എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍ കിളി പറന്നകന്നിട്ടും മായാത്ത ഗന്ധം പോലെ ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന് തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ ! അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍ ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍ വെയില് ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള് അകലാന്‍ അടുത്തവര്‍ .. മുന്നിലായ് മറഞ്ഞോര്‍ക്ക് പിന്നാലെ പോകേണ്ടവര്‍ ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട് ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്