അവര്‍ എന്നെ വിളിച്ചു
ഞാന്‍ ചെന്ന് നോക്കുമ്പോള്‍
കാട് കാണാന്‍
കാട് കാണാന്‍
കാഴ്ചകാണാന്‍
വലിയ ജനക്കൂട്ടം
മുന്‍പേ വന്നവര്‍
പറഞ്ഞു
"നല്ല മരങ്ങള്‍ !!
നല്ല മരങ്ങള്‍ !!"
പിമ്പേ വന്നവരും പറഞ്ഞു
"നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!"
ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി
കാടുകാണാന്‍ !!
കണ്ടില്ല
കാടില്ല !!
കണ്ടതോ..
ചില മരങ്ങള്‍ മാത്രം
വളഞ്ഞു പുളഞ്ഞ
വന്‍ മരങ്ങള്‍ മാത്രം ...
കാടെവിടെ മക്കളെ ?
ഈയിടെ ബ്ലോഗില്‍ കണ്ട ചില കവിതക ളും (കാടുകള്‍) വായനക്കാരുടെ അഭിപ്രായങ്ങളും കണ്ടപ്പോള്‍ തോന്നിയത്
ReplyDeleteനല്ല മരങ്ങൾ! കിടിലൻ മരങ്ങൾ! സൂപ്പർ മരങ്ങൾ!
ReplyDeleteഎനിക്കും വേണം മരങ്ങൾ!
“മലനാടന്‍ കാടുകള്‍ തലതല്ലി ചാകവേ
ReplyDeleteമഴുവിന്‍ മുനയ്ക്കുമേല്‍ കയ്യമര്‍ത്തി
മിഴിനീരാല്‍, പാട്ടിനാല്‍,തീ കെടുത്തീടുവാന്‍
പഴുതേ പണിഞ്ഞു പണിഞ്ഞു നോക്കി
അരുതേന്നുറക്കെ വിലക്കുന്നു പിന്നെയും
കിളിയും കവിയും പ്രതിധ്വനിയും”
(വനരോദനം,കുറിഞ്ഞിപ്പൂക്കള്‍ )
പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചിയുടെ ഒരു ചിത്രം കണ്ടവരെല്ലാം പല തരത്തിൽ അതിനെക്കുറിച്ച് പറഞ്ഞു...മനോഹരമായ ആധുനിക ചിത്രകലയുടെ മകുടോദാഹരണം എന്നു വരെ പറഞ്ഞു വാഴ്ത്തിയത്രേ ചിലർ...എല്ലാ പരാക്രമങ്ങളും അടങ്ങിയപ്പോൾ അദ്ദേഹം ആ സത്യം പൊട്ടിച്ചിരിയോടെ പറഞ്ഞുവത്രേ ഞാൻ വെർതേ കുത്തിവരച്ചതായിരുന്നു ആ ചിത്രമെന്നു ( എവിടെയോ വായിച്ച ഒരോർമ്മ)...മനുഷ്യമനസ്സുകൾ വ്യത്യസ്തമാണ്...ചിന്താ സരണികളും..കാഴ്ചപ്പാടും ഒക്കെ...നോക്കിക്കാണുന്നവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് കാഴ്ച മാറിക്കൊണ്ടിരിക്കും...ഏട്ടനും ഒന്നു ശ്രമിച്ചു നോക്കു കാട് കണ്ടെത്താനായേക്കും..
ReplyDeleteഇത്രയും പേര്‍ കാടുകണ്ടിട്ടും ഒരാള്‍ക്കു മാത്രം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ കുഴപ്പം ആരുടേത്....?
ReplyDeleteആ ! എനിക്കറിയില്ല............
നല്ല കവിത ഇഷ്ടപ്പെട്ടു...ആശംസകള്‍...
ഇതിൽ ഞാൻ പെടാത്തത് കവിതയോ കഥയോ ഞാൻ എഴുതാറില്ലാത്തതിനാലാണ്...
ReplyDeleteഭ്രാന്തുകളല്ലാതെ,പുലമ്പലല്ലാതെ കാടുകൾ ഒരുക്കാൻ മാത്രം പക്വത എനിക്കില്ലാത്തതിനാലാണ്...
എന്റെ ഭാഗ്യം...
അഭിനന്ദനങ്ങൾ..രമേശേട്ടൻ
@@ മഞ്ഞു തുള്ളീ ...കാട് എന്നത് വെറും മരങ്ങളുടെ കൂട്ടം മാത്രമല്ല ..വലിയൊരു ആവാസ വ്യവസ്ഥയാണ് .. .വീട് എന്നത് ഒരു കെട്ടിടം മാത്രമല്ല എന്നത് പോലെ . കാട് എന്ന വിശാല സത്യത്തെ കാണാന്‍ കഴിയാത്തവര്‍ മരക്കൂട്ടം മാത്രമേ കാണൂ.. ..ഇത് കണ്ടയാളുകളുടെ കുഴപ്പവും ആകാം .:)
ReplyDeleteചായക്കോപ്പയില്‍
ReplyDeleteഒരു കൊടുങ്കാറ്റ് കണ്ടു അവര്‍
മരുഭൂമിയില്‍
ഒരു പൂക്കാലം കണ്ടു അവര്‍
ചോരയില്‍ മുക്കി
ഒരു സ്നേഹഗീതം രചിച്ചു അവര്‍
വാക്കുകള്‍ ഉരിയാടാതെ
ആ സ്നേഹരാഗം പാടി അവര്‍
എവിടെ കൊടുങ്കാറ്റ്
എവിടെ പൂക്കാലം
എവിടെ സ്നേഹഗീതം
എവിടെ സ്നേഹരാഗം
എന്റെ കണ്ണുകള്‍ക്ക് കാഴ്ചയില്ല
എന്റെ കാതുകള്‍ക്ക് കേള്‍വിയില്ല
എന്റെ മനസ്സിനോ വിസ്താരമില്ല
ഞാന്‍, ഞാന്‍ മാത്രമാണ്..
ആശംസകള്‍..
@@രമേശ് അരൂര്‍ ...ഇപ്പോഴാണ് എനിക്ക് കാര്യം ശരിക്കും പിടികിട്ടിയത്..കഴമ്പില്ലാത്ത കമന്റുകളെ അവഗണിക്കാം [എന്‍റെയും ].....
ReplyDeleteഒരുക്കിവെക്കാന്‍ എന്റെ പക്കലും മരങ്ങളില്ലാത്ത കാടുണ്ടെങ്കില്‍ അവിടെപോയി ഇല്ലാത്ത കാടിന്റെ മനോഹാരിത വര്‍ണിച്ചേമതിയാകൂ... അതല്ലേ ബ്ലോഗിലെ രീതി...
ReplyDelete@@നീ: സു: ഹ ഹ ..സൂപര്‍ ...ഞാന്‍ എന്റെ ബ്ലോഗുകളും രചനകളുമായി ഈ വരികളെ ചേര്‍ത്തു വായിച്ചപ്പോള്‍ നല്ലൊരു വിമര്‍ശനംനേടിയ പ്രതീതി ..നന്നായിട്ട്ണ്ട് ...ഇഷ്ടപ്പെട്ടു :)
ReplyDelete@@മഞ്ഞുതുള്ളീ കഴമ്പില്ലാത്ത (ഉണ്ടെന്നു തോന്നാത്ത )രചനകളെയും അവഗണിക്കാം ..:)
ReplyDeleteഇത് ശരിക്കും കാടും മേടും ഒന്നുമല്ല ഉദ്ദേശിച്ചത് എന്ന് തോന്നുന്നു...... എന്തോ കൊളുത്താണല്ലോ !!!!!!!!
ReplyDeleteകാടെവിടെ മക്കളെ ? ?
ഈ മനുഷ്യനോട് കാട്ടീ കേറണേന്റെ മുന്നെ ഞാന്‍ പറഞ്ഞതാ ആ കണ്ണട അഴിച്ച് സഞ്ചീലിടാന്‍. കേട്ടില്ല.എന്നിട്ടിപ്പൊ പറയണു കാട് കാണണലില്ലാന്ന് !!!
ReplyDeleteഎന്താ ഉദ്ദേശിച്ചത് എന്ന് പിടികിട്ടാതെ വന്നപ്പോള്‍ രണ്ടുമൂന്നു വട്ടം വായിച്ചു,. പിന്നെ കമന്റുകള്‍ കൂടി വായിച്ചപ്പോള്‍ ഗുട്ടന്‍സ് പിടികിട്ടി. :-)
ReplyDeleteഇതാണ് പണ്ടേക്കു പണ്ടേ ഒരാള്‍ പറഞ്ഞത് " ദീപസ്തംഭം മഹാഴ്ച്യര്യം എന്ന്"
ReplyDeleteഎന്തിനാണ് രാജാവേ എന്നെ ശിക്ഷിക്കുന്നത് ?
നിന്റെ നഗ്നതെക്കെന്താണ് കുഴപ്പം?
(എന്റെ നിഷ്കളങ്കതക്കും?)
ഒന്നു ശ്രമിച്ചു നോക്കു കാട് കണ്ടെത്താനായേക്കും..
ReplyDeleteഎന്‍റെ വീടിന്‍റെ തൊട്ടപ്പുറത്ത് ഒരു കാടുണ്ട്.
ReplyDeleteഈ കവിത വായിച്ചപ്പോള്‍ പെട്ടെന്ന് എനിക്കൊരു സംശയം, അത് കാടാണോ അതോ മരങ്ങളാണോ എന്ന്.
എന്തായാലും അടുത്തതവണ നാട്ടില്‍ പോകുമ്പോള്‍ ഞാനാ സംശയം മാറ്റും. തീര്‍ച്ച.
പക്ഷെ അതിനെ കുറിച്ചൊരു കവിത നിങ്ങള്‍ പ്രതീക്ഷിക്കരുത്.
കാരണം കവിത എന്താണെന്ന് എനിക്കറിയില്ല.
രമേശ് സാറേ,ആ കൂളിംഗ് ഗ്ലാസും വെച്ചു നോക്കിയോണ്ടായിരിക്കും കാണാതിരുന്നത്..:) ഏതായാലും എന്‍റെ ബ്ലോഗിലെ കവിതകളൊന്നും, കവിതകളായി കാണേണ്ട ട്ടോ..ഞാനതില്‍ മുന്‍കൂര്‍ ജ്യാമം എടുത്തിട്ടുണ്ട്..(പ്രൊഫൈലില്‍ എഴുതിയത്..)
ReplyDeleteചിലപ്പോഴൊക്കെ നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കുകയും ചെയ്യുന്നു അതാകട്ടെ നല്ല പ്രവണതയും അല്ല. കാടെവിടെ മക്കളെ ? കിടും..പിടും..ഞാന്‍ തപ്പി തടഞ്ഞു വീണതാ...:)
കാടെന്നു പറഞ്ഞു ചിലപ്പോ കണ്ടതെല്ലാം കുറ്റികാടുകള്‍ ആയിരിക്കാം.
ReplyDeleteവലിയമരം മാത്രം കണ്ടു ശീലിച്ചാല്‍ ചിലപ്പോ ചെറിയ മരങ്ങളെ കണ്ടാല്‍ കണ്ണ് പിടിക്കില്ല.
കാടൊക്കെ ഒരുക്കി വച്ചാൽ ഇങ്ങനിരിക്കും. അതു തനിയെ ഉണ്ടായി വരുന്നതല്ലേ.
ReplyDeleteചേട്ടോ, ഒരു കുഞ്ചന്‍ നമ്പ്യാര്‍ ലൈന്‍ ആണല്ലോ!! ആക്ഷേപ ഹാസ്യം കലക്കി. ശരിക്കും കലക്കിയിട്ടുണ്ട്..സത്യായിട്ട്..ലോകനാര്‍ക്കാവിലമ്മച്ചിയാണെ സത്യം..പിന്നെ ആരോടും പറയില്ലേല്‍ ഒരു രഹസ്യം പറയാം..ചിലപ്പോള്‍ കാട് പോയിട്ട് ഒരു പൂട പോലും കാണാന്‍ പറ്റാറില്ല ..ചേട്ടന്‍ വളഞ്ഞു പുളഞ്ഞ മരങ്ങല്‍ എങ്കിലും കണ്ടല്ലോ ഭാഗ്യവാന്‍..
ReplyDeleteഇന്ന് മരമെങ്കിലും ഉണ്ടല്ലോ , നാളെ അതും കാണില്ല എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം .... ഈ വിഷമവും പിന്നെ പിന്നെ ഇല്ലാതാവും ..... :(
ReplyDeleteമാണിക്യ കുയിലേ നീ ...
ReplyDeleteകാണാത്ത കാടുണ്ടോ?
ആ വന്‍മരങ്ങളും കുറ്റിയറ്റുപോകുന്ന കാലം അതിവിദൂരമല്ല. മറ്റൊരു കവിതക്കുള്ള സ്കോപ് ദാ കിടക്കുന്നു.
ReplyDeleteപലടുത്തും ഇപ്പോ കാടില്ല ചേട്ടാ .. കൊടും കാടുണ്ട് , മാനുണ്ട് ,മയിലുണ്ട് ,പുലിയുണ്ട് ,എന്ന ബോര്‍ഡ് മാത്രമേ ഉള്ളൂ ....
ReplyDeleteകാട് എവിടെ മക്കളെ
ReplyDeleteകൂട് എവിടെ മക്കളെ
കാട്ടു പൂന്ചോലയുടെ
കുളിര് എവിടെ മക്കളെ ..?
തളിരുകള്‍ വളരട്ടെ..വളര്‍ന്നു
മരം ആകട്ടെ..തായ്തടികള്‍ അഹങ്കാരം
വെടിയട്ടെ..ചില്ലകള്‍ തണല്‍ എകട്ടെ...
വെട്ടി മുറിക്കാതെ..വനങ്ങള്‍ ആവട്ടെ..
കാടോരുക്കി വെക്കാന്‍ എനിക്കറിയില്ല ആവില്ല
ReplyDeleteകാടിനേയും കാട്ടാറി നെയും നശിപ്പിക്കാന്‍ ഞാന്‍ മുന്പനാണ്
ഉത്തരാധുനികതയുടെ സന്തതിയാണ് ഞാന്‍ നന്മ അല്ല തിന്മയെ ആണ് ഞാന്‍ പരിപോഷിപ്പിക്കുന്നത്
കമ്മന്റ് വായിച്ചു നിങ്ങള്‍ക്ക് എന്നെ ബ്രാന്തനെന്നോ അഹങ്കാരീ എന്നോ വിളിക്കാം
ഇതൊരു നല്ല മരമാണ്..ഒരു ഒറ്റപ്പെട്ട മരം.
ReplyDelete@@കൊമ്പാ..ഉള്ളില്‍ തോന്നിയത് ഉള്ളുതുറന്നു പറയണം ...അതാണ് നന്മ ,,മേന്മയും ..ആരെയെങ്കിലും പുകഴ്ത്തിയിട്ടു നമ്മള്‍ക്കൊന്നും കിട്ടാനില്ല ..ഉള്ളത് പറഞ്ഞാല്‍ ഭ്രാന്തെന്നോ അഹങ്കാരം എന്നോ പറയുന്നവരോട് തിരിച്ചു "ഹാ കഷ്ടം "എന്ന് പറയാം ...എന്റെ കാട്ടിലും ചിലപ്പോള്‍ മരങ്ങളെ കാണാന്‍ പറ്റൂ ,,അത് ഒരു ദൌര്‍ബല്യത്തിന്റെ പേരിലും പരയാതിരിക്കരുത് ,,,ഇല്ലെങ്കില്‍ അതൊരു ദ്രോഹം തന്നെയാവും .:)
ReplyDeleteഎനിക്കീ കാടിനെക്കുറിച്ചോ മരങ്ങളെക്കുറിച്ചോ വല്യ പിടിയില്ല... പക്ഷെ ഒന്നറിയാം... കാട് കണ്ടില്ലെങ്കില്‍ 'കണ്ടില്ല' എന്ന് തന്നെ പറയണം എന്ന്... :)
ReplyDeleteപലരും അപ്രിയസത്യം പറയാൻ മടിക്കുന്നതാണ് പ്രശ്നം, ബ്ലോഗുലോകത്തെ ഒരു കുഴപ്പവും അതാണ്.
ReplyDeleteകാട് കണ്ടില്ലേലും മരം കണ്ടല്ലോ
ReplyDeletengeeee...........ayyappapanikkar thallum ketto??...aa vari ingane valachu odikkumennu adeham karuthi kanillallo? remeshetta kalakki!!
ReplyDeleteകൊള്ളാം രമേഷ്ജി. ബ്ലോഗില്‍ ഒരു കൊടുങ്കാറ്റു വീശാന്‍ സമയമായി.
ReplyDeleteകാട് കണ്ടില്ലെങ്കിലും
ReplyDeleteകാട്ട് കള്ളന്മാർക്കുൾല മൊതല് കണ്ടു....
ഉത്തരാധുനികതയിലും കൈവെച്ചു അല്ലേ ഭായ് !
"ഞാന്‍ എന്റെ ബ്ലോഗുകളും രചനകളുമായി ഈ വരികളെ ചേര്‍ത്തു വായിച്ചപ്പോള്‍ നല്ലൊരു വിമര്‍ശനംനേടിയ പ്രതീതി"
ReplyDeleteങെ..
താങ്കളുടെ എല്ലാ രചനകളും ഞാന്‍ വായിച്ചിട്ടില്ല. ഞാന്‍ ആ പറഞ്ഞത് “പൊതുവേ-(പലര്‍ക്കും)” ആണ്.
ഈയിടെ ഒന്നുരണ്ട് ബ്ലോഗുകളില്‍ ചില വാഗ്വാദങ്ങള്‍ കണ്ടു, ചിലയിടത്ത് കാമ്പില്ലാതെ അങ്ങാടിവര്‍ത്തമാനം, ചിലതില്‍ അര്‍ത്ഥസമ്പുഷ്ടമായ ചര്‍ച്ചകള്‍. രണ്ടാമത്തേതില്‍ നിന്നും വേണമെങ്കില്‍ ഞാനെന്ന എനിക്ക് കവിത/കഥ-യെ കുറേ മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്, നിശബ്ദമായ് (അറിവില്ലായ്മ കാരണം) അവയെ ആസ്വദിക്കാം. ഒരുപക്ഷെ തെറ്റായാലും വേണമെങ്കില്‍ നമ്മുടെ അഭിപ്രായം നമുക്കും പറയാം- നമ്മുടെ തെറ്റു തിരുത്താം. അതില്‍ നിന്നും ഒളിച്ചോടെണ്ട കാര്യമൊന്നും ഇല്ല.
ആദ്യത്തേതിന് എന്താ ചെയ്യുക? നാലാംകിട സിനിമ കണ്ടിറങ്ങുന്ന പോലെ പോരുക, അത്രേ ഉള്ളൂ. അവിടെ ആ സൃഷ്ടിയുടെ രചയിതാവാണ് ഇളിഭ്യരാവുന്നത്. ഗൗരവപൂര്‍വ്വം സമീപിച്ച വിഷയം വെറും അങ്ങാടിവര്‍ത്താനത്താല്‍ വായനക്കാരില്‍ നിന്നകന്ന് പോവുക.
രണ്ടിടങ്ങളിലും രചയിതാവിന്റെ ഇടപെടല്‍ വേണമെന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കില്‍ സൃഷ്ടിക്കൊരു വിശദീകരണം ആദ്യം തന്നെ രചയിതാവിന്റെ വക.
ഇവിടെ ഈ കവിതയ്ക്ക് “ഈയിടെ ബ്ലോഗില്‍ കണ്ട ചില കവിതകളും (കാടുകള്‍) വായനക്കാരുടെ അഭിപ്രായങ്ങളും കണ്ടപ്പോള്‍ തോന്നിയത് ” ഇങ്ങനെ ഒരു അടിക്കുറിപ്പ് ഇല്ലായിരുന്നെങ്കില്‍ എനിക്ക് കൂട്ടിവായിക്കാന്‍ കഴിയില്ലായിരുന്നു, എന്റെ (പലരുടെയും) ആ കമന്റ് തുലോം വ്യത്യസ്തവും ആയേനെ.
ഇവിടെ കവിതയ്ക്ക് വിശദീകരണം ഉണ്ടായിട്ടും അതെല്ലാര്‍ക്കും മന്നസ്സിലായി എന്നതില്‍ സംശയം എനിക്ക്!
(ഓ.ടോ::-ഞാനീ വഴി വന്നിട്ടേ ഇല്ല..)
കാട്,കറുത്ത കാട്.:)
ReplyDeleteവായിച്ചു,
ReplyDeleteആശംസകള്‍.
കണ്ടത് കോണ്ക്രീറ്റ് കാടുകള്‍ ആയിരിക്കും
ReplyDeleteഇപ്പോള്‍ ഒരിജിലിനെക്കാള്‍ ഭംഗിയുള്ള ഡ്യുപ്ലിക്കേറ്റ്കള്‍ കിട്ടാനുണ്ട്
@@`നിശാ സുരഭി:എനിക്ക് പറയാനുള്ളത് നേരെ പറയുക എന്നതാണ് എന്റെ രീതി .അതെവിടെയും തല്ലായും തലോടല്‍ ആയും നല്‍കാറും ഉണ്ട് ..കാടെവിടെ മക്കളെ എന്നതും അത്തരം ഒരു തുറന്നു പറച്ചില്‍ ആണ് ..പക്ഷെ ആ അടിക്കുറിപ്പ് നല്‍കിയില്ലെങ്കില്‍ രചനയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞത് പോലെ മഹത്വ വല്‍ക്കരിക്ക പ്പെടുകയോ വഴിമാറി സഞ്ചരിക്കുകയോ ചെയ്യും ..ഇത് വായിച്ചു പതിവായി ഇവിടെ വരുന്ന എല്ലാവരും ഞാന്‍ ഉദ്ദേശിച്ച നിലയില്‍ പ്രതികരിക്കില്ല എന്നും നന്നായി അറിയാം ...കാരണം താങ്കള്‍ആദ്യ കമന്റില്‍ പറഞ്ഞത് പോലെ ഓരോരുത്തരും അവരവര്‍ ആണല്ലോ ...വിമര്‍ശനം ഇല്ലെങ്കില്‍ എന്ത് വളര്‍ച്ച ??
ReplyDeleteപക്ഷെ ആ അടിക്കുറിപ്പ് നല്‍കിയില്ലെങ്കില്‍ രചനയിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞത് പോലെ മഹത്വവല്‍ക്കരിക്കപ്പെടുകയോ വഴിമാറി സഞ്ചരിക്കുകയോ ചെയ്യും
ReplyDeletethat's all your honour :)
രാജാവ് നഗ്നനാണു എന്ന് പറയാൻ പഠിക്കണം എന്നാണൊ രമെശേട്ടാ..
ReplyDeleteകാവ്യത്മാകമായ വിമര്‍ശനം. എനിക്ക് കാട് കാണാനാകുന്നില്ല എന്നു പറയുന്നവനെ ഒറ്റപ്പെടുത്തുന്ന കാലമാണിത്. അതുകൊണ്ടു തന്നെ സത്യം തുറന്നു പറയാന്‍ ആരും തയ്യാറാവില്ല. അത്രയ്ക്കും ചങ്കുറുപ്പുള്ളവര്‍ മാത്രം ഇതുപോലെ വിളിച്ചു പറയും. അഭിനന്ദനം.
ReplyDeleteവിമര്‍ശനം അസ്സലായിട്ടുണ്ട് രമേശ് ഭായ്..........
ReplyDeleteചില കവിതകള്‍ സ്വകാര്യ ദുഃഖങ്ങള്‍ ആയിരിക്കാമെന്നും അത് എല്ലാവര്ക്കും മനസ്സിലായിക്കൊള്ളണം എന്നുമില്ല എന്നും ഒരിടത്ത് കണ്ടപ്പോള്‍ എനിയ്ക്ക് തോന്നിയതു ഇവിടെ ഉണ്ട്.
വേറൊന്നു ഇവിടെയും വായിക്കാം.
ReplyDeleteThis comment has been removed by the author.
ReplyDeleteകാടിളക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ.
ReplyDeleteനന്നായി.
House is made of bricks and stones,
ReplyDeleteHome is made by love alone"
അത് പോലെ തന്നെയാണ് കാടിന്റെ കാര്യവും
അത് കാണുന്നവന്റെ മനസ്സ് പോലെയിരിക്കും.
കാടിനെ അറിയുകയും ആസ്വദിക്കുകയും ചെയ്യുന്നവന്
മരങ്ങള്‍ കാട് ആയി ഫീല്‍ ചെയ്യില്ല.
എന്നാല്‍ കാടിനെക്കുറിച്ച് കേട്ടറിവും കാടിനോട് സ്നേഹവും ഉള്ളവന് മരക്കൂട്ടവും കാട് ആയി തോന്നും.
കാട് എന്നത് ഒരു വികാരമേ അല്ലാത്തവനോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
ഇത് കവിതയ്ക്കുള്ള കമന്റ് മാത്രം.കമന്ടുകള്‍ക്കുള്ള കമന്റ് അല്ല
കവിത വളരെയേറെ ഇഷ്ടപ്പെട്ടു.മഹത്തായ ഒരാശയമാണ് അതിലെ പ്രതിപാദ്യവിഷയമെന്നതാണ് അതിന്‍റെ കാരണം.വേടനെ നാട് കാണിച്ചു കാടെന്നും,മുക്കുവനെ കായല്‍ കാണിച്ചു കടലെന്നും പരിചയപ്പെടുത്തുന്ന ആധുനികലോകത്തിന്‍റെ അല്‍പത്വമോ അജ്ഞതയോ ഒക്കെ കുറച്ചു വരികളില്‍ വ്യക്തമായി വരച്ചിട്ടിരിക്കുന്നു.അഭിനന്ദങ്ങള്‍ ..
ReplyDeleteഇങ്ങനെയും ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്...
ReplyDelete"നല്ല മരങ്ങള്‍" എന്ന് പറയുന്ന ആ ആള്‍ക്കൂട്ടത്തില്‍ സത്യത്തില്‍ ഞാനും ഉണ്ടാവാറുണ്ട്. എന്നാലും രമേശിന്റെ ഈ പോസ്റ്റ് ഒരു പുനര്‍വിചിന്തനം നടത്താന്‍ പ്രചോദനവമേകുന്നു. നടക്കുമോന്നു അറിയില്ല.
ReplyDeleteഎന്തുചെയ്യാം...ആത്മപ്രകാശനത്തിന്റെ അസുഖം ഉള്ളതുകൊണ്ട് എനിക്ക് എല്ലാം കാണാൻ കഴിയുന്നുണ്ട്???!!!
ReplyDeleteദേ ഇപ്പോ ഇവിടെ തന്നെ ഒരു ഘോരവനം കാണുന്നുണ്ട്...well said
ഇതൊരു കൊടുംകാടായിപ്പോയി...:)
ReplyDeleteഈയിടെ ബ്ലോഗില്‍ കണ്ട ചില കവിതക ളും (കാടുകള്‍) വായനക്കാരുടെ അഭിപ്രായങ്ങളും കണ്ടപ്പോള്‍ തോന്നിയത്
ReplyDeleteഹത് ശരി. അതങ്ങ് തുറന്ന് പറഞ്ഞത് നന്നായി. ഇല്ലേല്‍ കവിത എന്നും പറഞ്ഞിട്ട ഇതിന്‍റെ പേരില്‍ അടി മേടിച്ചേനെ ;)
മുല്ല പറഞ്ഞതിനെ പറ്റി അടുത്ത തവണ ശ്രദ്ധിക്കാവുന്നതാണ്...ഹ്ഹ്ഹ്
'കാടെവിടെ മക്കളെ..?'....നല്ല ആശയം.....കാലോചിതമായ കവിത....
ReplyDeleteവളരെ നന്നായിരിക്കുന്നു....ആശംസകള്‍....
മുൻപേ പോയവർക്ക് ദിവ്യ ദൃഷ്ടിയുണ്ടോ? കാണാനാകാത്ത കാട് കണ്ടെന്ന് പറയുന്നവർ!! [നർമ്മ കവിത എന്ന് കണ്ടത് കൊണ്ട് ചോദിക്കുവാണ്]
ReplyDeleteകവിത നന്നായി. കാട് ഒരു കോൺസപ്റ്റ് മാത്രമായി മാറാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം അല്ലേ,രമേഷ് ജി.
എനിക്കിഷ്ട്ടായി.... :)
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/
നല്ല കവിത, രമേഷ് ചേട്ടാ. ഏതായാലും ഞാന്‍ അങ്ങനെ കവിത എഴുതാത്തതുകൊണ്ടു രക്ഷപെട്ടു. :-)
ReplyDeleteചില തിമിരങ്ങള്‍ ഇല്ലാത്ത കാടിനെ കാണിക്കുന്നു!
ReplyDeleteചില തിമിരങ്ങള്‍ ഉള്ള കാടിനെ കാണിക്കുന്നുമില്ല!
തിമിരമില്ലാത്ത ഒരാളെയും എന്റെ തിമിരമുള്ള,
ഈ കണ്ണുകള്‍ കൊണ്ട് ഞാന്‍ കണ്ടതേ ഇല്ല!
ഏതായാലും നന്മമരങ്ങള്‍ പെരുകട്ടെ.
ReplyDelete‘ ചട്ടറ്റ വിക്രമംകൊണ്ടു നടക്കുന്ന കാട്ടാളരാജനും കൂട്ടരുമൊക്കവേ വേട്ടയ്ക്കു കോപ്പുകൾ കൂട്ടിപ്പുറപ്പെട്ടു...... ചെമ്പിച്ച താടിയും മീശയും കേശവും വമ്പിച്ച കൈകളിൽ വില്ലും ശരങ്ങളും....’ ഒക്കെയായി നമ്പ്യാർ പറഞ്ഞതുപോലെ,കാടിളക്കാൻ ചിലരൊക്കെ വന്നു, വരുന്നു. ‘മുല്ല’പറഞ്ഞ ഫലിതം കേട്ട് ചിരിച്ചുകൊണ്ട് ഞാനും പിറകേ നടക്കുന്നു. ‘യഥാർത്ഥമായ കാട്’ കാണാൻ ഇനിയും മുന്നോട്ടു നീങ്ങണം. നല്ല കവിതകൾ പലരും എഴുതുന്നുണ്ട്, എല്ലാം ‘ആധുനിക കവിതകൾ’. ‘ലക്ഷണങ്ങൾ’ നോക്കിയുള്ള ‘യഥാർത്ഥ കവിതകൾ’ വേരോടുകൂടി പഴയ കവികൾ പിഴുതുകൊണ്ട് ഓടിപ്പൊയ്ക്കളഞ്ഞല്ലോയെന്ന് എനിക്കും തോന്നാതിരുന്നില്ല. ശ്രീ.രമേശിനെപ്പോലെ തുറന്നുപറയുന്നത് ആത്മസംതൃപ്തിക്കുതകും. ഒരു ‘വാരഫലം’ ഞാൻ തുടങ്ങിയിട്ട് വടി കൊടുത്ത് അടി വാങ്ങേണ്ടിവരുമെന്നു മനസ്സിലായപ്പോൾ, അതു നിർത്തി കവിതയിലോട്ടു കയറിനോക്കി. ആ മരങ്ങളിൽ കയറാൻ ആരേയും കാണാത്തതിനാൽ ‘കഥ’യെന്ന വിജനതീരത്തിലൂടെ സഞ്ചരിക്കുകയാണിപ്പോൾ. പത്രമാസികകളല്ല ബ്ലോഗ് എന്നു മനസ്സിലാക്കി ‘അല്പഭാഷണം അതിഭൂഷണം’മതിയെന്നുവച്ചു. താങ്കളുടെ ഹാസ്യവരികൾക്ക് വിമർശനത്തിന്റെ തീഷ്ണത തീർച്ചയായുമുണ്ട്. അനുമോദനങ്ങൾ...........
ReplyDeleteഇവിടെ ഒരു കാടുണ്ടായിരുന്നു എന്ന് വേണേല്‍ പറയാം.. ഞാന്‍ കണ്ടില്ല , ഈ കവിതയിലും കാടുണ്ടോ..?
ReplyDelete@@പരിണീത :ആര്‍ക്കു വേണേല്‍ പറയാം ? എനിക്ക് വേണ്ടി പറയണ്ട ...:)
ReplyDeletenanmakalellam madangi varaan prarthikkaam...........
ReplyDeleteകാടെവിടെ മക്കളെ
ReplyDeletekannada maatti nokkanam sir
:)
really nice
കവിതയും കമന്റുകളും രസകരമായിരിക്കുന്നു.........:)
ReplyDeleteഇനി ഇമ്മാതിരി കാട് കാണാന്‍ കഴിയൂല (നടാനും ) എന്നതിലാ രണ്ടു മാസം വിട്ടു നിന്നെ !! എന്നിട്ടും ഒരു മാറ്റവും ഇല്ല !! :((
ReplyDelete100 % Correct
ReplyDeleteവളരെ നന്നായി...............എല്ലാം..
ReplyDeleteകാടെവിടെ? അന്വേഷിച്ചുകൊണ്ടിരിക്കാം
ReplyDeleteഎവിടെയെങ്കിലും ഒന്ന് കാണാതിരിക്കില്ല....
ഇഷ്ടായീ...:)
മരങ്ങളുടെ കാടൊരുക്കിയിട്ടെന്തു കാര്യം.....എന്നെങ്കിലും കാട്ടിലെ മരങ്ങൾ കാണാനാകുമോ......ഒത്തിരി ഇഷ്ട്ടമായി വരികൾ...
ReplyDeleteThis comment has been removed by the author.
ReplyDeleteകാടുകള്‍ അപ്രത്യക്ഷമാകുന്നു
ReplyDeleteഒപ്പം മരങ്ങളും , പക്ഷെ ഇവിടെ
മരം അവശേഷിഷിക്കുന്നല്ലോ
എന്നോര്‍ക്കുമ്പോള്‍ സന്തോഷം
തോന്നുന്നു
അതെത്രയോ ഭാഗ്യം
നമുക്ക് മരങ്ങളെ നശിപ്പിക്കാതിരിക്കാം
അത് നമ്മുടെ നിലനില്‍പ്പിന്റെ തന്നെ
ഒരംശമാകുന്നു
മരവും കാടും മുറിക്കുന്നവര്‍ ശ്രദ്ധിക്കുക!
അവര്‍ തങ്ങളുടെ തന്നെ കാല്ക്കലത്രേ
കോടാലി വെക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്
എന്റെ മരത്തെക്കുറിച്ചുള്ള ബ്ലോഗു കാണുക
http://pvariel.blogspot.com/2011/09/our-existence-depends-on-natural.html