എത്ര കഴുകി തുടച്ചിട്ടും
പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു
ചില പാടുകള്‍ കൂട്ടില്‍
കിളി പറന്നകന്നിട്ടും
മായാത്ത
ഗന്ധം പോലെ !
പിരിയാന്‍ കൂട്ടാക്കാത്ത-
യോര്‍മതന്‍ തൂവല്‍ പോലെ
പറിച്ചെറിഞ്ഞാലും വരും
ചിര ബന്ധനം പോലെ !
അറിയാം നമുക്ക് നാം
പിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍
വെയില്‍ ചായും നേരം
ഒറ്റയ്ക്ക് പോകേണ്ടവര്‍
ആരാണെനിക്ക് നീ ?
ഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ ..
മുന്നിലായ് മറഞ്ഞോര്‍ക്ക്
പിന്നാലെ പോകേണ്ടവര്‍
ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട് ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്
ഞാന്‍ ആദ്യത്തെ കമന്റ് ഇട്ടേ ഹീ , ..........
ReplyDeleteതടയാനാവില്ല നമുക്ക് വിധി, അവിട നമ്മള്‍ അശക്തരാണ്
പാന്ഥർ പെരുവഴിയമ്പലം തന്നിലെ....വായിച്ചു മറന്നൊരു വരി....പിരിഞ്ഞേ തീരു...പിരിഞ്ഞോട്ടെ...എങ്കിലും ഈ കൂടിയിരുന്ന ഒരു നിമിഷം മതി ഹൃദയത്തിൽ സൂക്ഷിക്കാൻ...ഭാവുകങ്ങൾ ഏട്ടാ...
ReplyDeleteഅതെ രമേശേട്ടാ, അത് അനിവാര്യമാണ്, അല്ലാതെ നടക്കില്ല, പിരിഞ്ഞേ തീരൂ, ലോകത്തിനൊഎഉ ക്രമമുണ്ടല്ലോ, അത് തിന്റെ വഴിക്കങ്ങനെ പോകും ഒപ്പം നമ്മളും...അകലുന്നതിന്നു മുൻപ് ചെയ്തു തീർക്കാനുള്ള ബാധ്യതകൾ നിറവേറ്റിയല്ലോ എന്ന സംതൃപ്തിയോടെ യാണെങ്കിൽ എല്ലാം സുഖം സുന്ദരം...അല്ലെങ്കിൽ???
ReplyDeleteഅകലാന്‍ മാത്രമായ് അടുക്കുന്നവര്‍...ചില ബന്ധങ്ങള്‍ അങ്ങനെയാണ്.......എത്ര ആഗ്രഹിച്ചാലും അകന്നുകൊണ്ടേയിരിയ്ക്കും.........
ReplyDeleteനന്നായിരിക്കുന്നു...
കാവ്യാംശുവിലെ ഒരു നല്ല കവിത.
ReplyDeleteവളരെ ഇഷ്ടമായി.
ആരാകിലെന്താ നമ്മൾ
“അകലത്തിരുന്ന്” അടുത്തവർ
മനസാക്ഷി ആത്മാവിന്റെ ശബ്ദം...
ReplyDeleteവികാരങ്ങള്‍ ശരീരത്തിന്റെ ശബ്ദം...
ഈ കവിത കാവ്യാംശുവിന്റെ ശബ്ദം...
നന്നായിരിക്കുന്നു...
നന്മകള്‍.
അറിയാം നമുക്ക് നാം
ReplyDeleteപിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍
വെയില്‍ ചായും നേരം
ഒറ്റയ്ക്ക് പോകേണ്ടവര്‍
nalla kavitha... manassil thattunna varikal ...
ഒരു നല്ല കവിതകൂടി വായിക്കാന്‍ കഴിഞ്ഞു..
ReplyDeleteഹൃദയത്തില്‍ തൊടുന്ന വരികള്‍.
നന്നായിട്ടുണ്ട് കേട്ടൊ ഭായ്
ReplyDeleteഅകലത്തിലിരുന്ന് എത്ര അടുത്താലും ...
ഒരുകാലത്ത്...
തീർച്ചയായും ഒരിക്കലും തടയാനാകാത്ത വേർപ്പാടിലേക്ക് വിസ്മരിക്കപ്പെടുന്നവർ...!
ആരാണെനിക്ക് നീ ?
ReplyDeleteഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ ..
മുന്നിലായ് മറഞ്ഞോര്‍ക്ക്
പിന്നാലെ പോകേണ്ടവര്‍
ശരിയാണ് രമേശ്.വളരെ ശരി..
അകലുന്നതിന് മുന്‍പ് ചിരിച്ചും കളിച്ചും സന്തോഷിച്ചും ഇരിക്കാം നമുക്ക്. തനിച്ചുള്ള യാത്രയില്‍ ഓര്‍മിക്കാനുള്ള കുറേ നിമിഷങ്ങള്‍ ഉണ്ടാക്കി യാത്രയുടെ വിരസത ഒഴിവാക്കാം... ആശംസകള്‍...
ReplyDeleteഒരിക്കലീ ജഗത്തെയും,ജഡത്തെയും പിരിഞ്ഞുനാം ഇരിക്കണംവിസമ്മതങ്ങളൊന്നുമേ ഭയപ്പെടാ...തിരിച്ച് പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ കരത്തിലുള്ളതൊക്കെ നാം അതിർത്തിയിൽ ത്യ്ജിക്കണം........ പണ്ട് എതോ ക്ലസ്സിൽ ഞാൻ പടിപ്പിച്ച മേരിജോണ്ഠോട്ടത്തിന്റെ കവിത ഓർമ്മയിൽ വന്നൂ..അനിയൻ രമേശിന്റെ ഈ വരികൾ വായിച്ചപ്പോൾ. (കിളി പറന്നകന്നിട്ടും മായാത്തഗന്ധംപോലെ...ഇതിലെ മായാത്ത എന്നപ്രയൊഗം തെറ്റല്ലാ എങ്കിലും അത്രക്ക് ശരിയല്ലാ.. കാഴ്ചകളാണു മായുന്നത്..പകരം ഒരു വാക്കിട്ടാൽ കവിത പൂർണ്ണം)ഇനി കവിതയെക്കുറിച്ചാണെങ്കിൽ അറിയാം നമുക്ക് നാം
ReplyDeleteപിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍
വെയില്‍ ചായും നേരം
ഒറ്റയ്ക്ക് പോകേണ്ടവര്‍... എത്രയും ചിന്താമ്രതം,ഭാവനാ സന്നിഗ്ദം,അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ.......‘ആരാണെനിക്ക് നീ ?
ഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ ..... അടുത്തിരിക്കുന്ന നേരമത്രയും സ്നേഹിക്കാൻ മാത്രം ആഗ്രഹിക്കുന്ന ഈ ചേട്ടന്റെ എല്ലാ ഭാവുകങ്ങളും
ഒരായിരം കാഴ്ചകള്‍ കൊണ്ടുവരുന്ന ചില ഗന്ധങ്ങളെ ഓര്‍ത്താണ് ചേട്ടാ ആ വാക്ക് എഴുതിയത് ...
ReplyDeleteഎനിക്കിപ്പോ സിനിമാപ്പാട്ടിന്റെ മൂഡ് ..
ReplyDeleteഅതും കവിത അല്ലെ ...
പിരിയുന്ന കൈവഴികള്‍
ഒരുമിച്ചു ചേരുന്ന
വഴിയമ്പലത്തിന്റെ
ഇരുളില്‍ ഒരു ദീര്‍ഖ നിശ്വാസം
ഇട വേളയാക്കുവാന്‍ ഇട വന്ന
കോലങ്ങള്‍ നമ്മള്‍ ...
അഭിനന്ദനം രമേഷ്ജി ....
എത്ര ശരിയാണ് രമേശ്ജീ....
ReplyDeleteഇവിടെ ശാശ്വതമായിട്ടൊന്നുമില്ല....
എല്ലാം വേർപിരിയേണ്ടത്.....
നമുക്ക് കിട്ടുന്ന നേരം എന്നത് ഈ പ്രപഞ്ചം ഒന്നു കൺചിമ്മുന്ന സമയം പോലുമില്ല. എന്നിട്ടും ആ കിട്ടുന്ന സമയം കൊണ്ട് നാം എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്....?!!
നല്ല കവിത...
ആശംസകൾ....
നന്നായിട്ടുണ്ട് രമേശ് ഭായ് ..
ReplyDeleteനല്ല വരികള്‍ !!
This comment has been removed by the author.
ReplyDeleteപ്രാണപ്രിയാ നീ മറക്കുമോ നിന്നിണ-
ReplyDeleteപ്രാവിനെ- പക്ഷേ പിരിഞ്ഞുപോയാൽ
കൂട്ടിനകത്തിന്നു കൂട്ടിരിക്കാൻ വന്ന
കുഞ്ഞരിപ്രാവിനെ ഓർക്കുമോ നീ!!
നല്ല കവിത ഒരു നിമിഷം ഞാൻ ഓർത്തു പോയി, കൂട്ടിൽ നിന്നും പറന്നകന്ന പക്ഷി ഞാൻ തന്നെ ആണോ എന്ന്...
മാഷിന്റെ ജീവിതവും ഈ കവിതയും തമ്മില്‍ ഒരു ബന്ധം ഉണ്ട് , എന്താ ശരിയല്ലേ ?
ReplyDeleteമനസിനകത്ത് എന്തൊക്കെയോ ഭാവങ്ങള്‍ മിന്നി മറയുന്നു ....
നന്നായിട്ടുണ്ട് ....
ആ കിളി എന്തിനാണു പറന്നുപോയതെന്നറിയുമോ?
ReplyDelete"ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ"
കാഞ്ചന നിർമ്മിത പഞ്ജരമെങ്കിലും
പഞ്ചവർണ്ണക്കിളിക്കെന്തു സൗഖ്യം
എന്തെന്തു മോഹങ്ങൾ ഈ കൊച്ചു പൈങ്കീളി
ഏന്തിയിരുന്നെന്നോ നെഞ്ചകത്തിൽ
പാരതന്ത്ര്യത്തിൻ വിലങ്ങിൽക്കിടക്കുമീ
പാവത്തിൻ വേദന ആരറിവൂ.
ഈ കവിതയുമായ് ബന്ധമൊന്നുമില്ല എന്നാലും ഈ കവിത വായിച്ചപ്പോൾ പെട്ടെന്നു ഈ കവിതയും ഞാനുമായ് ഞാനൊന്നു സ്വയം താരതമ്യം ചെയ്തതാ...
നന്നായിട്ടുണ്ട് ....
ReplyDeleteസുപ്പെർബ്..
ReplyDeleteനന്നായി ആസ്വദിക്കാൻ പറ്റിയ കവിത......
അറിയാം നമുക്ക് നാം
ReplyDeleteപിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞ പോലെ-
"നമ്മള്‍ എന്നത് ഒരിക്കല്‍ ഞാന്‍ അല്ലെങ്കില്‍ നീ മാത്രമായി അവശേഷിക്കും."
രമേഷ്ജിയുടെ സമീപകാല വരികളില്‍ ഒരു അടിയൊഴുക്ക് പോലെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്ന ചിന്തയാണല്ലോ കടന്നു വരുന്നതു.
ദേ..കിങ്ങിണിക്കുട്ടീ വല്ലതുമൊക്കെ ചിന്തിച്ചുണ്ടാക്കല്ലേ .ആളുകള്‍ എന്നെക്കുറിച്ച് എന്ത് വിചാരിക്കും ? ഞാനാ ടൈപ്പ് അല്ല ..ഡീസന്റാ :)
ReplyDeleteആരാകിലെന്താ നമ്മള്‍
ReplyDeleteഅകലാന്‍ അടുത്തവര്‍ ..
മുന്നിലായ് മറഞ്ഞോര്‍ക്ക്
പിന്നാലെ പോകേണ്ടവര്‍
nalla nalla varikal...
santhoshamto.
പിരിയാന്‍ കൂട്ടാക്കാത്ത-
ReplyDeleteയോര്‍മതന്‍ തൂവല്‍ പോലെ
പറിച്ചെറിഞ്ഞാലും വരും
ചിര ബന്ധനം പോലെ !
ഏറെ അർത്ഥങ്ങളുള്ള വരികൾ
ഈ വരികള്‍ ഞമ്മക്കും തിരിഞ്ഞു.
ReplyDeleteനല്ല വരികള്‍.
>>> ആരാണെനിക്ക് നീ ?
ഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ ..
മുന്നിലായ് മറഞ്ഞോര്‍ക്ക്
പിന്നാലെ പോകേണ്ടവര്‍ <<<
മുന്നിലായ് മറഞ്ഞോര്‍ക്ക്
ReplyDeleteപിന്നാലെ പോകേണ്ടവര്‍
---
സത്യം
നന്നായിരിക്കുന്നു... പ്രത്യേകിച്ചും വരികള്‍....
ReplyDeleteഅറിയാം നമുക്ക് നാം
പിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇഷ്ടപ്പെട്ടു...
നല്ല ഒരു കവിത കൂടി...പക്ഷെ ഒരു സംശയം...ഈ അടുത്ത് വന്ന രണ്ടു പോസ്റ്റും (മരണം വരുന്ന നാളും പിന്നെ ഇപ്പോള്‍ ഇതും) മരണത്തെ പറ്റിയും അകന്നു പോകുന്നതിനെക്കുറിച്ചും തന്നെ പറയുന്നു.....എന്ത് പറ്റി...? ആ സത്യം എപ്പോളും അരികെ തന്നെ ഉണ്ട് എന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുന്നതാണോ?
ReplyDeleteഹാഷിക് ഇതൊക്കെ ചില നേരത്തെ ചിന്തകളാണ് ..ലോകത്തില്‍ കാണുന്ന വലിയ സംഭവങ്ങള്‍ നമ്മളെ സ്വാധീനിക്കാ റി ല്ലേ ? മരണം വരുന്ന നാള്‍ എഴുതിയ അതെ സമയത്ത് തന്നെ നമ്മുടെ കുമാരന്‍ അത് തന്നെ ചിന്തിച്ചെ ന്നു പറയുന്നു .ബ്ലോഗര്‍ പുഷ്പംഗാദ്‌തുടര്‍ന്ന് അതുപോലെ ഒരു പോസ്റ്റ് ഇട്ടു .പിന്നാലെ ശ്രീക്കുട്ടന്റെപുളു സില്‍ സമാന ചിന്തകള്‍ ,ഇന്ന് കണ്ണന്‍ ഇതേ ചിന്ത പങ്കു വയ്ക്കുന്നു ..മറ്റൊരു സംഭവം വരുമ്പോള്‍ മൂഡ് മറ്റൊന്നാകും ..എഴുത്തും ചിന്തയും ആ വഴിക്ക് തിരിയും ..ഇങ്ങനെയൊക്കെ ഇടയ്ക്ക് എല്ലാവരും ചിന്തിക്കുന്നത് നല്ലതാണ് ..അഹങ്കാരം കുറയാന്‍ നല്ല മരുന്നാണ് ..:)
ReplyDeleteവെയില്‍ ചായും നേരം
ReplyDeleteഒറ്റയ്ക്കു പോകേണ്ടവര്‍..
വളരെ നല്ല കവിത.
അവശേഷിക്കുന്നു ഒരു
ചോദ്യം ഉത്തരമില്ലാതെ
ആരാണെനിക്കു നീ ?
ഏവരും ചോദിക്കുന്ന ചോദ്യം
കവിതയും ചിത്രവും കൊള്ളാം എനാലും ഈ കവിത പുതിയതായി വായനാര്‍ക്ക് ഒന്നും കൊടുക്കുന്നില്ല .ഒരുപാട് പേര്‍ ഇങ്ങനെ പറഞ്ഞു പോയ ബിംബങ്ങളെ വീണ്ടും എഴുതി കോര്ത്തിരിക്കുന്നു
ReplyDeleteഭാഷയുടെ ആവാഹനശേഷി,കപട്യമില്ലാത്ത രചനാ രീതി....
ReplyDeleteവികാരം തുളുമ്പുന്ന വരികള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു.
രമേശ്...തിര്‍ച്ചയായും സമകാലിക കവിതകളില്‍ നിന്ന് 'അകന്നുപോയവരോട്' വേറിട്ടു നില്‍ക്കുന്നു.
കവിത കൊള്ളാം.
ReplyDeleteചിന്തിച്ചിട്ടും ചിന്തിച്ചിട്ടും ഉത്തരം കിട്ടാത്തതാണ് ജീവിത രഹസ്യം. കുറെ ആളുകള്‍ എവിടെ നിന്നോ വരുന്നു. എങ്ങോട്ടോ പോകുന്നു. എപ്പോള്‍ സന്ധിക്കുന്നു എപ്പോള്‍ പിരിയുന്നു ഈന്നോന്നും ഊഹിക്കാന്‍ കഴിയുകയില്ല.
വല്ലാത്തൊരു ജീവിതം. അര്‍ഥം തേടും തോറും സന്കീര്‍ണമാകുക മാത്രം.
nallayezhutthukal....
ReplyDeleteതണല്‍ തേടി അലയുന്നവരുടെ കൂട്ടത്തില്‍ ഞാനും....അഭിനന്ദങ്ങള്‍.
ReplyDeleteചിലപാടുകള്‍ എന്നാലും പറ്റിപ്പിടിച്ചങ്ങനെ നില്‍ക്കും!
ReplyDeleteഇണക്കമുള്ള, മനസ്സില്‍ വളര്‍ത്താന്‍ പറ്റുന്നൊരു കവിത!
ആസ്വാദനസുഖമുള്ള നല്ലൊരു കവിത.
വികാരങ്ങള്‍ പലപ്പോഴും ചിന്തകളെ കീഴ്പ്പെടുത്താറുണ്ട്.
ReplyDeleteസുന്ദരമായ ലളിതമായ വരികള്‍.
ആശയം നന്നായി മനസ്സിലാകുന്നു എന്നത് കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമായി.
മനോഹരമായ വരികള്‍,
ReplyDeleteനമ്മളും മുന്നിലായ് മറഞ്ഞോര്‍ക്ക്
പിന്നാലെ പോകേണ്ടവര്‍ തന്നെ...
വായിച്ചപ്പോള്‍ രമേശേട്ടന്‍ പറഞ്ഞപോലെ
അഹങ്കാരം ഒക്കെ പമ്പ കടന്നു :)
ആരാണെനിക്ക് നീ ?
ReplyDeleteഓര്‍ക്കുകില്‍ ആരോ! എന്തോ !
(ഞാന്‍ ഒരു ആരാധകന്‍ )
കിളിക്കൂട്,തൂവല്‍, വെയില്‍,തണല്‍ ഒക്കെ ജീവിതത്തിന്‍റെ ക്ഷണികതയും,നിസ്സാരതയും വ്യക്തമാക്കാന്‍ പറ്റിയ പ്രതീകങ്ങളായി.ആരാണ് നീയെന്ന ഒറ്റ ചോദ്യം കൊണ്ട് മനുഷ്യാവസ്ഥയെ ഭംഗിയായി ചിത്രീകരിച്ചു.
ReplyDeleteഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍.
അഹങ്കാരത്തിനുള്ള മരുന്നാ അല്ലെ...ഇനി കുശുമ്പ് ,കുന്നായ്മ ഇത്യാദിക്കൊക്കെ പോന്നോട്ടെ. ഉം...
ReplyDeleteനാളെ,
ഒരേ മരത്തിന്റെ പൂക്കളായ് വിരിയുവാന്‍
ഇന്നു നമുക്ക്
ഒരേ മരത്തിന്റെ ഇലകളായ് പൊഴിയാം....
കേട്ടിട്ടുണ്ടോ..ഞാന്‍ എവിടെയോ വായിച്ചതാ...
ആശംസകള്‍.
"ആരാണെനിക്ക് നീ ?
ReplyDeleteഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ .."
ho..
vallatha varikal..
touching....
'ആരാണെനിക്ക് നീ ?
ReplyDeleteഓര്‍ക്കുകില്‍ ആരോ! എന്തോ !
ആരാകിലെന്താ നമ്മള്‍
അകലാന്‍ അടുത്തവര്‍ ..
മുന്നിലായ് മറഞ്ഞോര്‍ക്ക്
പിന്നാലെ പോകേണ്ടവര്‍'
കാലഭേദങ്ങളാല്‍ നിറം മങ്ങാത്ത പ്രസക്തമായ വരികള്‍.
ഒരു നിമിഷം ച്ന്തിപ്പിക്കാന്‍ പോന്നവ.
ഭാവുകങ്ങള്‍,
--- ഫാരിസ്
വേര്പിരിയുവാന്‍ മാത്രമൊന്നിച്ചു കൂടിയവര്‍ - എന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്.
ReplyDeleteവേര്പിരിയുവാന്‍മാത്രമൊന്നിച്ചു കൂടി നാം
ReplyDeleteവേദനകള്‍ പങ്കു വയ്ക്കുന്നു ഈ വേദനകള്‍ ഏറ്റു വാങ്ങുന്നു
എന്ന് ഓ എന്‍ വി യും (പാഥേയം ) പാടിയിട്ടുണ്ട്
'സമയമാകുന്നു പോകുവാന്‍ രാത്രിതന്‍
ReplyDeleteനിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍'
എന്നാണു ചുള്ളിക്കാട് പാടിയത് (സന്ദര്‍ശനം )
പിരിയാന്‍ കൂട്ടാക്കാത്ത-
ReplyDeleteയോര്‍മതന്‍ തൂവല്‍ പോലെ
പിരിഞ്ഞിട്ടും പിരിയാതെ ബാക്കിയാവുന്നവ...
>>എത്ര കഴുകി തുടച്ചിട്ടും
ReplyDeleteപിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു
ചില പാടുകള്‍<<
nannayittund...
ഇപ്പോഴും മരണത്തെ കുറിച്ചാ ചിന്ത അല്ലെ?
ReplyDeleteഅര്‍ത്ഥവത്തായ വരിളിലൂടെ നല്ല കവിതയുടെ വഴി നടത്തിയതിനു നന്ദി രമേശ്. ഈയിടെ തത്വചിന്ത കൂടുന്നുവോ? അതോ എന്നും അങ്ങിനെ തന്നെ ആയിരുന്നുവോ? ഏതായാലും വളരെ ഇഷ്ടമായി.
ReplyDeleteഒരു നല്ല കവിത.
ReplyDelete"പിരിയുന്നു രേണുകേ നാം രണ്ട് പുഴകളായ്
ReplyDeleteഒഴുകി അകലുന്നു നാം പ്രേമശൂന്യം ........................."
എന്നും പറഞ്ഞിട്ടുണ്ട് .ഞാന്‍ അല്ല,
ശ്രി.മുരുകന്‍ കാട്ടാക്കട (രേണുക ).
എന്തായാലും
പ്രിയ രമേശ്
എനിക്കീ കവിത വളരെ ഇഷ്ട്ടപ്പെട്ടു .
സന്ദര്‍ശനം (ശ്രി.ബാലചന്ദ്രന്‍ ചുള്ളിക്കാട് ),രേണുക .......എല്ലാം ഓര്‍ത്തു പോയി .
"ഒരായിരം കാഴ്ചകള്‍ കൊണ്ടുവരുന്ന ചില ഗന്ധങ്ങളെ ഓര്‍ത്താണ്".ചില വരികള്‍ എഴുതിയതെന്നു വായിച്ചു .
ചില ഗന്ധങ്ങള്‍ അങ്ങനെയാണ്
"എത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ......."
ചില പാടുകള്‍ എന്‍റെ ഓര്‍മമ ക്കൂട്ടില്‍ ..........
"പിരിയാന്‍ കൂട്ടാക്കാത്തയോര്‍മതന്‍ തൂവല്‍ പോലെ"
ഇനിയും എഴുതുക
ആശംസകള്‍ .
അകലാനായ് അടുക്കുന്ന ബന്ധങ്ങള്‍ ..എനിക്കിഷ്ടമായി.
ReplyDelete"അറിയാം നമുക്ക് നാം
ReplyDeleteപിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍
വെയില്‍ ചായും നേരംഒറ്റയ്ക്ക് പോകേണ്ടവര്‍"
മനോഹരമായ വരികള്‍!! വേര്‍പാടിന്റെ ഒരു നേര്‍ത്ത വേദന മനസ്സിലുണ്ടാകുന്നു. വളരെ നന്നായി. അഭിനന്ദനങ്ങള്‍!!
"എത്ര കഴുകി തുടച്ചിട്ടും
ReplyDeleteപിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു
ചില പാടുകള്‍"
നമ്മള്‍ സ്നേഹിക്കുന്നവരുടെ വേര്‍പ്പാട്, അവര്‍ നമുക്ക് നല്‍കിയ ഓര്‍മ്മകള്‍ അതെങ്ങിനെ മറക്കാനാകും? അതെങ്ങിനെ കഴുകി കളയാനാകും? എനിക്കത് ആലോചിക്കാന്‍ പോലുമാകുന്നില്ല. മനസ്സിനെ നൊമ്പരപ്പെടുത്തുന്ന കവിത. എനിക്കിഷ്ടമായി.
"അറിയാം നമുക്ക് നാം
ReplyDeleteപിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍
... ഈ ബ്ലോഗിന്‍റെ തണലില്‍ നമ്മളും ..
ആശയം പരിചിതമെങ്കിലും ,
പലരും പറഞ്ഞിട്ട് ഉണ്ടെങ്കിലും
രമേശ് സാറിന്‍റെ സര്‍ഗാത്മകതയില്‍
പുതിയ പൂ വിരിഞ്ഞു ..
വീണ്ടും കാത്തിരിക്കുന്നു..
vidhiyude munnile verum kalippavakalanu nammal alle...... bhavukangal...........
ReplyDelete"മുന്നിലായ് മറഞ്ഞോര്‍ക്ക്
ReplyDeleteപിന്നാലെ പോകേണ്ടവര്‍ "
കവിതയുടെ ഒരു വലിയ ആസ്വാദകന്‍ ആല്ല, എന്നിട്ടും ഇഷ്ടായി...
ഹൃദയത്തില്‍ എവിടയോ നൊന്തു...
രമേശ് ജി...അഭിനന്ദനങ്ങള്‍...ആശംസകള്‍..
അറിയാം നമുക്ക് നാം
ReplyDeleteപിരിയാന്‍ സന്ധിപ്പവര്‍
ഇടയില്‍ കാണും മാത്ര
നേരത്തെയ്ക്കൊരു ബന്ധം !
ഇളവേല്‍ക്കാനൊരു തണല്‍
വെയില്‍ ചായും നേരം
ഒറ്റയ്ക്ക് പോകേണ്ടവര്‍
വളരെ നന്നായിട്ടുണ്ട്, മാഷേ
ReplyDeletevalare nannayit undu chettaaaaa
ReplyDeleteവെയില്‍ ചായും നേരം
ReplyDeleteഒറ്റയ്ക്ക് പോകേണ്ടവര്‍
എന്റെ മനസസിനെ തൊട്ടുണര്‍തിയ കവിത....
ReplyDeleteയായും നീയും യാരാകിരോ, എന്തൈയും ഉന്തൈയും എന്നാ പേരോ ...എന്നിങ്ങനെ തുടങ്ങുന്ന ഒരു കവിത സംഘ കാല എഴുത്തില്‍ കേട്ടിട്ടുണ്ട് .അര്‍ത്ഥം ,ഞാനും നീയും ആരോ എന്തോ ,എന്റെ അച്ഛനും നിന്റെ അച്ഛനും ആരോ എന്തോ..എങ്കിലും മഴയില്‍ ചുമന്ന മണ്ണ് പിരിയാന്‍ കഴിയാത്തത് പോലെ ലയിച്ച്ചത് പോലെ നിന്റെ മനസ്സും എന്റെ മനസ്സും ഒന്ന് ചെര്‍ന്നിരിക്കുന്നുവല്ലോ ...കവിത വായിച്ചപ്പോള്‍ എനിക്കത് എന്തോ ഓര്‍മ്മ വന്നു .നന്നായിട്ടുണ്ട്.
ReplyDelete"...ഒന്നും മനസ്സിലാവുന്നില്ല
ReplyDeleteഎന്നാലും യാത്ര തുടരുന്നു !
അടുത്ത തണല്‍ വൃക്ഷം തേടി
അങ്ങോട്ട്...."
നിനവില്‍ വേദനിക്കാനെന്തിനീയോര്‍മകള്
ReplyDeleteകാലത്തിന്‍ കൈകള്‍ നമ്മളെ അകറ്റുന്നു...
" അക്ഷരങ്ങള്‍ പെറുക്കിയെടുത്താണ് എന്റെ കളി "
ReplyDeleteഈ വരികള്‍ അന്വര്‍ഥമാക്കുന്ന കവിത.
ആദ്യത്തെ വരികള്‍ ഒന്നും മനസിലായില്ല.
എന്റെ വിവരക്കുറവില്‍ എന്നോടു ക്ഷമിക്കണേ.
വായിച്ചപ്പോള്‍ ജീവിതം താല്‍കാലികമായ ഒരു ഇടത്താവളം, മാത്രമാണെന്ന ഏതോ ഒരു മഹാന്‍റെ വരികള്‍ ഓര്‍ത്ത് പോകുന്നു
നന്ദി എല്ലാ നല്ല വാക്കുകള്‍ക്കും ..ഇനിയും അകന്നു പോകാത്ത കൂട്ടുകാരുടെ സ്നേഹത്തിനും ..:)
ReplyDeleteകവിത നന്നായി
ReplyDeleteഇഷ്ടമായി !!!
ReplyDelete