ഊഹക്കൃഷി
-----------------------------
ഓഹരി വിപണി തകര്‍ന്ന
വാര്‍ത്തയ്ക്കിടയിലാണ്
ഓണം വരുന്നുവെന്ന്
ടീ വി യില്‍ പരസ്യം കണ്ടത് ..
ആധി പിടിച്ച അമ്മമാര്‍
ഇനി ഇരവു പകല്‍ ഇല്ലാതെ
ഇരക്കണം....!!
പൂക്കളും
പഴങ്ങളും
പച്ചക്കറിയും വരാന്‍
പാണ്ടി ലോറികള്‍
ചുരമിറങ്ങണം .
പൊന്നാര്യനും,കൊണ്ടലും
കടല്‍ കടന്നു !
ഉപ്പു പാടത്ത് മീനും
ചപ്പിലയും വിളയുന്നുണ്ട്.
വഴിയോരങ്ങള്‍ ഇനി
പരദേശികളും വണികരും ഭരിക്കട്ടെ
നമുക്ക് ഓഹരിപ്പാടങ്ങളില്‍
ഊഹക്കൃഷി നടത്താം ..
ഇടവേളകളില്‍ ടീ വിയിലെ
ഓണവും വിഷുവും കണ്ട്
ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം !!!
***
--------------------------------------------
ചിത്രം ഡിസൈനിംഗ് :ഞാന്‍ തന്നെ :)
***
--------------------------------------------
ചിത്രം ഡിസൈനിംഗ് :ഞാന്‍ തന്നെ :)
(((((((((((O)))))))))))))))
ReplyDeleteകുറച്ച് കൂടെ ശുഭാപ്തിവിശ്വാസിയാകാനാണെനിയ്ക്ക് മോഹം..എന്നാൽ യാഥാർത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ..ഇഷ്ടപ്പെട്ടു, രമേശ്ജി!
മാറുന്ന നാട്..ആചാരങ്ങൾ..ആഘോഷങ്ങൾ...പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ കണ്ടെത്തുന്നതിനിടയ്ക് നഷ്ടമാകുന്ന പാരമ്പര്യം...ഒന്നും പറയാനാവില്ല നമുക്ക്..
ReplyDeleteനാടോടുമ്പോ നടുവേ...
വിഡ്ഢിപ്പെട്ടിക്ക് മുന്നിലിരുന്ന് ഓണം കൂടാം...ഹിഹി...
ആഘോഷങ്ങള്‍ അല്ലെങ്കിലും ടീവി പരിപാടികളില്‍ മാത്രം ഒതുങ്ങി പോകുന്നോ.
ReplyDeleteഓണം വന്നു എന്നറിയാനും ടീവി കാണണം അല്ലേ ?
നന്നായി
ഇതും ഒരു യാഥാര്‍ത്ഥ്യം.. അര്‍ത്ഥമറിയാതെ നമുക്കും തുടരാം.. ആര്‍പ്പോ വിളികള്‍ ..
ReplyDeleteഒരു മുന്‍കൂര്‍ ഓണാശംസ ഇരിക്കട്ടെ...
കടമെടുത്ത ഓണം
ReplyDeleteകടം വാങ്ങിയൊരോണം..
പായ്ക്കറ്റ് ഓണം..
സ്വീകരണ മുറിയിലെ ടി.വി പെട്ടിയിലെ
സ്പോണ്‍സേര്‍ഡ് ഓണം
മലയാളികളുടെ സ്വന്തം ഓണം..
ഓണം വന്നാലും വിഷു വന്നാലും മലയാളിക്ക് ആഘോഷം ടീവിയില്‍ തന്നെ...
ReplyDeleteപൊന്നാര്യനും,കൊണ്ടലും
ReplyDeleteകടല്‍ കടന്നു !
എന്താണെന്ന്‍ മനസ്സിലായില്ല !
എന്തായാലും മലയാളിയുടെ ഓണം ടി.വി യില്‍ തന്നെ...
രമേശ് ഭായി ... ഹാപ്പി ഓണം ...
ഊഞ്ഞാല്‍ ഒക്കെ ആരെങ്കിലും ഇപ്പോള്‍ കെട്ടാരുണ്ടോ ആവോ? ടി. വി അല്ലെങ്കില്‍ ഷോപ്പിംഗ് മോളില്‍ ആവും ഓണാഘോഷം . എന്നാലും പഴയ അതെ മോടിയില്‍ ഓണം ആഘോഷിക്കുന്നവര്‍ ഇപ്പോഴും ഉണ്ടാവും..ഉണ്ടാവട്ടെ ..ഓണാശംസകള്‍ രമേഷേട്ടാ ( ബൂലോക സുഹൃത്തുക്കള്‍ക്കും )
ReplyDeleteഊഹകൃഷിയിൽ തന്നെ വിഡ്ഡികളായ എത്ര പേർ പിന്നെ ഓണം കൂടി വിഡ്ഡിപ്പെട്ടിയിൽ ആഘോഷിക്കാനുള്ള നാണം പ്രത്യേകിച്ച് വിലക്കെടുക്കേണ്ടല്ലൊ. രമേശേട്ടാ മനോഹരമായി പോസ്റ്റ്..
ReplyDelete@@ റാണിപ്രിയ: പൊന്നാര്യന്‍ പഴയകാല നെല്‍ കൃഷിയിലെ ഒരു വിത്തിനവും കൊണ്ടല്‍ ഒരു കൃഷി രീതിയുമാണ് .രണ്ടും എല്ലാവരും മറന്നു ,ഇപ്പോള്‍ യൂറോപ്പിലൊക്കെ നടത്തുന്ന ജൈവ കൃഷിയില്‍ ഈ കേരളീയ വിത്തിനങ്ങളും കൃഷി രീതിയുമെല്ലാം അവര്‍ നന്നായി ഉപയോഗിക്കുന്നുണ്ടത്രേ !
ReplyDelete>> പഴങ്ങളും പച്ചക്കറിയും വരാന്‍ പാണ്ടി ലോറികള്‍ ചുരമിറങ്ങണം << അപ്പൊ ഇനി ഒരു രണ്ടാഴ്ചത്തേക്ക് അണ്ണന്മാര്‍ എന്ത് പറഞ്ഞാലും നമുക്കും തലയാട്ടി സമ്മതിച്ചേക്കാം. പിന്നെ, ഈ ഓഹരി വിപണിയുടെ കാര്യത്തില്‍ മാത്രേ വേവലാതി ഉള്ളു അല്ലെ? സ്വര്‍ണ്ണം ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കയറി കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി...!!!
ReplyDeleteനാട്ടുപച്ചകള്‍ ,നാട്ടറിവുകള്‍ ,നാട്ടാചാരത്തനിമകള്‍....എല്ലാം നഷ്ടപ്പെടുത്തിയ നമുക്കിനി വ്യാകുലപ്പെടാം ഗൃഹാതുരത്വത്തോടെ, നഷ്ടസ്മൃതികളോടെ ആ നല്ല നാളുകള്‍ !
ReplyDeleteപക്ഷെ നമ്മുടെ മക്കള്‍ .... ?
കവിത വളരെ ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍!
ഓണത്തപ്പനെയും, പൂത്തറയെയും ഈ ലിസ്റ്റില്‍ ഉള്പെടുതാമായിരുന്നു രമേശേട്ടാ.. എന്തായാലും ഇഷ്ട്ടം ആയി ഈ യാധാര്ത്യത്തെ..
ReplyDeleteമാവേലി വരുമ്പോള്‍ വിഷമിക്കരുതല്ലോ.അതുകൊണ്ട് ഓണം വാങ്ങി ആഘോഷിക്കാം.പൂക്കളം വാങ്ങാന്‍ കിട്ടുമോന്നു നോക്കണം. മത്സരത്തിന് മാത്രമായി ചുരുങ്ങിപ്പോയി അതും.(പൂക്കളം ഒരുക്കാന്‍ തുമ്പപ്പൂ എന്താണെന്ന് പറഞ്ഞുകൊടുക്കേണ്ട ഗതികേട് വന്നിട്ടുണ്ട് ഒരിക്കല്‍.)
ReplyDelete( കുറച്ചെങ്കിലും കൃഷി നാട്ടിന്‍പുറത്ത് ഇപ്പോഴും ഉണ്ട്.അതും കൂടിയില്ലാതാവാന്‍ അധികം കാലം കഴിയേണ്ടി വരില്ല.)
പൂക്കളും
ReplyDeleteപഴങ്ങളും
പച്ചക്കറിയും വരാന്‍
പാണ്ടി ലോറികള്‍
ചുരമിറങ്ങണം..
ഞമ്മടെ താമരശ്ശേരി ചൊരമാണോ മാഷേ?
സംഭവം ശ്ശ്യ പിടിച്ചു..
നഷ്ടപ്പെടുന്ന ഗ്ര്ഹാതുരതകളിലൊന്ന്.. ഓണവും ഓണക്കാലവുമൊക്കെ
ReplyDelete“ നാടോടുമ്പോ..നടുവേ....” എന്നല്ലേ അരൂരേ...!
ReplyDeleteപോയ കാലമോര്‍ത്ത് വെള്ളമിറക്കിയിരുന്നാല്‍
ഓണവും വിഷുവുമൊക്കെ അതിന്റെ പാട്ടിനു പോവും..!!
അതുകൊണ്ട്.. നടുവേ..പറ്റിയില്ലേലും..കുറുകേ..എങ്കിലും നമുക്കോടാം..!അല്ലാതെ നിവ്യത്തി ഇല്ലല്ലോ..!
കവിത അസ്സലായി
ആശംസകള്‍....!!!
എങ്കിലും ഓണം നമുക്ക് ആഘോഷിക്കാം... മനസിന്റെ നിറ തൂശനിലയില്‍ നമുക്ക് സദ്യ തുടങ്ങാം..
ReplyDeleteഓണാശംസകള്‍
ഏ ..ഹേ… എഹേഹെഹേ..ഏ..ഹേഹെ…
ReplyDeleteപൂവേ… പൂവേ…വായോ… വായോ…..
ഓര്മ്മകളില്… കളമെഴുതാന് ഇനിയുമൊരുങ്ങീല്ലേ…
വസന്തമേ എന്റെ ബാല്യം തിരിച്ചുതരൂ…
പ്രിയമേറും ഓര്മ്മകളേ പുനര്ജ്ജനിക്കൂ..ഓ…ഓ…( പൂവേ..പൂവേ..)
നിലാവിന്റെ നീലക്കടലില് തുഴഞ്ഞെത്തും ഈറന് കാറ്റില്
തിരഞ്ഞുഞാന് തിരിച്ചറിഞ്ഞു നിന്റെ സൌരഭ്യം… (നിലാവിന്റെ)
ഈമണിത്താലത്തില് ആവര്ണ്ണസന്ധ്യയില് അനിയത്തികൊണ്ടുവന്ന
ആവണിപ്പൂവിന് നിറമാര്ന്നസൌരഭ്യം……( പൂവേ..പൂവേ..)
കോടിമുണ്ട് ചുറ്റിത്തന്നും ഊഞ്ഞാലിലാട്ടിത്തന്നും
കൂടെയുണ്ടായിരുന്നു എന്റെ പൊന്നച്ഛന് (കോടിമുണ്ട്)
ഉമ്മകള്കൊണ്ടെന്നും പായസമൂട്ടുന്ന അമ്മയും
ചേരുന്ന പൊന്നിന് തിരുവോണം നിറമാര്ന്ന പൊന്നോണം ....( പൂവേ..പൂവേ..)
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!
“ഏതു യന്ത്രവൽകൃതലോകത്തിൽ പിറന്നാലും
ReplyDeleteഏതു ധൂസരസങ്കൽപങ്ങളിൽ വളർന്നാലും”
മനസ്സിൽ എന്നുമുണ്ടാകും ഗ്രാമത്തിൽ വെളിച്ചവും നന്മയും ഓണപ്പാട്ടും ഇത്തിരി ഓണപ്പൂവും..കാലം എന്തു പേക്കോലം കെട്ടിയാലും !!!
ഓണം പ്രതീക്ഷയുടെ ഉൽസവമാണ്...ലോകമെങ്ങുമുള്ള മലയാളികളുടെ മനസ്സിൽ ഗൃഹാതുരത്തിന്റെ പൂക്കാലമുണരട്ടെ !..എല്ലാവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ...
ഗൃഹാതുരതയുണര്‍ത്തുന്ന ഓണസ്മരണകള്‍...
ReplyDeleteഓണവും വിഷുവുമെല്ലാം ഓർമ്മകളിലേക്കു മാത്രം ഒതുങ്ങുന്ന കാലം വിദൂരമല്ല....
ReplyDeleteനല്ല വരികൾ...
ഒണാശംസകൾ രമേശേട്ടാ...
‘ ഓണമേ, നിനക്കൊരു പാട്ടുപാടാമോ വന്നെൻ- പ്രാണനിൽക്കടന്നിരുന്നെന്റെ മൺകുടിൽ പൂകി....‘ ജീ. ഭൂമിയിൽ ഇനി എന്തെല്ലാം സംഭവിച്ചാലും, ഓണം ആഘോഷിച്ചിട്ടേയുള്ളൂ ബാക്കി കാര്യങ്ങൾ..... ങേ ഓഹരിയോ, മലക്കറിയോ, അതൊക്കെ പിന്നെ ങാഹ..!!
ReplyDeleteരമേശേട്ട...,ആധി പിടിച്ച അമ്മമാർ.... ആ പ്രയോഗം നന്നായിട്ടുണ്ട്..
ReplyDeleteഓഹരിപ്പാടത്തെ ഊഹകൃഷികളെ കുറിച്ചറിയാതെ അതിന്റെ കയറ്റിറക്കങ്ങളെ പരോക്ഷമായി അനുഭവിക്കുന്ന അമ്മമാരും ഇവിടെയുണ്ട്...
കവിത വളരെ വ്യത്യസ്തമായിരുന്നു..ആരും എടുത്ത് കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു ഇണക്കി ചേർക്കൽ-ഊഹകൃഷി-
നന്നായിരിക്കുന്നു
paandiloriyude muralchakal
ReplyDeleteente nashtangal..
ente daivame...paandiloriyude muralchakal
ente nashtangal..
ente daivame...
മുല്ലപ്പെരിയാറെന്നും മറ്റും പറഞ്ഞ് അണ്ണൻമാരുടെ മെക്കിട്ട് കേറിയത് കൊണ്ട് പച്ച്ക്കറീം കൊണ്ട് പാണ്ടീലോറി വന്നെങ്കിൽ വന്നു..
ReplyDeleteപൂക്കളം ഏത് സ്റ്റൈൽ വേണമെങ്കിലും ഇപ്പോൾ ഫ്ലക്സ് അടിച്ച് മേടിക്കാം.. പിന്നെ പത്ത് സിനിമാ പടം ടീവീല് കാണിക്കുന്നതോടെ ഓണം കുശാൽ..!
കാലം മാറുന്നു....കോലങ്ങളെല്ലാം മാറുന്നു.... വെറുതെ പരിതപിച്ചിട്ടെന്തു കാര്യം... ഉണ്ണുക..ഉറങ്ങുക..ആഘോഷിക്കുക... മനപ്പൊരുത്തത്തിന്റെ സുന്ദര ശകലങ്ങള്‍ക്ക് കാതോര്‍ക്കുക. ഓണം മനോഹരമാവട്ടെ....!!!
ReplyDeletenallezhutthukal....desighnum kollaam..asamsakal
ReplyDeleteകവിത നന്നായിരിക്കുന്നു..
ReplyDeleteഎന്തേ ഊഹക്കച്ചവടത്തിന് കാശിറക്കിയിരുന്നൊ :)
ഇടവേളകളില്‍ മാത്രമല്ല പലര്‍ക്കും മുഴുവന്‍ സമയവും ടി വീ തന്നെയാണ് ഓണവും എല്ലാ ആഘോഷങ്ങളും..!
ആഘോഷം ഇന്ന് മെഗാ സ്റ്റാറിന്റെ പടമോ
ReplyDeleteനുരഞ്ഞു പൊങ്ങുന്ന പാനീയങ്ങ ളോ ആണ്
പ്ലാസ്റ്റിക്ക് പൂക്കള്‍
റെഡി മയ്ട് പാലട
സാമ്പാര്‍ പാകേറ്റ്
എല്ലാം വ്യാജന്‍ ആവുമ്പോള്‍
ഓണാഘോഷം മാത്രം ഒറിജിനല്‍ ആവുന്നതില്‍ എന്തര്‍ത്താ ഉള്ളത്ത്
onam namukku aggoshamakkaam...... mattellam thalkkalam marakkaam.........
ReplyDeleteഇപ്പോള്‍ മലയാളി കാണവും നാണവും വിറ്റ ഓണം ഉണ്ണുന്നത്.... തിരക്കല്ലേ എല്ലാവര്ക്കും മാവേലി യും ബിസി ആണോ ആര്‍ക്കറിയാം
ReplyDeleteശ്രീ പദ്മനാഭ നീയെ തുണ
എല്ലാ "റിയാലിറ്റി" അല്ലെ ഇപ്പോള്‍ ................
ReplyDeleteനമുക്ക് നഷ്ട്ടപെടുന്നത് എന്താണെന്ന് നാം അറിയാതെ പോകുന്നു ......
കൃഷിയിൽ കളകളുണ്ട്.
ReplyDeleteപറിച്ചു മാറ്റിയാൽ നന്ന്.
വിളവെടുപ്പ് സമയത്തിനു നടത്തണം.
മുഞ്ഞയും വെള്ളവും ഭാഗ്യം പോലെ വന്നെന്നുമിരിക്കും
പിന്നെ പാണ്ടികൃഷിയാണല്ലോ നമ്മുടെ സമൃദ്ധി.
ആർപ്പോ ഇര്റോ..
ഓണാശംസകൾ
മാറിയ ഓണത്ത് മാറ്റത്തിന്റെ ചിന്തകള്‍ , മൂര്‍ച്ചയുള്ള വാക്കുകള്‍ ...
ReplyDeleteഓണാഘോഷങ്ങളിലെ പരദേശിമേധാവിത്വം ചോദിച്ചു വാങ്ങുന്ന നവകേരളീയനുള്ള ഒന്നാം തരാം ഓണസമ്മാനം ....
ReplyDeleteപത്രങ്ങളില്‍ ഓരോ അര പേജിലും ഓണം ഓഫാര്‍
ReplyDeleteടി വി യിലും ഓരോ അഞ്ചു മിനിട്ട് കൂടുമ്പോഴും ഓണ പരസ്യം.
ഇതാണ് ഓണം ഇത് മാത്രമാണ് ഓണം.
എല്ലാം ചാക്രികമാണ്.
ReplyDeleteകിഴക്കിന്റെ പെരുമ കേട്ടു പടീറ്റേന്ന് ആളു വന്നു.
ഇപ്പോ പെരുമ പടിഞ്ഞാറുകാർക്കായി.
കിഴക്കൂന്ന് പടിഞ്ഞാട്ടായി പോക്ക്.
ഇനി വീണ്ടും കിഴക്കുണരും.
അപ്പോ വീണ്ടും അവിടുന്നിങ്ങോട്ട് വരും!
ഓണത്തെ കുറിച്ച് പറഞ്ഞത് മനസ്സിലായി. ഇഷ്ടപെട്ടു
ReplyDeleteകവിത: ഇഷ്ടപെട്ടില്ല
ചിത്രം ഡിസൈനിംഗ് :ഞാനാണോ! അങ്ങേര് ബ്ലോഗ് നിര്‍ത്തി പോയില്ലേ. ന്നാലും പടം കൊള്ളാം ;)
അത്തം തൊട്ട് പത്ത് നാളും രാവിലെതന്നെ മുറ്റത്ത് പൂക്കളം നിര്‍ബന്ധമുള്ള, ഓണത്തിന് ടി. വി. വച്ചാലത് തല്ലിപൊളിച്ച് കളയും എന്ന് പറഞ്ഞ് സകലരേം ഊണും കഴിഞ്ഞ് കളിക്കാന്‍ വിളിച്ചിറക്കികൊണ്ടോവുന്ന, അത്ര പരിഷ്കാരം കടന്ന് കേറിയിട്ടില്ലാത്തൊരു നാട്ടില്‍ നിന്നുമുള്ള ഓണസ്മരണകള്‍ :(
ഓര്‍മയ്ക്ക് പേരാണിതോണം, പൂര്‍വ നേരിന്‍റെ നിറവാണിതോണം.
ReplyDeleteഎന്നൊക്കെ പറഞ്ഞിട്ട് എന്തെ നമ്മളിങ്ങിനെയായി?
മണ്ണില്‍ നഗ്നപാദംപോലും വെയ്ക്കാതെ നമ്മള്‍
വിട്ടു നില്‍ക്കാന്‍ തുടങ്ങിയ നാള്‍ മുതലുള്ള
ഈ അകല്‍ച്ച ഇവിടെയെത്തി. ഓണം മറന്നു
വലന്റൈന്‍ലേക്ക് എത്തുന്നു.
കേരളത്തില്‍ ഉള്ളവരേക്കാള്‍ നന്നായി ഇപ്പൊ ഓണം ആഘോഷിക്കുന്നത് മറുനാടന്‍ മലയാളികള്‍ ആണെന്നാ തോന്നുന്നത് . :))
ReplyDeleteആശയം ഇഷ്ടായി. ("ഊഹ ഊഹക്കൃഷി നടത്താം"- ഈ 'ഊഹ' രണ്ടു പ്രാവശ്യം എന്തിനാ രമേഷേട്ടാ ? )
@@ലിപീ :ഇരട്ടിപ്പ് എഡിറ്റിങ്ങിനിടയില്‍ സംഭവിച്ച പിഴവാണ് ,തിരുത്തി :).
ReplyDeleteഓണച്ചിന്തകള്‍ ഇഷ്ടപ്പെട്ടു
ReplyDeleteഹിഹിഹീ... ഊഹക്കൃഷി കണ്ടപ്പോള്‍ ആദ്യം തോന്നി ഇതൊരൂഹക്കച്ചവടം ആഅയിരിയ്ക്കുംന്നു... ന്തായാലും സത്യം ആര്‍ക്കും ഇഷ്ടപ്പെടില്ലെങ്കിലും ഇതു എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടൂന്ന് കമ്മന്‍റ്സ് കണ്ടപ്പോ മനസ്സിലായി... “പോയ്മറഞ്ഞോണവും ഓണപ്പഴങ്ങളും ഓണത്തിരക്കിന്‍റെ പൂരത്തിമിര്‍പ്പില്‍ “ എന്നെവിടെയോ വായിച്ചത് ഓര്‍മ്മ വന്നു... നന്നായിട്ടുണ്ട് രമേശേട്ടോ... സ്നേഹാശംസകള്‍ ....
ReplyDeleteനമുക്ക് ഓഹരിപ്പാടങ്ങളില്‍
ReplyDeleteഊഹക്കൃഷി നടത്താം ..
ഇടവേളകളില്‍ ടീ വിയിലെ
ഓണവും വിഷുവും കണ്ട്
ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം !!!
- കാലികം.
ഓഹരി പാടങ്ങളിലെ ഊഹകൃഷി. എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ആ പ്രയോഗം. ടി വി. യിലെ ഓണാഘോഷത്തിലേക്ക് ചുരുങ്ങിപ്പോയ മലയാളി ഉറക്കെ ആര്‍പ്പ് വിളിക്കട്ടെ.
ReplyDeleteകൈവിട്ടു കളഞ്ഞ സൌഭാഗ്യങ്ങളുടെ നഷ്ടചിന്തകളുമായ് ഒരോണംകൂടി.. ഓണാശംസകള്‍...
ReplyDeleteഅന്യനാട്ടുകാര്‍ കൃഷി ചെയ്യുന്നതുകൊണ്ട് നമ്മളു ഭക്ഷിക്കുന്നു. കൊള്ളാം കവിത
ReplyDelete,നമുക്ക് ഓഹരിപ്പാടങ്ങളില്‍
ReplyDeleteഊഹക്കൃഷി നടത്താം ..
ഇടവേളകളില്‍ ടീ വിയിലെ
ഓണവും വിഷുവും കണ്ട്
ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം ,
നമ്മളെ കുറിച്ച് ഇതിലെന്തേറെ ഡെഫിനിഷൻ..? !
അതിഗംഭീരം...
ReplyDeleteഇന്ന് രാവിലെ ഒരുത്തൻ ഊഹകൃഷിയെ കുറിച്ച് പറഞ്ഞ് പ്രലോഭിപ്പിച്ചതേ ഉള്ളു.
ഗംഭീരം
ReplyDeleteഓണാശംസകൾ
സത്യം! നമ്മള്‍ക്കും വിളിക്കാം ആര്‍പ്പോ..ഇര്‍റോ...
ReplyDeleteപരദേശികളും വണികരും ഭരിക്കട്ടെ
ReplyDeleteനമുക്ക് ഓഹരിപ്പാടങ്ങളില്‍
ഊഹക്കൃഷി നടത്താം ..
ഇടവേളകളില്‍ ടീ വിയിലെ
ഓണവും വിഷുവും കണ്ട്
ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം !!!
പത്തായം പെറും ചക്കികുത്തും അമ്മവെക്കും ഞാനുണ്ണും എന്നചൊല്ലൊന്നിത്തിരി മാറ്റിപ്പാടാം...... എന്തായാലും അവസാനം അങ്ങിനെതന്നെ.....മേലനങ്ങാതെ ഞാനുണ്ണും.....
ReplyDeleteസ്നേഹം നിറഞ്ഞ ഓണാശംസകള്‍ .
nannai.....
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it follow and suport me
ഊഹക്കച്ചവടം തകര്ക്കുകയല്ലേ.. തകരുന്ന ചില ജീവിതങ്ങള് കൃഷിയ്ക്ക് വളമായും ഭവിക്കുന്നു
ReplyDeleteചിന്തോദ്ദീപകമായ വരികള് ..അഭിനന്ദനങ്ങള്
ആഘോഷങ്ങള് നടക്കട്ടെ.. ആര്ഭാടത്തോടെ
ദീപസ്തംഭം മഹാശ്ചര്യം ............... എന്നല്ലേ .
ReplyDeleteനന്നായി ട്ടോ ..
നാളത്തെ നമ്മുടെ ഒാണം എപ്പോഴെ നാം അന്യ ദേശക്കാര്‍ക്ക് പണയം വച്ച് കഴിഞ്ഞു.....വൈകിയ ഒരു ഒാണാശംസ അറിയിക്കുന്നു..
ReplyDeleteoonam maathramalla, ellaam. gud1
ReplyDeleteHAPPY ARREAR ONAASAMSAKAL!
ReplyDeleteഅതെ നമുക്കു ചാനലുകളിലൂടെ ജീവിക്കാം.. അഘോഷിക്കാം..
ReplyDeleteനല്ല പൊസ്റ്റ്
Vaayikkan vaiki :( Nalla post aayirunnu...
ReplyDeleteAashamsakalode
http://jenithakavisheshangal.blogspot.com/
വളരെ വൈകിയെത്തിയ വായന. ഇഷ്ടമായി എന്നു പറഞ്ഞു പോകുന്നു
ReplyDeleteഅതെ..അതെ.. പാണ്ടിയുടെ കൈയ്യാലിടുന്ന എൻഡോസൾഫാനും, ഫ്യൂരിഡാനും കുടിച്ചു വീർത്ത പച്ചക്കറികൾ വെച്ചു കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തണം!..പിന്നെ ബീവറേജസ് കോർപ്പറേഷനു പണമെണ്ണിക്കൊടുത്ത് നാടുവാഴികൾക്ക് രാജ്യം ഭരിക്കാൻ ഖജാന നിറയ്ക്കണം..
ReplyDeleteഅപ്പോ ആർപ്പോ ഇർ ..റോ ക്ക് ഒരു ഗുമ്മുണ്ടാകും.. മുഴക്കമുണ്ടാകും..
ഊഹക്കൃഷി നിര്‍ലോഭം തുടരട്ടെ.. നാളെയെപ്പറ്റി ഊഹിക്കാന്‍ പോലും കഴിയാത്ത ജനത മേളക്കൊഴുപ്പില്‍ ആര്‍പ്പോ വിളിക്കട്ടെ...
ReplyDeleteഓഹരിപ്പാടങ്ങളില് ഊഹക്കൃഷി തന്നെ നടത്താം. ഒറിജിനല്‍ കൃഷിക്ക് സ്ഥലം വേണ്ടേ. വീട് വെക്കാന്‍ പോലുമില്ല സ്ഥലം. പിന്നെയാ...
ReplyDeleteനല്ല വരികള്‍.
"നമുക്ക് ഓഹരിപ്പാടങ്ങളില്‍
ReplyDeleteഊഹക്കൃഷി നടത്താം ..
ഇടവേളകളില്‍ ടീ വിയിലെ
ഓണവും വിഷുവും കണ്ട്
ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം"
സത്യം .....രമേശ്, നന്നായി !!
നമ്മുടെ നാടിന്റെ ചിത്രം നന്നായി വരച്ചു കാട്ടുന്നു ഈ കവിത. വിയർക്കാതെ, അദ്ധ്വാനിക്കാതെ എങ്ങനെ പണം സമ്പാദിക്കാം എന്നായിരിക്കുന്നു മലയാളിയുടെ ചിന്ത.
ReplyDeleteHRIDAYAM NIRANJA XMAS, PUTHUVALSRA AASHAMSAKAL.................
ReplyDeleteപുതുവത്സരാശംസകള്‍
ReplyDeleteശരി തന്നെ..ഓഹരിപ്പാടങ്ങളിലെ ഊഹകൃഷിയും ടിവിയിലെ ഓണവും വിഷുവും..
ReplyDeleteനല്ല വരികള്‍! ആശംസകള്‍.
ReplyDeleteമാറുന്ന മലയാളിക്കൊരു കൊട്ട് .... നന്നായി .. നല്ല വരികള്‍
ReplyDeleteമടിയനായ മലയാളിക്ക് വേറെ എന്‍ട് ഗതി....
ReplyDelete