Tuesday

മരുഭൂമികള്‍ ആകാശത്തോട് പറഞ്ഞത്


ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന
ആകാശത്തോട്
മരുഭൂമികള്‍ മന്ത്രിക്കുന്നത്
എന്താവും ?
ഒരിക്കല്‍ എങ്കിലും
സ്നേഹമാരി പെയ്യിച്ച്
എന്റെയീ നീച ജന്മം
സഫലമാക്കണം എന്നോ ?
മാറില്‍ ചൂഴ്ന്നു കത്തുന്ന
തീഷ്ണ സൂര്യനെ
മേഘ കമ്പിളി കൊണ്ടു
എത്ര മറച്ചു പിടിച്ചാലും
പെയ്തു നിറയ്ക്കനാവുമോ
ഈ ഊഷര വനങ്ങള്‍
അതുകൊണ്ടു തന്നെയാവണം
നീലാംബരത്തിനു
ഈ ദീര്‍ഘ മൌനം
തഴുകി തലോടി നില്‍ക്കുന്ന
ആകാശത്തോട്
സാഗരങ്ങള്‍ ആര്‍ത്തലച്ചത്
എന്തിനാവും ?
ഒരിക്കലെങ്കിലും
എന്‍റെ അന്തര്‍ ദാഹങ്ങള്‍ക്ക്
വസുന്ധരയുടെ ഗര്‍ഭ ഗൃഹങ്ങളില്‍
അഭയം നല്‍കണം
എന്ന് പറയാനോ ?
വന്‍കരകള്‍ കടലെടുത്താലും
കരഞ്ഞും ചിരിച്ചും തീര്‍ക്കാനാകുമോ
ഉയിരില്‍ നുരയിടുന്ന
ഈ വന കാമനകള്‍ !!!
അത് കൊണ്ടു തന്നെയാവണം
ശോനാന്മ്ബരത്തിനു
ഈ ദീര്‍ഘ മൌനം !!!
Published in Manorama ഓണ്‍ലൈന്‍
(Manorama online/Gulf news/My creatives/Marubhoomikal)

17 comments:

 1. ഇല്ലാത്തതിനേച്ചൊല്ലിയുള്ള ഈ വിലാപം....
  നല്ല വരികള്‍
  നല്ല വായനാ സുഖം.

  എന്നാലും പറയട്ടേ, മഴക്കാടുകളൊടുകൂടി ഒന്നു ചോദിക്കണേ...
  അവര്‍ പറയും “മരുഭൂമിയിലേക്കു പതിക്കുന്ന സൂര്യരശ്മികളുടെ തലോടലിന്റെ സുഖത്ത്ക്കുറിച്ച്.


  ഓ:ടോ: പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിക്കണേ

  ReplyDelete
 2. കവിത കൊള്ളാം..ഇഷ്ടമായി.
  ഇതു വായിച്ചപ്പോള്‍ മറ്റൊരു കവിത ഓര്‍മ്മവന്നു.

  ReplyDelete
 3. ദയവു ചെയ്ത് Word Verification എടുത്തു കളഞ്ഞാല്‍ കമന്റ് ഇടാന്‍ സൗകര്യമായിരുന്നു.

  ReplyDelete
 4. ഉഷശ്രീ ,കുസുമം ,പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ,വായാടി ..ഓര്മ വന്ന മറ്റേ കവിത ഏതാണ്? വേര്‍ഡ് വെരിഫികേഷന്‍ മാറ്റി കേട്ടോ ...

  ReplyDelete
 5. iഉഷശ്രീ ,കുസുമം ,വായാടി .വായനയ്ക്കും അഭിപ്രായത്തിനും നന്ദി
  ഈ ബ്ലോഗു കൂടാതെ മറ്റു രണ്ടെണ്ണം കൂടി ഉണ്ടേ ..
  കഥ കഥ കസ്തൂരിയും
  മരുഭുമികളിലൂടെ യും
  വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട് കേട്ടോ

  ReplyDelete
 6. രമേശ്‌,
  കവിത നന്നായിരിക്കുന്നു. ഫോണ്ടുകള്‍ കുറച്ചു കൂടെ വലുതാക്കാമായിരുന്നു എന്നൊരു നിര്‍ദേശമുണ്ട്.അല്ലെങ്കില്‍ കറുത്ത ബാക്ക് ഗ്രൌണ്ട് മാറ്റി കുറച്ചു കൂടെ തെളിച്ചമാര്‍ന്ന മറ്റു വല്ലതും.?

  ReplyDelete
 7. അവര്‍ണന്‍ ,ബ്ലോഗു സന്ദര്‍ശിച്ചതില്‍
  സന്തോഷം .അക്ഷരം വലുതാക്കാന്‍
  ശ്രമിക്കാം .എന്റെ ബ്ലോഗുകള്‍ ശൈശവ ദശയില്‍ ആണ് .മെച്ചപ്പെടുത്താനുള്ള പരീക്ഷണങ്ങള്‍
  തുടരുന്നുണ്ട്

  ReplyDelete
 8. മറുപടി വായിക്കാന്‍ വന്നതാണ്‌. എനിക്ക് ഓര്‍മ്മ വന്ന കവിത ഏതാണെന്ന് വായിച്ചല്ലോ അല്ലേ? :)

  ReplyDelete
 9. വായാടീ ആ കവിത വായിച്ചു.
  2009 ല്‍ എഴുതിയതാണ് "മരുഭൂമികള്‍ ..".എന്ന എന്റെ കവിത. ഉടന്‍ തന്നെ അത് "വാക്ക് "എന്ന അക്ഷര കൂട്ടായ്മയില്‍ പ്രസിദ്ധീകരിച്ചു.തുടര്‍ന്ന് 2010 ആദ്യം മനോരമ
  ഓണ്‍ ലൈനിലും വന്നു.ഇതിനു ശേഷമാണ് ഈ ബ്ലോഗില്‍ അത് ചേര്‍ത്തത്.സാമ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന കവിത 2010 മേയ് മാസത്തില്‍ ആണ് ബ്ലോഗില്‍ ഇട്ടിട്ടുള്ളത്.ഈ സാമ്യത്തിനു ഞാന്‍ ഉത്തരവാദി അല്ലെന്നു മനസിലായല്ലോ .. ..വീണ്ടും വന്നതിനു .നന്ദി .
  എന്റെ മറ്റു ബ്ലോഗുകളിലെ സാഹസങ്ങള്‍ വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

  ReplyDelete
 10. കുത്തിവരക്കാരി കുഞ്ഞനുജത്തി ഹൈന ഏട്ടന്റെ ബ്ലോഗില്‍ വന്നതിനു സന്തോഷം .ആദ്യം വല്യ പത്രാസ് ആയിരുന്നല്ലോ ..വരകള്‍ ഏട്ടന്‍ ശ്രദ്ധിക്കുന്നുണ്ട് കേട്ടോ ..:)

  ReplyDelete
 11. ക്ഷമിക്കണം. താങ്കളുടെ കവിതയുമായി ആ കവിതയ്ക്ക് യാതൊരു സാമ്യവുമില്ല. ഞാന്‍ അതല്ല ഉദ്ദേശിച്ചത്. ഈ കവിത വായിച്ചപ്പോള്‍ മരുഭൂമിയെ കുറിച്ചുള്ള മറ്റൊരു കവിത ഓര്‍മ്മവന്നു എന്നാണ്. അല്ലാതെ അതിനു മറ്റൊരു അര്‍‌ത്ഥവുമില്ല. :)

  ReplyDelete
 12. ശരിക്കും വായാടി തന്നെ .ഉരുളക്കു ഉപ്പേരി പോലെ മറുപടി തന്നല്ലോ .very updated...good.

  ReplyDelete
 13. ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന
  ആകാശത്തോട്
  മരുഭൂമികള്‍ മന്ത്രിക്കുന്നത്
  എന്താവും ?

  ഇത് വായിച്ചു ഒരു നിമിഷം ആലോചിച്ചു, എന്തായിരിക്കും. ഞങ്ങള്‍ക്ക് തോന്നിയത് തന്നെയാണ് പിനീടുള്ള വരികളില്‍..

  ഒരിക്കല്‍ എങ്കിലും
  സ്നേഹമാരി പെയ്യിച്ച്
  എന്റെയീ നീച ജന്മം
  സഫലമാക്കണം എന്നോ ?

  എന്തോ മാജിക്.. :)
  നന്നായിടുണ്ട്. ആശംസകള്‍

  ReplyDelete
 14. മഹേഷ്‌ മാണി ജോസഫ്‌ ഇതിലേതാ താങ്കളുടെ പേര് ?:).ഹാപ്പി ബാച്ചിലേര്‍സ് .. ബ്ലോഗു വായനയ്ക്കെത്തിയതില്‍ വളരെ സന്തോഷം ..ഇനിയും വരണേ..എന്റെ മറ്റു ബ്ലോഗുകളുടെ ലിങ്ക് ഈ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്..ഹാപ്പി ബാച്ചിലേര്‍സിന്റെ ചിന്തയില്‍ തോന്നിയത് പോലെ മരുഭൂമിക്കും മരുഭുമി വാസക്കരായ നമ്മള്‍ക്കും ഒരേ വികാരങ്ങള്‍ തന്നെ യായിരിക്കും..ഒരു മഴ കിട്ടിയിരുന്നെങ്കില്‍ എന്ന് ..ഇത് ചുരുക്കി വെറും മഴയെന്നും അതല്ല വിശാലമായ അര്‍ത്ഥത്തില്‍ മഴയുടെ മറ്റു നിര്‍വചനങ്ങ ളായും പരിഗണിക്കാം...:)

  ReplyDelete

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...