ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു
കാവ്യാംശു
അക്ഷര മുറ്റത്തെ മുക്കുറ്റി പൂക്കള്‍ ...... എന്റെ ബ്ലോഗുകള്‍ മരുഭുമികളിലൂടെ, ഒരിടത്തൊരിടത്തൊരു , ഇരിപ്പിടം, കാവ്യാംശു