Skip to main content

ഇനി

ഇനി
പ്പിനും ചുണ്ടിനുമിടയില്‍
വക്കുടഞ്ഞ ഒരു വാക്കില്‍
മുറിഞ്ഞകന്നതാണ്
ഹൃദയങ്ങള്‍ 

ചോരവാര്‍ന്നൊലിച്ച 
സ്നേഹം ശൂന്യതയില്‍
അലിഞ്ഞു പോയി 

വീണ്ടെടുപ്പിന്
പകരം വയ്ക്കാന്‍
വാക്കുകള്‍ക്കിനി
ബാല്യമില്ല !


ഇനി 
നമുക്കിടയിലെ
അഗാധമൌനം
കാലത്തിന്റെ  ഇരുളില്‍ കിടന്നു 
പരസ്പരം മിണ്ടാതെ
സ്വയം പ്രസരിക്കട്ടെ 


Comments

 1. 'ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ'

  അവസാനത്തെ ഈ വരികള്‍ മനോഹരമായി...

  സ്വന്തം അനുഭവങ്ങളെ തട്ടിയുണര്‍ത്തി കടന്ന്പോയി ഈ കവിത... ആശംസകള്‍

  ReplyDelete
 2. പലപ്പോഴും അങ്ങിനെയാണ് കപ്പിനും ചുണ്ടിനും ഇടയിലാണ് എല്ലാം വീണുടയുക. വീന്ടെപ്പ് പലപ്പോഴും സാധിച്ചാലും ഒരു താളം എവിടെയോ നഷ്ടപ്പെടും. നല്ല വരികള്‍. ലളിതം സുന്ദരം.

  ReplyDelete
 3. അവ നമ്മെ പ്രഹരിക്കട്ടെ ,
  ഓര്‍മയില്‍ വീണ്ടും വീണ്ടും ......
  നല്ല കവിത .
  ആശംസകള്‍ ......

  ReplyDelete
 4. കപ്പിനും ചുണ്ടിനും ഇടയില്‍..എത്രയോ നഷ്ടങ്ങള്‍ :(

  ReplyDelete
 5. പ്രസരിക്കട്ടെ, ഇനിയും ഇനിയും...!

  ലളിതാമായ വാക്കുകളെ കൊണ്ട് മനോഹരമായിരിക്കുന്നു, ഈ കവിത.

  ReplyDelete
 6. "വീണ്ടെടുപ്പിന്
  പകരം വയ്ക്കാന്‍
  വാക്കുകള്‍ക്കിനി
  ബാല്യമില്ല !"
  നന്നായിരിക്കുന്നു.........ആശംസകള്‍.......

  ReplyDelete
 7. അല്പം വരികളില്‍ ഒരു പാട് കാര്യം..

  ReplyDelete
 8. ചോരവാര്‍ന്നൊലിച്ച
  സ്നേഹം ശൂന്യതയില്‍
  അലിഞ്ഞു പോയി


  മനോഹരം..

  ആശംസകള്‍..

  ReplyDelete
 9. നന്നായിരിക്കുന്നു.........ആശംസകള്‍....

  ReplyDelete
 10. മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകള്‍, മൂര്‍ച്ച കൊണ്ടല്ല; വാക്കുകളിലെ ആര്‍ദ്രത കൊണ്ട്..

  ReplyDelete
 11. ചക്ര ശ്വാസം വലിക്കുന്ന പിണ്ടാക്ഷരങ്ങളുടെ നിഷ്ഫലത

  വരച്ചു കാട്ടിയതില്‍ ആനന്ദം

  എനിക്ക് പറയാന്‍ കഴിയാത്തത് "രമേശ്‌ സാറിന്" കഴിഞ്ഞല്ലോ" എന്ന്

  ഓരോ വായന കാരനും കരുതും ... ആശംസകള്‍

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. Manoharamaya varikal... Churungiya vaakkukal kond orupad chinthippikkunnathanu thankalude kavitha

  ReplyDelete
 14. ലച്ചുവിനു വല്ല വൈരാഗ്യവും ഉള്ളത് കൊണ്ടാണോ അഭിപ്രായം ഡിലീറ്റ് ചെയ്തത് ? അതോ ......:)

  ReplyDelete
 15. വൈരാഗ്യം?? ഹഹഹ്ഹ..എനിക്കോ??ഈ പാവം
  പോയികോട്ടെ രെമെഷ്ജി.. ഇഷ്ടമുള്ള കമന്റ് ഇടാന്‍ ഉള്ള അവകാശവും
  ഇട്ടത് ഡിലീറ്റ് ചെയ്യാനുള്ള അവകാശവും
  ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു കവിതയെക്കുറിച്
  പറയാന്‍ ഈ ഉള്ളവള്‍ക്ക് വിവരം പോര.--

  ReplyDelete
 16. ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ ..
  നല്ല വരികള്‍....പക്ഷേ അതൊരു പരിഹാരമാണോ..?
  നല്ല വഴക്കമുള്ള ശൈലി ആണ്‍ ട്ടൊ താങ്കളുടേത്..അഭിനന്ദങ്ങള്‍..

  ReplyDelete
 17. വരികള്‍ വളരെ വികാരപരവും ലാളിത്യം നിറഞ്ഞതുമാണ്. അതാണ് ഏറെ ഹൃദ്യമായി തോന്നിയത്.

  ReplyDelete
 18. അതെ ഇനി മൌനങ്ങൾ
  പരസ്പരം സംസാരിക്കട്ടെ.

  ReplyDelete
 19. Beautiful lines reminding me of Thomas Carlyle's words: "Under all speech that is good for anything there lies a silence that is better. Silence is deep as eternity, speech is shallow as time."

  ReplyDelete
 20. വാചാലം ആയ മൌനം
  ഇവിടെ ചോദിച്ചു വാങ്ങിയ നൊമ്പരം
  ആയിരുന്നോ?

  ReplyDelete
 21. നല്ലൊരു കവിത,, തഴക്കമുള്ള ശൈലി.. അഭിനന്ദനങ്ങള്‍..

  ReplyDelete
 22. അഗാധമൌനത്തിന്റെ പ്രസരിപ്പ് ഹൃദ്യമായ വരികളില്‍ ...
  അഭിനന്ദങ്ങള്‍..

  ReplyDelete
 23. "
  കപ്പിനും ചുണ്ടിനുമിടയില്‍
  വക്കുടഞ്ഞ ഒരു വാക്കില്‍
  മുറിഞ്ഞകന്നതാണ്
  ഹൃദയങ്ങള്‍"

  വെറുതെ എന്തൊക്കെയോ ഓര്‍മ്മകള്‍ അയവിറക്കുന്നു...
  ചില നഷ്ടങ്ങള്‍... അങ്ങനെ ഞാനന്ന് പറയാതിരുന്നെങ്കില്‍...

  ReplyDelete
 24. >> വീണ്ടെടുപ്പിന്
  പകരം വയ്ക്കാന്‍
  വാക്കുകള്‍ക്കിനി
  ബാല്യമില്ല ! <<

  ഈ വരികള്‍ വല്ലാതെയങ്ങിഷ്ടപ്പെട്ടു.
  കവിതാബ്ലോഗ് കഴിയുന്നതും ഒഴിവാക്കും.
  അല്ലെങ്കില്‍ സ്മയിലിയിട്ട് പോരും.
  മനസ്സിലാകായ്ക തന്നെ കാരണം.
  പക്ഷെ ഈ കവിത ലളിതം,മനോഹരം.

  ReplyDelete
 25. കപ്പിനും ചുണ്ടിനുമിടയില്‍
  വക്കുടഞ്ഞ ഒരു വാക്കില്‍
  മുറിഞ്ഞകന്നതാണ്
  ഹൃദയങ്ങള്‍

  നല്ല വരികൾ രമേശ്ജീ...
  ഹൃദയങ്ങൾ മുറിയാൻ അധികം നേരം വേണ്ട...
  മുറിഞ്ഞ ഹൃദയങ്ങൾ പിന്നീടൊരിക്കലും പഴയതു പോലെ ആവുകയുമില്ല...!!

  ReplyDelete
 26. Malayalam is a very diffecult language for me !!

  But I will try

  SUPRABHATHAM

  oru sundara divasam :-)

  (I hope my words are OK :P

  ReplyDelete
 27. മുറിവേറ്റ ഹൃദയങ്ങളുടെ വ്യഥ അത് അനുഭവിച്ചവനു ശെരിക്കും മനസ്സിലാവും.നല്ല വരികള്‍ ..

  ReplyDelete
 28. "വീണ്ടെടുപ്പിന്
  പകരം വയ്ക്കാന്‍
  വാക്കുകള്‍ക്കിനി
  ബാല്യമില്ല !"
  ഒരുപാടിഷ്ടമായ വരികള്‍...
  അഭിനന്ദനങ്ങള്‍ രമേശ്‌ ജി....

  ReplyDelete
 29. ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ nallayezhuthukal

  ReplyDelete
 30. നെതര്‍ലണ്ട് കാരിയായ കൂട്ടുകാരി അന്യക്ക്‌ ഒരു കയ്യടി കൊടുക്കാം ..ഡച് ഭാഷക്കാരിയായ അവര്‍ക്ക് ഇംഗ്ലീഷ് പോലും ശരിയാം വണ്ണം അറിയില്ല .എന്നിട്ടും കഷ്ടപ്പെട്ട് ശരിയായ മലയാള വാക്ക് കണ്ടെത്തി എനിക്ക് സുപ്രഭാതവും ശുഭ ദിനവും ആശംസിച്ചിരിക്കുന്നു.
  മലയാളികള്‍ പോലും മലയാളം തെറ്റിച്ചു എഴുതുകയും മലയാലം കുരച്ചു കുരച്ചു പറയുകയും ചെയ്യുമ്പോളാണ് അന്യ നാട്ടുകാരിയായ അന്യ യുടെ ഈ സുന്ദര മലയാള ത്തിലുള്ള അഭിവാദ്യം ...നന്ദി അന്യാ ജി ...എല്ലാ മലയാളികള്‍ക്കും വേണ്ടി

  ReplyDelete
 31. നല്ല വരികള്‍.ആശംസകള്‍..

  ഇനി
  ഒരു മൃത്യുഗര്‍ത്തത്തിന്റെ അഗാധമാം
  ഗര്‍ത്തത്തില്‍
  നിരാലംബരായ്
  ഉഴലുമ്പോള്‍
  ഒരു പക്ഷെ
  പരസ്പരം തിരിച്ചറിയുമായിരിക്കൂം.

  ( എന്റെ കീബോര്‍ഡില്‍ എന്റര്‍കീ വര്‍ക്ക് ചെയ്യൂന്നുണ്ട്.അതോണ്ടാ ...)

  ReplyDelete
 32. നല്ല വരികള്‍ !
  ചുണ്ടിനും ഫോണിനും ഇടയില്‍ വെക്കാന്‍ വക്കുപൊട്ടാത്ത ധാരാളം വാക്കുകള്‍ ഉണ്ടല്ലോ മുറിഞകന്ന ഹൃദയത്തെ തിരിച്ചുപിടിക്കാന്‍.

  ReplyDelete
 33. അപ്പോള്‍ റീനി പറഞ്ഞപോലെ ചെയ്‌താല്‍ പ്രശ്നം പരിഹരിക്കപ്പെടും. ലച്ചു എന്തിനാ emotional ആയെ?

  ReplyDelete
 34. വീണ്ടെടുപ്പിന്
  പകരം വയ്ക്കാന്‍
  വാക്കുകള്‍ക്കിനി
  ബാല്യമില്ല !
  കൊള്ളാം നല്ല വരികള്‍.

  ReplyDelete
 35. എല്ലാം തകര്‍ത്തെറിയാന്‍ ഒരു നിമിഷം മതി..വീണ്ടെടുപ്പിനു നൂറു ജന്മ്മങ്ങള്‍ മതിയാവില്ല.......അഭിനന്ദനങ്ങള്‍

  ReplyDelete
 36. മൌനം വളര്‍ന്നു വലുതാകുമ്പോളാണിങ്ങനെ മനോഹരമായ വരികള്‍ പിറക്കുക!

  ReplyDelete
 37. വക്കുടഞ്ഞ വാക്കുകളേക്കാള്‍ ഹൃദയത്തെ മുറിവേല്‍പ്പിക്കുന്ന എന്തെങ്കിലും ഇനിയും കണ്ടെതിയിട്ടുവേണം.

  "അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് എന്റെ കളി" എന്നത്
  അക്ഷരാര്‍ത്ഥത്തില്‍ തന്നെ, അല്ലെ.

  ഭാവുകങ്ങള്‍

  ReplyDelete
 38. ഏതാനും വരികളാണെങ്കിലും പ്രസക്തമാണ്. ഈ കവിത വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 39. മൌനം മിണ്ടാതെ മിണ്ടട്ടെ.. നന്നായി.

  ReplyDelete
 40. നിറയും മൌനമേ..................

  ReplyDelete
 41. നേരിന്റെ നേരറിവ്

  നല്ല വരികള്‍

  ReplyDelete
 42. 'ചോര വാര്‍ന്നൊലിച്ച...... '

  ReplyDelete
 43. ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ

  ഹോ... :-)

  ReplyDelete
 44. ഒട്ടും പ്രസരിപ്പില്ല കേട്ടൊ ഭായ്

  ReplyDelete
 45. ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ  പറയാൻ വാക്കുകളില്ലാ......

  ReplyDelete
 46. വാക്കുകള്‍ കൊണ്ട് വീണ്ടെടുക്കാന്‍ കഴിയാതെ ചുണ്ടിനും ഗ്ലാസ്സിനും ഇടയില്‍ ഹുദയങ്ങള്‍ ശണ്ട കൂട്ടും...

  ReplyDelete
 47. നല്ല കവിത. ഇഷ്ടപ്പെട്ടു..
  ആശംസകൾ

  ReplyDelete
 48. നന്നായിടുണ്ട് ....

  ReplyDelete
 49. നമുക്കിടയിലെ
  വിശാലാമായ മൌനത്തിന്റെ അഗാധയില്‍ ഇന്നി
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  ഞാന്‍ നിന്നിലെക്കും
  നീ എന്നിലേക്കും
  പ്രസരിക്കട്ടെ

  ReplyDelete
 50. വേര്‍പിരിയലിന്റെ വേദനിക്കുന്ന വാക്കുകള്‍ . ചോര ഇറ്റുന്നുണ്ട്

  ReplyDelete
 51. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ..സ്നേഹം ...:)

  ReplyDelete
 52. ഇഷ്ടപ്പെട്ടു..
  ആശംസകള്‍

  ReplyDelete
 53. കൊള്ളാം നല്ല വരികള്‍.

  ReplyDelete
 54. മാഷെ: ... ലളിതം .. സുന്ദരം .. എങ്കിലോ ഗഹനം ..
  നന്നായി ഇഷ്ടപ്പെട്ടു ............

  ReplyDelete
 55. ചോരവാര്‍ന്നൊലിച്ച
  സ്നേഹം ശൂന്യതയില്‍
  അലിഞ്ഞു പോയി ....മനസ്സിൽ തൊട്ട വരികൾ

  ReplyDelete
 56. മനോഹരം, കൂടുതല്‍ ഒന്നും പറയാനില്ല!

  ReplyDelete
 57. ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ

  മനോഹരം

  ReplyDelete
 58. തൊട്ടു തൊട്ടില്ല, അല്ലേ? ഇങ്ങനെ നമുക്ക് എന്തൊക്കെ നഷ്ടങ്ങൾ സംഭവിക്കാറുണ്ട്.


  ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ
  രമേശ് ജി, നല്ല ലളിതമായ കവിത. ആർദ്രമായ വരികൾ.

  ReplyDelete
 59. ചോരവാര്‍ന്നൊലിച്ച
  സ്നേഹം ശൂന്യതയില്‍
  അലിഞ്ഞു പോയി

  വീണ്ടെടുപ്പിന്
  പകരം വയ്ക്കാന്‍
  വാക്കുകള്‍ക്കിനി
  ബാല്യമില്ല !

  എനിക്കിത് വല്ലാണ്ടങ്ങ് ഇഷ്ടമായിപ്പോയി.

  ReplyDelete
 60. കവിത വായിച്ചു..... പ്രത്യേകിച്ചൊന്നു പറയാനില്ലായിരുന്നു.
  ഇത്രയും കമന്റുകള്‍ വായിച്ചപ്പൊ ശരിക്കും ഞെട്ടി...

  സമ്മതിച്ചു.... :)

  ReplyDelete
 61. ഇനി
  നമുക്കിടയിലെ
  അഗാധമൌനം
  കാലത്തിന്റെ ഇരുളില്‍ കിടന്നു
  പരസ്പരം മിണ്ടാതെ
  സ്വയം പ്രസരിക്കട്ടെ ...

  കവിത കൊള്ളാം ..
  പക്ഷെ നമ്മള്‍ പരസ്സ്പ്പരം മിണ്ടാതെ അങ്ങനിപ്പോ പ്രസരിക്കണ്ട

  രമേഷേട്ടാ ..
  ഈ മുഖം ഓര്‍മ്മയുണ്ടോ ....?
  കണ്ടു പരിചയമുണ്ടോ ..?
  ഓര്‍ത്തിട്ടു കിട്ടീല്ലേല്‍ പറയണേ ...

  ReplyDelete
 62. ...’ചോര വാർന്നൊലിച്ച സ്നേഹം ശൂന്യതയിൽ അലിഞ്ഞുപോയി...’നല്ല ആശയം. അഗാധമൌനം.....പരസ്പരം മിണ്ടാതെ..? നല്ല നുറുങ്ങ് ചിന്തകൾ.......

  ReplyDelete
 63. ചോരവാര്‍ന്നൊലിച്ച
  സ്നേഹം ശൂന്യതയില്‍
  അലിഞ്ഞു പോയി

  വീണ്ടെടുപ്പിന്
  പകരം വയ്ക്കാന്‍
  വാക്കുകള്‍ക്കിനി
  ബാല്യമില്ല !
  ആകര്‍ഷണീയം ഈ വരികള്‍ ..ആഴങ്ങള്‍ തേടുന്നു ഇതിന്റെ വേരുകള്‍ ....ഇഷ്ട്ടായി ഈ കവിത ഒരു പാട് ..ആശംസകള്‍
  സൊണെറ്റ്

  ReplyDelete
 64. മനോഹരം, കൂടുതല്‍ ഒന്നും പറയാനില്ല

  ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

ഉള്ളി; ഒരോര്‍മപ്പെടുത്തല്‍

ഉ ള്ളിയാണ് താരം  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല ! വിലയേറുന്നത്  പാവം ജനത്തിനല്ല  വിലക്കയറ്റം കുതിര  കയറുന്നതവന്റെ  തുച്ചമാം ജീവിത- ച്ചുമലിലാണ് !   ഉളി പോലുള്ളില്‍ വീണു  മുറിഞ്ഞ മനസും  മുടിഞ്ഞ കുലവും ഒഴിഞ്ഞ കലവും  ഓരക്കാഴ്ചകള്‍ മാത്രം ! ഉള്ളുക്കള്ളികള്‍  ആര്‍ക്കറിയാം ! ബീഫു കറിയില്‍ ഉള്ളിയില്ലെന്നു ചൊല്ലി ക്കലപില  കൂട്ടേണ്ട ! ബീഫ് കറി യില്‍  ഉള്ളി ആഡംബരം  ഇനിയത് മറന്നേക്കൂ! പക്ഷെ വടക്കതല്ല സ്ഥിതി  ചുട്ട റൊട്ടിക്ക് ചേര്ക്കാ - നിത്തിരിയുള്ളിയില്ലെങ്കില്‍  പിന്നെ പട്ടിണി തന്നെ   പറഞ്ഞിട്ടിതെന്തിന്  !! ഉള്ളിക്കറിയില്ലല്ലോ കൂട്ടാന്‍  ഉള്ളിക്കറി ഇല്ലെന്നു ! ഉള്ളു മുറിഞ്ഞ  മനുഷ്യര്‍ക്കുമറിയില്ല ഉള്ളിക്കുള്ളിലെ  ഊരാക്കുടുക്കുകള്‍ ! പക്ഷെ ഒന്നോര്‍ക്കണം ; ഉള്ളി ഒരോര്‍മപ്പെടുത്തലാണ് ! ഉള്ളു പൊള്ളിക്കുന്ന ഓര്‍മപ്പെടുത്തല്‍ ! ***