Skip to main content

നഷ്ടപ്പെടുന്ന നമ്മള്‍

നഷ്ടപ്പെടുന്ന നമ്മള്‍
കാശം എനിക്ക് അച്ഛനെ പോലെയാണ്
അനന്തമായ സ്നേഹം പകര്‍ന്നു തരുന്ന
അപൂര്‍വ ഭാഗ്യം
അറിവുകളുടെ മുറിവ് പെയ്യിക്കുന്ന
വര്‍ഷ മേഘങ്ങളുടെ ഇരിപ്പിടം
എന്‍റെ ജീവ സ്പന്ദനങ്ങളില്‍
ഊര്‍ജം പകര്‍ന്ന കര്‍മ സാക്ഷി
കടല്‍ എനിക്ക് അമ്മയെ പോലെയാണ്
കനല്‍ വഴികളില്‍ കണ്ണീരു കൊണ്ടു
പാദങ്ങള്‍ തണുപ്പിച്ച
വാത്സല്യ സ്പര്‍ശം
ഉഷ്ണ ഭൂമികളില്‍ വെന്തു പൊള്ളുന്ന
ആത്മാവിനെ
തിര കൈ നീട്ടി തഴുകുന്ന
അമൃത സാന്ത്വനം
ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച
പാപാഗ്നികളെ കഴുകി കെടുത്തുന്ന
പുണ്യ സ്നാനം
കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
താണ്ടി വന്ന ഞാനോ ?
എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
അമാവാസി !
കണ്ണുകള്‍ പുണ്യാഹം തളിക്കുന്ന
വഴിയമ്പലങ്ങളില്‍
ദൈവങ്ങളുടെ നിലവിളികളും കടന്നു
ഞാന്‍ കേട്ടത് ആരുടെ
സങ്കീര്‍ത്തനം ആണ് ?
നിലാവും വേനല്‍ പകരുന്ന
ഉഷ്ണ രാത്രികളില്‍
എനിക്കായി ഒരു മണ്‍ വിളക്ക്
കെടാതെ വച്ചത് ആരാണ് ?
കാറ്റോ ,കടലോ ,ആകാശമോ ?
എങ്കിലും
വെളിച്ചവും വെളിപാടുകളും അറിയാതെ
അകം പുറം ഇരുട്ട് !
ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
നാം നമ്മെ   പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

Comments

  1. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    ReplyDelete
  2. നഷ്ടപെടലുകൾ

    ReplyDelete
  3. ഹമ്മോ, കവിത ആയിരുന്നോ ...ഒരു വാക്ക് പറഞ്ഞിരുന്ണേല്‍ ഞാനീ വഴിക്ക് വരില്ലായിരുന്നു .............

    ReplyDelete
  4. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    തീര്‍ച്ചയായും..!!
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  5. കടലും കാറ്റും ആകാശവും എന്നേ നഷ്ട്ടപെട്ടു..
    പക്ഷെ ഇന്നലെകളെ മയച്ചു കളയാന്‍ മാത്രം ആവുന്നില്ല..!
    കവിത നന്നായി.

    ReplyDelete
  6. "എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന
    അമാവാസി !"

    അതാരാണു ?

    ReplyDelete
  7. കലാവല്ലഭാ ..കവിതയില്‍ തന്നെ അതുണ്ട് .ഞാനോ.. (ഞാന്‍ തന്നെയാണ് എന്നില്‍ അമാവാസിയാകുന്നത് )
    "നമുക്ക് നാമേ പണിവതു നാകം
    നരകവുമത് പോലെ (വള്ളത്തോള്‍ )"
    (നമ്മുടെ സ്വര്‍ഗ്ഗവും നരകവും നാം തന്നെ നിര്‍മിക്കുന്നു )

    ReplyDelete
  8. നഷ്ടപ്പെട്ടു എല്ലാം നഷ്ടപ്പെട്ടു

    ReplyDelete
  9. രമേശ്‌ സര്‍,നല്ല കവിത...

    ReplyDelete
  10. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    മനോഹരം
    നല്ല കവിത...

    ReplyDelete
  11. ഉഷ്ണ രാത്രികളില്‍
    എനിക്കായി ഒരു മണ്‍ വിളക്ക്
    കെടാതെ വച്ചത് ആരാണ് ?

    ReplyDelete
  12. എല്ലാവരുടെ മനസ്സിലും ഇപ്പോള്‍ സ്വാര്‍‌ത്ഥതയുടെ ഇരുട്ടാണ്‌. നമുക്ക്‌ ആ ഇരുട്ടിനെ തുടച്ചു മാറ്റി അവിടെ സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും വെളിച്ചം നിറയ്ക്കാം.

    ചിന്തിപ്പിക്കുന്ന നല്ല കവിത. ആശംസകള്‍.

    ReplyDelete
  13. ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച പാഗ്നികളെ കഴുകി കെടുത്തുന്ന
    പുണ്യ സ്നാനം കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും
    താണ്ടി വന്ന ഞാനോ ?

    ഇന്നലെകൾ എല്ലാം മാച്ചുകളഞ്ഞാൽ ഇന്നും,നാളേയുമ്മൊക്കെ എങ്ങിനെ പടുത്തുയർത്തും ....?
    പിന്നെ ഈ മണ്ടൻ, പാഗ്നികളുടെ അർത്ഥം മറന്നുപോയി കേട്ടൊ

    ReplyDelete
  14. താങ്കള്‍ അക്ഷരങ്ങള്‍ വാക്കുകളായി വിരിയിക്കുകയാണ്... :)

    ReplyDelete
  15. ഇതിനു തൊട്ടു മുമ്പ് എഴുതിയ കവിത ആസ്വദിച്ചത്ര ഇത് ആസ്വദിച്ചില്ല.
    എങ്കിലും കടലിനെയും ആകാശതിനെയും ഒക്കെ വര്‍ണ്ണിച്ചത് ഇഷ്ടമായി.
    അറിയാത്തത് കൊണ്ട് ചോദിക്കട്ടെ, രമേശ്‌ ജി വാട്ട് ഈസ്‌ പാഗ്നി? "തീക്കനല്‍"????

    ReplyDelete
  16. പ്രിയ സുഹൃത്തുക്കളെ ..
    "പാഗ്നി" എന്ന വാക്കിനെ കുറിച്ച് ആദ്യം മുരളി ചേട്ടന്‍ എഴുതിയപ്പോള്‍ അദ്ദേഹത്തിനു വാക്ക് തെറ്റി എന്നാണ് ഞാന്‍ കരുതിയത്‌ ,ഇപ്പോള്‍ ഹാപ്പി ബാച്ചിലേഴ്സും കൂടി അതെക്കുറിച്ച് ചോദിച്ചപ്പോഴാണ് വരികള്‍ ഒരിക്കല്‍ കൂടി നോക്കിയത് .പാഗ്നി എന്നല്ല "പാപാഗ്നി " എന്നാണ് ഞാന്‍ ഉദ്ദേശിച്ചത് .
    പാപങ്ങളുടെ അഗ്നി .പക്ഷെ എഡിറ്റിങ്ങിനിടയില്‍ "പാ" എന്ന അക്ഷരം വിട്ടുപോയതാണ് .ചൂണ്ടിക്കാണിച്ചതിനാല്‍ തെറ്റ് കണ്ടു പിടിച്ചു തിരുത്താന്‍ കഴിഞ്ഞു .നന്ദി .

    ReplyDelete
  17. ഉം... കൊള്ളാം.
    നമോവാകം, കവേ!

    ReplyDelete
  18. വരാനിരിക്കുന്ന കാലം നിരാശപ്പെടുത്തുന്നത് ആണെന്ന കവിയുടെ രോദനം എനിക്കു അന്ഗീകരിക്കാന്‍ ആവില്ല. എനിക്കു പുറകേ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ അയോഗ്യന്‍ എന്നു കരുതാന്‍ ആണ് ഇഷ്ടം. കവിത മനോഹരമായി.

    ReplyDelete
  19. കൊള്ളാം രമേശേട്ടാ....അച്ഛനും അമ്മയ്ക്കും വ്യത്യസ്തമായ പ്രതിബിംബങ്ങള്‍ കാണാനൊത്തു..കാര്‍മ്മസ്സാക്ഷി എന്നാല്‍ സൂര്യനല്ലേ...ആകാശത്തിന്റെ കാര്യം പറഞ്ഞിട്ട് കര്‍മ്മസാക്ഷിയുട്ടെ കാര്യം പറഞ്ഞപ്പോ ഒരു ചെറിയ ക്കണ്‍ഫ്ഫ്യൂഷന്‍...ചിലപ്പോ എനിക്ക് മനസ്സില്ലാവാഞ്ഞതാവ്വും

    ReplyDelete
  20. എടുത്തു കാട്ടേണ്ട നവീന കവിതയാണിത്.
    കലാവല്ലഭനുള്ള മറുപടിയിലെ ആ വരികള്‍
    ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേതാണ്.

    ReplyDelete
  21. ശ്രീദേവീ ആകാശം അച്ഛനെപ്പോലെ ആണെന്നാണ് പറഞ്ഞത് .അച്ഛന്‍ ആകാശത്തെ പോലെയാണ് എന്നല്ല .ആകാശത്തിന്റെയും പ്രപഞ്ചത്തിന്റെയും നാഥന്‍ ആണ് സൂര്യന്‍ .എന്റെ അച്ഛന്‍ എനിക്ക് എന്റെ കര്‍മ പ്രപഞ്ചത്തിന്റെ നാഥന്‍ ആണ് .
    അച്ഛനെ പോലെ എന്നാല്‍ അച്ഛന്‍ എന്നല്ലല്ലോ അര്‍ഥം .
    ജയിംസ് സര്‍ ,
    ചൂണ്ടിക്കാണിച്ചത് പോലെ അത് പ്രേമ സംഗീതത്തില്‍ നിന്നുള്ളതാണ് .
    "ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
    പ്രേമമതൊന്നല്ലോ
    പരക്കെ നമ്മെ പാലമ്രുതൂട്ടും
    പാര്‍വണ ശശി ബിംബം .."
    തെറ്റ് അശ്രദ്ധകൊണ്ട് സംഭവിച്ചതാണ് .നന്ദി .

    ReplyDelete
  22. അതി മനോഹരം ആയിരിക്കുന്നു അവതരണം .. ഇനി ഫോളോ ചെയ്തു വായിക്കാം. ..

    ReplyDelete
  23. ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് !
    കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം !
    നാം നമ്മെ പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

    മനോഹരം
    നല്ല കവിത...

    ReplyDelete

Post a Comment

ഉള്ളു തുറന്നു പറയാം ഉള്ളില്‍ തോന്നിയ കാര്യം ...

Popular posts from this blog

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

ഉള്ളി; ഒരോര്‍മപ്പെടുത്തല്‍

ഉ ള്ളിയാണ് താരം  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല ! വിലയേറുന്നത്  പാവം ജനത്തിനല്ല  വിലക്കയറ്റം കുതിര  കയറുന്നതവന്റെ  തുച്ചമാം ജീവിത- ച്ചുമലിലാണ് !   ഉളി പോലുള്ളില്‍ വീണു  മുറിഞ്ഞ മനസും  മുടിഞ്ഞ കുലവും ഒഴിഞ്ഞ കലവും  ഓരക്കാഴ്ചകള്‍ മാത്രം ! ഉള്ളുക്കള്ളികള്‍  ആര്‍ക്കറിയാം ! ബീഫു കറിയില്‍ ഉള്ളിയില്ലെന്നു ചൊല്ലി ക്കലപില  കൂട്ടേണ്ട ! ബീഫ് കറി യില്‍  ഉള്ളി ആഡംബരം  ഇനിയത് മറന്നേക്കൂ! പക്ഷെ വടക്കതല്ല സ്ഥിതി  ചുട്ട റൊട്ടിക്ക് ചേര്ക്കാ - നിത്തിരിയുള്ളിയില്ലെങ്കില്‍  പിന്നെ പട്ടിണി തന്നെ   പറഞ്ഞിട്ടിതെന്തിന്  !! ഉള്ളിക്കറിയില്ലല്ലോ കൂട്ടാന്‍  ഉള്ളിക്കറി ഇല്ലെന്നു ! ഉള്ളു മുറിഞ്ഞ  മനുഷ്യര്‍ക്കുമറിയില്ല ഉള്ളിക്കുള്ളിലെ  ഊരാക്കുടുക്കുകള്‍ ! പക്ഷെ ഒന്നോര്‍ക്കണം ; ഉള്ളി ഒരോര്‍മപ്പെടുത്തലാണ് ! ഉള്ളു പൊള്ളിക്കുന്ന ഓര്‍മപ്പെടുത്തല്‍ ! ***  

വന്‍കരകള്‍ ഉണ്ടായാല്‍ ....

ഞാനോര്‍ക്കാറുണ്ട്  വന്‍കരകളെല്ലാം ഒന്നായലിഞ്ഞു ചേര്‍ന്ന  ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു  നമ്മളെന്ന്  ! അനാദിയില്‍ ലോകവും  അങ്ങനെയായിരുന്നത്രേ ! എല്ലാ നദികളും  നമ്മളില്‍ നിന്നുല്ഭവിച്ച്  നമ്മളില്‍ തന്നെ  ഒഴുകി നിറഞ്ഞു ..  എല്ലാ ഋതുക്കളും  നമ്മളില്‍  പൂത്തുലഞ്ഞു  ! അത്രമേല്‍  ദൃഢ മായ്  പുണര്‍ന്നിട്ടും    പ്രണയം നുകര്‍ന്നിട്ടും പിന്നെങ്ങിനെ പ്രിയേ ? സ്വാര്‍ത്ഥം  സ്പര്‍ദ്ധയുടെ  വാള്‍മുനകള്‍ വീശി  മിന്നല്‍പ്പിണരായി  നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ?  വിദൂരസ്ഥമാം  വന്‍ കരങ്ങളായി  നാമന്യോന്യമൊഴുകിയകന്നത്  ? നാമുണരുമ്പോള്‍ നമുക്കിടയില്‍  വന്‍ കടലുകള്‍  ആര്‍ത്തലച്ചിരുന്നു...!! കല്‍പ്പാന്ത കാലം  കലി  പൂണ്ടുണര്‍ന്നിരുന്നു   !! ഈ  പ്രളയ ജലത്തിന്  ഹൃദയ രക്തത്തിന്റെ   ചുവപ്പോ  ! വിരഹ ദുഖത്തിന്റെ  കടും കയ്പ്പോ    ! നോക്കൂ.. വന്‍ കരകള്‍ ഉണ്ടായപ്പോളാണ്  പ്രപഞ്ച പ്രണയം   കടലെടുത്തത് ..! നാം  നമ്മ...