്ളിലത്രയും ഉള്ളി..!!
  അരിഞ്ഞരിഞ്ഞ് അലങ്കരിച്ചങ്ങനെ..
  അരങ്ങൊരിക്കിയില്ലേ..
  ചാറില്‍ നിന്ന്ചാനലേറിയതും.
  കാര്യമതല്ല,കണ്ണ് നിറയുന്നു..
  ഉള്ളിതൊലിച്ചപോലേ..!!!
  സവാള ഗിരിഗിരി...

  ReplyDelete

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...