Skip to main content

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍..

ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു...


അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളും പിന്നിട്ട് കാലാതീതമായി ആദികാവ്യം നിലനില്‍ക്കുന്നത്.. പ്രത്യേകിച്ച് അതിലെ തത്വചിന്താപരമായ ഭാഗങ്ങള്‍.. അങ്ങനെ ചില സ്വകാര്യ ദുഖങ്ങള്‍ വല്ലാതെ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ ചൊല്ലി പകര്‍ത്തിയതാണീ ദൃശ്യം..


ലക്ഷ്മണോപദേശം..നശ്വരമായ ഭൗതിക ജീവിതത്തിന്റെയും ബന്ധങ്ങളുടെയും അര്‍ത്ഥശൂന്യതയെപ്പറ്റി രാമന്‍ അനുജനായ ലക്ഷ്മണനോട് ഉപദേശരൂപേണ പറയുന്ന കാര്യങ്ങളാണ് പ്രതിപാദ്യം.






Comments

  1. മുകിലിന്റെ കവിതക്ക് താഴെയുള്ള കമന്റ് വഴി വന്നതാണ്.എന്ത് രസായാണ് ചൊല്ലുന്നത്.തമ്പുരു ആണോ ബാഗ്രൗണ്ടിൽ? അത് ചേട്ടന്റെ ശാബ്ദത്തെ വിഴുങ്ങുന്ന പോലെ തോന്നി.

    ReplyDelete
  2. മനോഹരമായി...ഇവിടെ ഇങ്ങിനെയൊക്കെ കണ്ടുമുട്ടുന്നതിൽ സന്തോഷവും

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

വന്‍കരകള്‍ ഉണ്ടായാല്‍ ....

ഞാനോര്‍ക്കാറുണ്ട്  വന്‍കരകളെല്ലാം ഒന്നായലിഞ്ഞു ചേര്‍ന്ന  ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു  നമ്മളെന്ന്  ! അനാദിയില്‍ ലോകവും  അങ്ങനെയായിരുന്നത്രേ ! എല്ലാ നദികളും  നമ്മളില്‍ നിന്നുല്ഭവിച്ച്  നമ്മളില്‍ തന്നെ  ഒഴുകി നിറഞ്ഞു ..  എല്ലാ ഋതുക്കളും  നമ്മളില്‍  പൂത്തുലഞ്ഞു  ! അത്രമേല്‍  ദൃഢ മായ്  പുണര്‍ന്നിട്ടും    പ്രണയം നുകര്‍ന്നിട്ടും പിന്നെങ്ങിനെ പ്രിയേ ? സ്വാര്‍ത്ഥം  സ്പര്‍ദ്ധയുടെ  വാള്‍മുനകള്‍ വീശി  മിന്നല്‍പ്പിണരായി  നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ?  വിദൂരസ്ഥമാം  വന്‍ കരങ്ങളായി  നാമന്യോന്യമൊഴുകിയകന്നത്  ? നാമുണരുമ്പോള്‍ നമുക്കിടയില്‍  വന്‍ കടലുകള്‍  ആര്‍ത്തലച്ചിരുന്നു...!! കല്‍പ്പാന്ത കാലം  കലി  പൂണ്ടുണര്‍ന്നിരുന്നു   !! ഈ  പ്രളയ ജലത്തിന്  ഹൃദയ രക്തത്തിന്റെ   ചുവപ്പോ  ! വിരഹ ദുഖത്തിന്റെ  കടും കയ്പ്പോ    ! നോക്കൂ.. വന്‍ കരകള്‍ ഉണ്ടായപ്പോളാണ്  പ്രപഞ്ച പ്രണയം   കടലെടുത്തത് ..! നാം  നമ്മ...

ഉള്ളി; ഒരോര്‍മപ്പെടുത്തല്‍

ഉ ള്ളിയാണ് താരം  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല ! വിലയേറുന്നത്  പാവം ജനത്തിനല്ല  വിലക്കയറ്റം കുതിര  കയറുന്നതവന്റെ  തുച്ചമാം ജീവിത- ച്ചുമലിലാണ് !   ഉളി പോലുള്ളില്‍ വീണു  മുറിഞ്ഞ മനസും  മുടിഞ്ഞ കുലവും ഒഴിഞ്ഞ കലവും  ഓരക്കാഴ്ചകള്‍ മാത്രം ! ഉള്ളുക്കള്ളികള്‍  ആര്‍ക്കറിയാം ! ബീഫു കറിയില്‍ ഉള്ളിയില്ലെന്നു ചൊല്ലി ക്കലപില  കൂട്ടേണ്ട ! ബീഫ് കറി യില്‍  ഉള്ളി ആഡംബരം  ഇനിയത് മറന്നേക്കൂ! പക്ഷെ വടക്കതല്ല സ്ഥിതി  ചുട്ട റൊട്ടിക്ക് ചേര്ക്കാ - നിത്തിരിയുള്ളിയില്ലെങ്കില്‍  പിന്നെ പട്ടിണി തന്നെ   പറഞ്ഞിട്ടിതെന്തിന്  !! ഉള്ളിക്കറിയില്ലല്ലോ കൂട്ടാന്‍  ഉള്ളിക്കറി ഇല്ലെന്നു ! ഉള്ളു മുറിഞ്ഞ  മനുഷ്യര്‍ക്കുമറിയില്ല ഉള്ളിക്കുള്ളിലെ  ഊരാക്കുടുക്കുകള്‍ ! പക്ഷെ ഒന്നോര്‍ക്കണം ; ഉള്ളി ഒരോര്‍മപ്പെടുത്തലാണ് ! ഉള്ളു പൊള്ളിക്കുന്ന ഓര്‍മപ്പെടുത്തല്‍ ! ***