തീരാത്ത യാത്ര
രാത്രിയില്‍ ഏകാന്തമീ അടഞ്ഞ മുറിക്കുള്ളില്‍
പോയ കാലത്തെ ഓര്‍ത്ത് വെറുതെ ഇരിക്കും ഞാന്‍
വാര്‍മുടി അഴിച്ചിട്ട കാര്‍മുകില്‍ കെട്ടിന്നുള്ളില്‍
ഖിന്നയായ് ചിരിക്കും ഒരേക താരകം പോലെ!
മരുഭൂമികള്‍ താണ്ടി എത്തുന്ന കനല്‍ കാറ്റും
മെഹ്ദി ഹസന്‍ പാടും ഗസലിന്‍ വിലാപവും
നേര്‍ത്ത മൌനത്തിന്റെ ചില്ല് കോട്ടകള്‍ ക്കുള്ളില്‍
തപ്തമെന്‍ മനസിനെ വിഫലം ബന്ധിക്കുന്നു !
പിന്നെയും അടങ്ങാതെ കാലമാം പ്രവാഹത്തില്‍
പിന്നിലേക്കോടി പായും പ്രജ്ഞ തന്‍ പരാക്രമം
നേട്ട കോട്ടങ്ങള്‍ തൂങ്ങും തുലാസിന്‍ തട്ട് താനേ
താഴ്ന്നു പൊങ്ങുന്നു വീണ്ടും താഴേയ്ക്ക് പതിക്കുന്നു
നന്മയോ നേട്ടം? ചെയ്ത തിന്മതന്‍ ഫലങ്ങളോ?
വേറിട്ട് ഗ്രഹിക്കുവാന്‍ കഴിയുന്നീലെനിക്കിന്നും !
ചിലപ്പോള്‍ തോന്നും മണ്ണില്‍ ഞാനാണ് *വിജിഗീഷു
ചിലപ്പോള്‍ നിര്ഭാഗ്യത്തിന്‍ പരകോടി യാണെന്നും !
എത്രയോ കാതം താണ്ടി തളര്ന്നോന്നിരിക്കുമ്പോള്‍
മുന്നിലായ് തെളിയുന്നു... കാലമാം കൊടും വഴി !!
-----------------------------------------------------------------------------------------------------------
പദ സൂചന : ഖിന്നയായ് =ദുഖിതയായ് //വിജിഗീഷു =വിജയി //മെഹദി ഹസന്‍ =വിഖ്യാത ഉര്‍ദു ഗസല്‍ ഗായകന്‍
-----------------------------------------------------------------------------------------------------------
പദ സൂചന : ഖിന്നയായ് =ദുഖിതയായ് //വിജിഗീഷു =വിജയി //മെഹദി ഹസന്‍ =വിഖ്യാത ഉര്‍ദു ഗസല്‍ ഗായകന്‍
എത്രയോ കാതം താണ്ടി തളര്ന്നോന്നിരിക്കുമ്പോള്‍
ReplyDeleteമുന്നിലായ് തെളിയുന്നു... കാലമാം കൊടും വഴി !!
തീരാത്ത യാത്ര ആകുമ്പോ കാശ് ഇമ്മിണി ചിലവാകുമല്ലോ :)
ReplyDeleteരമേശ് ചേട്ടന്‍..എങ്ങിനെയാ ഈ കവിത എഴുതുന്നത് ???..
ReplyDeleteഇടയ്ക്ക് തോന്നാറുള്ള ചിന്തകള്‍ തന്നെ...
ReplyDeleteകാലമാം കൊടും വഴി !!ഈ വഴി നടന്നു തീര്‍ത്തേ പറ്റൂ.
ReplyDeleteഅവതരണം നന്നായിരിക്കുന്നു
നഷ്ടപ്പെട്ടതിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കാതെ, ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കാതെ, ഒരോ നിമിഷവും നമുക്ക് ആസ്വദിക്കാം.
ReplyDeleteജീവിതത്തെ കുറിച്ചുള്ള ഈ തത്വചിന്ത നന്നായി.
ചിലപ്പോള്‍ തോന്നും മണ്ണില്‍ ഞാനാണ് *വിജിഗീഷു
ReplyDeleteചിലപ്പോള്‍ നിര്ഭാഗ്യത്തിന്‍ പരകോടി യാണെന്നും !
:)
“എത്രയോ കാതം താണ്ടി തളർന്നൊന്നിരിക്കുമ്പോൾ
ReplyDeleteമുന്നിലായ് തെളിയുന്നൂ കാലമാം കൊടും വഴി”
ഈ വഴി നീണ്ടതാണെങ്കിലും നമുക്കോരോരുത്തർക്കും ഒരോരോ ഫിനിഷിങ്ങ് പോയിന്റ് ഉണ്ടല്ലോ ? പിന്നെന്താ ?
രമേശേ..കവിത കൊള്ളാം.എല്ലാവരുടെയും വഴികള്‍ കാലമാം കൊടും വഴി തന്നെയാണേ...
ReplyDeleteവെടക്കു വെസനസ്സു മാത്രമല്ല, അനര്‍ഗ്ഗളം നിര്‍ഗ്ഗളം (ഇങ്ങനെ വാക്കുകള്‍ ഉണ്ടോ?) പ്രവഹിക്കുന്ന കവിതയും നുമ്മക്ക് വഴങ്ങും എന്ന് വിളിച്ചോതി ഈ കവിത.
ReplyDeleteരമേശ് ജി, രസായി കവിത. കവിതകളില്‍ പൊതുവേ പരിജ്ഞാനം കുറവാണ് എങ്കിലും ഈ കവിത സൂപ്പെര്‍ എന്ന് ഉറപ്പിച്ചു പറയുന്നു.
"വളരെ വളരെ വളരെ" നല്ല വരികള്‍. വളരെ ഇഷ്ടായി.
ഓ ടോ:
-----------
രമേഷേട്ടാ, "സഫറോന്‍ കി സിന്ദഗീ കഭി നഹി ഖതം ഹോ ജാതി ഹെ", ഈ വരികള്‍ നിന്നും മോട്ടിച്ചതല്ലേ ഈ കവിത..
ഹി ഹി ഹി
നഷ്ട്ടപ്പെട്ടത് ഒക്കെ കല്ലി വല്ലി അത്രയേ ഒള്ളു ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വാ
ReplyDeleteമെഹ്ദി ഹസന്‍? പാക്കിസ്ഥാനി ഗസൽ ഗായകൻ അല്ലെ?
ReplyDeleteസിന്ദഗി മെ തൊ സഭി പ്യാർ കിയാ കർതേ ഹെ..
മെ തൊ മകർ ഭി മെരെ ജാൻ ത്ജെ ചാഹൂംഗാ.. ;))
നന്മയും നേട്ടവുമൊക്കെ ആപേക്ഷികം!
വരികൾക്കാശംസകൾ.
:)
ReplyDeleteഈ സ്മൈലി മതി. ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ പ്രശ്നമാകും.
@ഒഴാക്കാന്‍ ഞാന്‍ യാത്രകള്‍ക്കായി പണം ചെലവാക്കാറില്ല ..വെറും കയ്യുമായി ഇറങ്ങും ..മനസ് നിറച്ചു മടങ്ങും ..
ReplyDelete@ഫൈസു കവിത എഴുതുന്നതല്ല ..അത് സംഭവിക്കുന്നതാണ് ."The spontaneous overflow of powerful emotions which recollected in tranquility." ആംഗലേയ റൊമാന്റിക് കവിതയുടെ പിതാക്കന്മാരില്‍ ഒരാളായ വില്ല്യം വേര്‍ഡ്സ് വര്‍ത്ത് കവിതയെ കുറിച്ച് പറഞ്ഞ നിര്‍വചനം ആണിത്.നമ്മുടെ മനസ്സില്‍ ഉണ്ടാകുന്ന (ഏതെങ്കിലും സംഭവത്തെയോ ആശയത്തെയോ സംബന്ധിച്ച് )ശക്തമായ വികാരങ്ങള്‍ (ചിന്തകള്‍ ) ഏകാന്തതയില്‍ പുറത്തേക്ക് ഒഴുകുംപോളാണ് കവിത സംഭവിക്കുന്നത്.ഓരോരുത്തരിലും തങ്ങളുടെ വിചാര വികാരങ്ങളുടെ തീവ്രത അനുസരിച്ച് ഇത് വ്യത്യസ്തം ആയിരിക്കും . A thing of beauty is a joy for ever (എല്ലാക്കാലത്തും നമ്മളില്‍ ആനന്ദം നിറയ്ക്കുന്നത് എന്താണോ അതാണ് യഥാര്‍ത്ഥ സൌന്ദര്യം)എന്ന് മറ്റൊരു റൊമാന്റിക് കവിയായ കീറ്റ്സ് പറഞ്ഞത് പോലെ നിങ്ങളുടെ കവിത ,ചിന്തകള്‍ ,വാക്കുകള്‍ ,പ്രവൃത്തികള്‍ നിങ്ങളെയും മറ്റുള്ളവരെയും ആനന്ദിപ്പിക്കുന്നു എങ്കില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കവിതയ്ക്കും തീര്‍ച്ചയായും കാലത്തെ യും പ്രായത്തേയും അതി ജീവിക്കുന്ന സൌന്ദര്യം ഉണ്ട്. ബാഹ്യമായതോന്നും ഇത്തരം സൌന്ദര്യ സങ്കല്‍പ്പത്തില്‍ പ്രസക്തമല്ല .
@ശ്രീ തീര്‍ച്ചയായും ഇത് തോന്യാക്ഷരങ്ങള്‍ തന്നെ .
@ഉഷശ്രീ:കാലമാം കൊടും വഴി താണ്ടണം ..
"പോകേണം അതി ദൂരമിനിയും
വീണുറങ്ങും മുന്‍പേ .."
"miles to go before I sleep " (റോബര്‍ട്ട് ഫ്രോസ്റ്റ് )
@വായാടീ എല്ലാവര്ക്കും എല്ലാം ആസ്വദിക്കാന്‍ പറ്റി എന്ന് വരില്ല .എല്ലാം ചിരിച്ചു സ്വീകരിക്കുന്നത് വലിയ കഴിവ് തന്നെയാണ് .
@സാജന്‍ ആദ്യ വരവിനും വായനയ്ക്കും നന്ദി .വീണ്ടും വരുമല്ലോ
,
@കലാ വല്ലഭാ ഫിനിഷിംഗ് പോയിന്റിനെക്കുറിച്ചു മുന്‍കൂട്ടി അറിയാന്‍ ഒരു വഴിയും ഇല്ലല്ലോ ..എത്തുമെന്ന് ഒരു ഉറപ്പും ഇല്ലല്ലോ ..ഇത് വരെ സംഭവിച്ചത് ആകസ്മികം മാത്രം !
@ കുസുമം ഇഷ്ടപ്പെട്ടതില്‍ സന്തോഷം..
@ഹാപ്പി ബാച്ചിലേര്‍സ് : തന്നെ തന്നെ ..അതെല്ലാം കൂടി വളച്ചൊടിച്ചു എടുത്തതാ ..:)
@പഞ്ചാരക്കുട്ടന്‍:അങ്ങനെയും ചിലപ്പോള്‍ തോന്നും കല്ലിവല്ലി ,,അവിടെ വന്നു രണ്ടു തവണ ..അഭിപ്രായവും എഴുതി ..
നീ:സു:പാകിസ്ഥാനി ഗസല്‍ ഗായകന്‍ തന്നെ ,കൂടുതല്‍ ഗസലുകളും ഉര്‍ദു ഭാഷയിലാണ് ഉള്ളത് ,പാകിസ്ഥാനികളുടെ മുഖ്യ ഭാഷ അതാണല്ലോ.മിര്‍സ ഗാലിബ് എന്നാപഴയ കാല ഉര്‍ദു കവിയുടെ രചനകളാണ് മെഹ്ദി ഹസന്‍ കൂടുതല്‍ പാടിയിട്ടുള്ളത് .
ഇനിയും ഇത്തരം നല്ല നല്ല "വളച്ചൊടിക്കല്‍" പ്രതീക്ഷിക്കുന്നു
ReplyDeleteഅവതരണം നന്നായിരിക്കുന്നു ...
ReplyDeleteഓര്‍മ്മകള്‍ ഇങ്ങിനെയാണ്........... വെറുതെയിരിക്കുമ്പോള്‍ തൂക്കിപ്പിടിച്ച് മാറാലമൂടിയ വല്ല മൂലയിലും കൊണ്ടിടും.........
ReplyDelete'പുല്‍ക്കൊടിത്തുമ്പിലൂറും മഞ്ഞുകണമീജീവിതം'
ReplyDeleteമന്ദമാരുതന്‍ തഴുകി മണ്ണില്‍വീഴ്ത്തുംമുന്‍പേ..
ആസ്വദിക്കുകയാവോളമാശതീരുവോളം!
അങ്ങനെയാണേല്‍ , കാലത്തിന്‍ കൊടുംവഴി താണ്ടിയുളള യാത്ര സുഖകരമാവുമെന്നെന്റെ മനസ്സു പറയുന്നു.
ഇതുവഴി ഞാന്‍ ആദ്യമായാണ്. ജീവിതത്തെക്കുറിച്ചുളള കാഴ്ചപ്പാട് വളരെ നന്നായിരിക്കുന്നു. ആശംസകള്‍ !
പോയ കാലത്തെ കുറിച്ച് ഞാനും ഇങ്ങനെ കാട് കയറും ,. ഓര്‍കാതെ ഇരികുന്നതാ നല്ലത്, എങ്കിലും..
ReplyDelete‘മനോഹരം മഹാവനം
ReplyDeleteഇരുണ്ടഗാധമെങ്കിലും അനേകമുണ്ടു
കാത്തിടേണ്ട മാമകപ്രതിജ്ഞകൾ
അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുൻപിലായ്
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ‘ എന്ന കടമ്മനിട്ടയുടെ miles to go before i sleep പരിഭാഷ ഓര്‍മ്മ വന്നു.
ജീവിതമെന്ന യാത്ര.തിരിഞ്ഞു നോട്ടം മാത്രം സാദ്ധ്യം..മുന്നിലെന്തെങ്ങനെയെന്ന് ആര്‍ക്കറിയാം..
അബ്ദുല്‍ ജിഷാദ് ,പ്രയാണ്‍,വരവിനും വായനയ്ക്കും സ്നേഹം .സ്വപ്ന സഖീ:-
ReplyDelete"എന്ത് വന്നാലും എനിക്കസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളോരീ ജീവിതം"
എന്ന് ചങ്ങമ്പുഴ പാടിയിട്ടുണ്ട്. പക്ഷെ അതത്ര എളുപ്പമുള്ള കാര്യമാണെന്ന് ചങ്ങമ്പുഴയുടെ ജീവിതം നമ്മെ പഠിപ്പിച്ചില്ല.എല്ലാം ഈസി യായി കണ്ടു ആസ്വദിച്ചു നടന്നു പോകാന്‍ കഴിഞ്ഞെങ്കില്‍ ഈ ജന്മം എത്ര സഫലംയെനെ !
അനീസ എപ്പോഴും ഒരു പിന്തിരിഞ്ഞു നോക്കല്‍ നല്ലതാണ് .നടന്ന വഴികള്‍ മറക്കാതെയെങ്കിലും ഇരിക്കാമല്ലോ !
Rare -Rose കടമ്മന്റെ ആ തറ്ജ്ജമ ഉജ്വലം ആണ്.
എന്റെ തര്‍ജ്ജമ യാണ് :
"പോകേണമതി ദൂരമിനിയും വീണുറങ്ങും മുന്‍പേ"
"Miles to go before I sleep "
അസ്തിത്വ ദു:ഖം കവി വെടിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ReplyDelete