ഉത്തരത്തിലെ പല്ലിയും
ഉത്തരം മുട്ടി പറക്കുന്ന
പ്രാണിയും..
ഒരേ സമയം ദൈവമേ
എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്
ഇര തേടാനിറങ്ങിയത്
കളി കാണുകയായിരുന്നു
ഞാനും മകനും
ദൈവത്തിന്റെ ചിത്രത്തിന്
പിന്നില്‍ പ്രാണന്‍ തൊണ്ടയില്‍
കുരുങ്ങുന്ന
നിലവിളി കേട്ട്
മകന്‍ ചോദിച്ചു
ആരാണച്ചാ ജയിച്ചത്
പല്ലിയോ ?പ്രാണിയോ? ദൈവമോ ?
ഞാനെന്തു ഉത്തരം നല്‍കും ?
അവനു കളി മനസിലായോ എന്തോ!
ഞാന്‍ എന്ത് ഉത്തരം നല്‍കും ?!
ReplyDeleteഎല്ലാവരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ "ഇരകള്‍" തന്നെ... വിധിയുടെ...
ReplyDeleteഒന്ന് മറ്റൊന്നിനു ഇര എന്നത് പ്രകൃതി നിയമം. കളിയുടെ ഗുട്ടന്‍സ് പറഞ്ഞു കൊടുക്കൂ മാഷേ!
ReplyDeleteകാലാന്തരത്തില്‍ അവനു അര്‍ത്ഥം മനസ്സിലായിക്കോളും...സ്വന്തം നിലനില്‍പ്പാണ് ഏറ്റവും വലിയ പ്രശ്നമെന്ന്...
ReplyDeleteഒന്ന് മറ്റൊന്നിന് ഇരയാകുക - പ്രകൃതിയുടെ നിയമമാണിത്.
ReplyDeleteമോനേ, ജയിച്ചത് പ്രകൃതിയാണ് എന്ന് പറഞ്ഞു കൊടുക്കൂ.
കവിത നന്നായിരിക്കുന്നു.
ഇരപിടുത്തം തന്നെ അല്ലെ മാഷേ?
ReplyDeleteഉത്തമമായ ഉത്തരം തേടി ഉത്തരം മുട്ടി കേട്ടോ ....ഭായ്
ReplyDelete:)
ReplyDeleteസമീര്‍ ,
ReplyDeleteതെച്ചിക്കോടന്‍..
ചാണ്ടി കുഞ്ഞു
വായാടി ,
രാംജി ,
മുരളിയേട്ടന്‍ ,
നീ :സു :
സന്തോഷം
ആദ്യ വായനയ്ക്ക് എത്തിയതിനു :)
ഉത്തരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് ..
എന്താണേലും രമേശ് നല്ല ബുദ്ധിമുട്ടി ഈ പല്ലിയേം ഈച്ചേം ഒക്കെ ഈ കവിതയ്ക്കു മേംമ്പൊടിയായി ഇട്ടല്ലോ.
ReplyDeleteഞാന്‍ ദൈവം ജയിച്ചു എന്നേ പറയുകയുള്ളു.
ഇന്ന കാലത്ത് ഇന്നതിനാല്‍ മരിയ്ക്കണനമെന്ന് പറഞ്ഞു വിട്ടിട്ടുണ്ട്
ദൈവം. അതു സമയമാകുമ്പോളങ്ങു നടക്കുന്നു.അത്രമാത്രം.മനുഷനാണേലും പ്രാണികളാണേലും.
വന്നര്‍ എല്ലാവരും ഉത്തരം തന്നു .എനിക്ക് ഇത് വരെ ഉത്തരം കിട്ടിയില്ല.
ReplyDeleteനല്ല കവിത
ReplyDeleteഉത്തരം എന്ത് പറയും എന്നും കൂടി പറയൂ ...
ReplyDeleteഎല്ലാ പ്രാര്‍ത്ഥനകള്‍ക്കും ദൈവം ഉത്തരം നല്‍കിയാല്‍ ലോകം ഇതു പോലെ ആവുമോ?
ReplyDeleteഎല്ലാം ലോകക്രമത്തിന്റെ അനിവാര്യത....!
ReplyDeleteആശംസകൾ....
ദൈവത്തിന്റെ പദ്ധതി വിജയിച്ചു. ആശംസകള്‍ !
ReplyDeleteonnu mattonninte ira...... aashamsakal...............
ReplyDeleteപ്രാർത്ഥിച്ചു വന്ന വവ്വാൽ പല്ലിയെയും കൊണ്ട് പറക്കുന്നതു കാണിച്ചു കൊടുക്കുക..അവനു മനസ്സിലാകും
ReplyDeleteനന്നായിരുന്നു ഭാവുകങ്ങൾ
ഉത്തരം മുട്ടെ ചോദിക്കൂ,അല്ലെങ്കില്‍ ചോദിച്ച് ഉത്തരം മുട്ടിക്കൂ..!പല്ലികള്‍ പൊലും ഉത്തരം കിട്ടാതെ ഉഴലുന്നു..!
ReplyDeleteഇരയും വേട്ടക്കാരനും തമ്മില്‍,
ReplyDeleteസംവാദത്തിനു സാധ്യതയില്ല,
പക്ഷെ ഒന്നുണ്ട്, വേട്ടക്കാരന്റെ വായില്‍ ഇര
കുടുങ്ങുമ്പോള്‍ ഇരയുടെ ഹൃദയമിടുപ്പ്,
ചിലപ്പോള്‍ വേട്ടക്കരന്റെതുമായി
മാറാന്‍ വലിയ സമയം വേണ്ടി വരില്ല.
അപ്പോള്‍ വേട്ടക്കാരന്‍ മറ്റൊരു ഇരയായി മാറും.
കുറച്ചു വരികളില്‍ വലിയൊരു
സത്യം അവതരിപ്പിച്ചതിന് നന്ദി.
നല്ല കവിത അനുമോദനങ്ങള്‍.
ആഴമുള്ള ചിന്ത.
ReplyDelete"ഇതു വളരെ രസകരമായ ഒരു കളിയാണ്.
ReplyDeleteഎത്ര പേർക്കു വേണമെങ്കിലും കളിക്കാവുന്ന കളി,
ഒരിക്കലും ഒരാളും ജയിക്കാത്ത,
ഒരിക്കലും തീരാത്ത ഒരു കളി"
ഉത്തരം മുട്ടിച്ചു കളിയില്‍ നിന്നു പുറത്താക്കുന്ന കളി
istappettu
ReplyDeleteകവിതയില്‍ ഈച്ചയും, പല്ലിയുമാണെങ്കിലും വലിയ ഒരു ഉള്ളടക്കമുണ്ട്. ഞാന്‍ എത്താന്‍ ഒരുപാട് താമസിച്ചു...എത്തിയതില്‍ വളരെ ചാരിതാര്‍ത്ഥ്യമുണ്ട് ഇനിയുംകാണാം
ReplyDeleteഇന്ന് നീയാണോ ഞാനാണോ ഇരയെന്ന് പരസ്പരം സംശയിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്തില്‍ ഈ ചോദ്യം വളരെ പ്രസക്തം. നന്നായി കവിത.
ReplyDeleteഒന്നു മറ്റൊന്നിനെ കൊന്നുതിന്നുന്നത്
ReplyDeleteകണ്ണാലെ കണ്ടിട്ടുമൊരൂവരും കാണാതെ
കണ്ണിരൊഴുക്കി നീനിന്നു.
പിന്നെ നിന്നെതന്നെ അല്പാല്പമായ് തിന്നു...
ഒ.എന്‍.വിയൂടെ പ്രശസ്തമായ വരികള്‍ ഓര്‍ത്തു.
ഉത്തരം എല്ലാവരും പറഞ്ഞു.
ReplyDeleteഅഡ്വക്കേറ്റ് ലാല്‍ കൃഷ്ണ വിരാടിയാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് കോസ്മിക് ലോ ആണ്.
മാധവാ മഹാദേവാ.....
This comment has been removed by the author.
ReplyDelete[ഉത്തരത്തിലെ പല്ലിയും ഉത്തരം മുട്ടി പറക്കുന്ന പ്രാണിയും ഒരേ സമയം, ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്, ഇര തേടാനിറങ്ങിയ കളി കാണുകയായിരുന്നു, ഞാനും മകനും. ദൈവത്തിന്റെ ചിത്രത്തിന് പിന്നില്‍, പ്രാണന്‍ തൊണ്ടയില്‍ കുരുങ്ങുന്ന നിലവിളി കേട്ട് മകന്‍ ചോദിച്ചു: ആരാണച്ഛാ ജയിച്ചത്, പല്ലിയോ, പ്രാണിയോ, ദൈവമോ? ഞാനെന്തുത്തരം നല്‍കും? അവനു കളി മനസിലായോ എന്തോ!]
ReplyDeleteനല്ല ഭാവന!
ഇതൊരു കവിതയാണോ? അറിയില്ല. ഒരു നല്ല Quiz (പ്രശ്നോത്തരി) ആണ്. സംശയമില്ല.
കളിയല്ലാത്തതിനെ കളി ആക്കി ('കളിയാക്കി'യില്ലെന്നു കരുതട്ടെ) കാണുന്ന ഒരച്ഛനും മകനും.
ദൈവചിത്രത്തിനു മുന്‍പില്‍, ഉത്തരം നോക്കി, രണ്ടു കീടങ്ങള്‍ (ബ്രഹ്മാണ്ഡകടാഹത്തിലെ കേവലം രണ്ടു ബിന്ദുക്കള്‍) ഇരിപ്പുറപ്പിച്ചത് കര്‍മ്മബാഹുല്യത്താലോ, കര്‍മ്മരാഹിത്യത്താലോ, എന്ന് പരസ്പരം ചോദിച്ചുകൊണ്ട് അവയുടേതായ ഭാഷയില്‍ ചിലച്ചതാവാം.
അതല്ലെങ്കില്‍, വെട്ടിനുറുക്കപ്പെട്ട മീനും, കോഴിയും, മാടും, തിന്നു വീര്‍ത്ത പള്ളയിലെ ഏമ്പക്കം വിട്ടുകൊണ്ട്, FLIT നിറച്ച സ്പ്രേയ്-ഗണ്ണുമായി (വിനോദത്തിനുവേണ്ടിയും ജന്തുക്കളെ വേട്ടയാടാറുള്ള) ഈ നിഷ്കരുണര്‍ ഏതു നിമിഷവും പുറകേ വന്നേക്കാം എന്ന ഭയത്തോടെ, പ്രാണി ഏതോ ഒരു മറതേടി ദൈവചിത്രത്തിനു പിന്നില്‍ (ആള്‍-ദൈവം ആയിരുന്നെങ്കില്‍ അടുക്കില്ലായിരുന്നെന്ന് പറയേണ്ടതില്ലല്ലോ) ശരണം പ്രാപിക്കാമെന്നു കരുതിയപ്പോഴേക്കും വിശന്നു വാപിളര്‍ത്തി നില്‍പ്പുള്ള പല്ലിയുടെ വായില്‍ കുരുങ്ങിക്കാണും...
ഏതായാലും, 'പൊരുളറിയില്ലെന്ന് അറിഞ്ഞും, പൊരുളറിയാമെന്ന് നടിക്കുന്ന കീടങ്ങളാണ് നാം- മനുഷ്യര്‍,' എന്നെങ്കിലും മകന്‍ അറിയട്ടെ.
ദൈവത്തിന്‍റെ പിന്നിലല്ലേ കളികള്‍ മുഴുവന്‍ നടക്കുന്നത്. ദൈവത്തിന്‍റെ പേരിലും....
ReplyDeleteഉത്തരം കിട്ടാത്ത ചോദ്യങ്ങള് !
ReplyDeleteകവിത നന്നായി ........
എല്ലാം ദൈവത്തിന്റെ കളികള്‍, അല്ലേ? കവിത ഇഷ്ടമായി.
ReplyDeleteപറയാന്‍ വെമ്പിയതിനെ
ReplyDeleteഈച്ചയേയും , പല്ലിയേയും ഉപയോഗപ്പെടുത്തി പറഞ്ഞല്ലേ !
നന്നായി .....
ജീവിതം എന്തൊരു സങ്കീർണ്ണമായ പ്രഹേളികയാണല്ലേ. ഇരയും വേട്ടക്കാരനും തമ്മിലുള്ള കളിയിൽ ദൈവം പങ്കെടുത്തു നിർമ്മമനാവുമ്പ്പോഴാണ് കളിയുടെ രസം. കൊല്ലിക്കയത്രെ നിനക്ക് രസമെടോ എന്ന് കൃഷ്ണനെപ്പറ്റി പറയുമ്പോലെ.
ReplyDeleteമുകുന്ദന്റെ കുളിമുറി, കലവൂർ രവികുമാറിന്റെ ഇതാ ഒരു വെണ്ടക്ക എന്നീ കഥകളിൽ ദൈവം ഇങ്ങനെ മാറി നിന്ന് കളികാണുന്നുണ്ട്.
(നിര്‍ഗുണപരബ്രഹ്മമേ നീ മറുപടി നല്‍കൂ)
ReplyDeleteനല്ല ചിന്ത..
നിങ്ങളുടെ കവിത ബ്ലോഗില്‍ ആദ്യ വരവാണ്. ദൈവഹിതം നടപ്പായി, സമയമാകുബോള്‍ കാലനും പോകുമല്ലോ..
ReplyDeleteക്രിസ്ത്മസ് പുതുവത്സരാശംസകള്‍
'ഉത്തരം' താങ്ങുന്നതും പല്ലി!
ReplyDeleteവൈകി വന്നതിനാല്‍ പുതുവത്സരാശംസ നേരാന്‍ പറ്റി :)
ഇവിടെവരാൻ വൈകിപ്പോയി രമേശേട്ടാ.
ReplyDeleteകളി അവനു മനസ്സിലായിക്കാണും.പല്ലിയും പ്രാണിയും തമ്മിലുള്ള കളി
ഇപ്പോൾ നിത്യകാഴ്ചയാണല്ലോ..
കളിക്കളം ............. കൊള്ളാം ഗംഭീരന്‍ ചിന്ത , വരികള്‍
ReplyDeleteകവിത ഇഷ്ടപ്പെട്ടു.
ReplyDeleteഎലാവരും, എല്ലാം ഇരകള്‍ തന്നെ....
ReplyDeleteഅതു മനസ്സിലാക്കുന്നില്ലെന്നു മാത്രം...
പുതുവത്സരാശംസകൾ.
ReplyDeleteഞാനും എന്റെ മകനും കളി കാണുകയാണ്.രണ്ടു തലമുറകള്‍.തലമുറകളായി കാണുന്ന കളി.ഉത്തരം മുട്ടി പറക്കുന്ന കവിത തൊണ്ടയില്‍ നിലവിളിക്കും.അത് കേള്‍ക്കാന്‍ ചിത്രത്തിലെ ചോദ്യത്തിന് ആവുകയുമില്ല.പിതാവും പുത്രനും സാക്ഷിയാകുന്ന ഈ കവിതയുടെ ദാര്‍ശനികമായ ആഴം വലുതാണ്.കവിതയുടെ പ്രാണന്‍ ഇതിലുണ്ട്
ReplyDeleteഞാനെന്തു ഉത്തരം നല്‍കും ? nalla kavitha!
ReplyDeleteജോലി ഗള്ഫിലാണോ വിട്ടുകള
ReplyDeleteസമയം പോലെ വായിക്കുമല്ലോ
ഉത്തരം മുട്ടിക്കുന്ന എത്രയോ ചോദ്യങ്ങളുള്ള ഈ നാട്ടിലാണോ?ഈ ചോദ്യത്തിനുത്തരം നല്‍കാനാകാത്തത്!.
ReplyDeleteKali deivathinde thanne ..... samshayamillaa.... athu makanu vazhiye manassilayikkollum....
ReplyDeleteകളി കാണുമ്പോള്‍ അറിയുന്നില്ല കളി കാര്യമാവുന്നത് അല്ലേ? ആശംസകള്‍ ...
ReplyDelete