Skip to main content

Posts

 

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം

ആദികാവ്യം എന്ന പേരില്‍ വിശ്രുതമായ രാമായണം ആണ് ഭാഗ്യവശാല്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ ആദ്യമായും ഏറ്റവും കൂടുതലായും ഞാന്‍ കേള്‍ക്കാനിടയായ കവിത. അപ്പൂപ്പനും അച്ഛനുമൊക്കെ വീട്ടിലും ക്ഷേത്രങ്ങളിലും രാമായണം വായിക്കുന്നതും രാമായണ കഥകള്‍ പറയുന്നതുമായിരുന്നു കുട്ടിക്കാലത്തെ ഏറ്റവും വലിയ കാവ്യാനുഭവം. നന്മ-തിന്മകളുടെയും തത്വചിന്തയുടെയും ന്യായാന്യായങ്ങളുടെയും പരിമളം പരത്തുന്ന ഒത്തിരിയൊത്തിരി കഥകള്‍. . ഇങ്ങനെയൊക്കെയാണെങ്കിലും രാമായണം ആരെങ്കിലും കേള്‍ക്കെ ഉറക്കെ വായിക്കാന്‍ ഭയവും നാണവുമായിരുന്നു..പക്ഷെ ഒരിക്കല്‍മാത്രം അതു ചെയ്യേണ്ടി വന്നു..ആറേഴു വര്‍ഷം മുമ്പ് ഒരു കര്‍ക്കിടകത്തില്‍ അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നപ്പോള്‍ പകരക്കാരനായി ഇടക്കൊച്ചി ശ്രീ പരമേശ്വര കുമാരമംഗലം ക്ഷേത്രത്തില്‍ കുറച്ചു ദിവസം രാമായണ പാരായണം നടത്തിയത് നെഞ്ചിടിപ്പോടു കൂടിയേ ഇന്നും ഓര്‍മ്മിക്കാന്‍ കഴിയു... അപ്പൂപ്പനും അച്ഛനുമൊക്കെ ഓര്‍മയായി..വലിയ സങ്കടങ്ങള്‍ വരുമ്പോള്‍ രാമായണ ശ്ലോകങ്ങള്‍ വായിക്കുന്നത് ഒരാശ്വാസമാണ്..എഴുത്തച്ഛന്റെ എഴുത്തിന്റെ ശക്തിയാണ് അതിനുകാരണം എന്നു വിശ്വസിക്കുന്നു..അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകളും തലമുറകളു...

നിസ ..ഒരു കണ്ണീര്‍ ഓര്‍മ്മ

നിലാമഴ യി ലേക്ക് .... " മിഴിനീർ കുടംനിറഞ്ഞ് പൊട്ടി കുലംകുത്തിയപ്പോൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല ആ പ്രവാഹത്തിൽ താനും ഒലിച്ചുപോകുമെന്ന് "

ഊഹക്കൃഷി

  ഊഹക്കൃഷി ----------------------------- ഓ ഹരി വിപണി തകര്‍ന്ന വാര്‍ത്തയ്ക്കിടയിലാണ് ഓണം വരുന്നുവെന്ന് ടീ വി യില്‍ പരസ്യം കണ്ടത് .. ആധി പിടിച്ച അമ്മമാര്‍ ഇനി ഇരവു പകല്‍ ഇല്ലാതെ ഇരക്കണം....!! പൂക്കളും പഴങ്ങളും പച്ചക്കറിയും വരാന്‍ പാണ്ടി ലോറികള്‍ ചുരമിറങ്ങണം . പൊന്നാര്യനും,കൊണ്ടലും കടല്‍ കടന്നു !  ഉപ്പു പാടത്ത് മീനും ചപ്പിലയും വിളയുന്നുണ്ട്‌. വഴിയോരങ്ങള്‍ ഇനി പരദേശികളും വണികരും ഭരിക്കട്ടെ നമുക്ക് ഓഹരിപ്പാടങ്ങളില്‍  ഊഹക്കൃഷി   നടത്താം .. ഇടവേളകളില്‍  ടീ വിയിലെ ഓണവും വിഷുവും  കണ്ട്  ആര്‍പ്പോ.... ഇര്‍.. റോ.... വിളിക്കാം !!! * * * --------------------------------------------  ചിത്രം ഡിസൈനിംഗ് :ഞാന്‍ തന്നെ :)  

നഗര രാമായണം

നഗരത്തില്‍ എല്ലാം  എന്റേതാണ്  എന്റെ വീട് എന്റെ ഭാര്യ എന്റെ മകന്‍ എന്റെ ബീഡി  , എന്റെ തീപ്പെട്ടി പുറത്തുണ്ണല്‍ അകത്തു പെടുക്കല്‍ .. വില കൊടുത്താല്‍ വാങ്ങാം  മുന്തിയ സമാധാനം .. നഗരത്തില്‍ ഭൂമി കറങ്ങുന്നില്ല  ഉദയാസ്തമനവുമില്ല  എന്നും എപ്പോഴും  പകലിന്റെ യൌവനം  പെണ്ണുങ്ങള്‍ക്ക്‌ വൈരൂപ്യമില്ല   അമ്മയ്ക്കും അമ്മൂമ്മയ്ക്കും വയസാവില്ല .. നഗരത്തില്‍ കുട്ടികളില്ല  ഒക്കെ  മുതിര്‍ന്നവരാണ് വായില്‍ ഒതുങ്ങാത്ത  വാക്കും  , വായ്‌ പൊത്തും പ്രവൃത്തിയും ! വീട്ടില്‍   വൃദ്ധരില്ല  നഗരത്തില്‍ മരണവുമില്ല  വിലപിക്കാന്‍  ആളില്ലാത്തവര്‍ക്ക് ഉറങ്ങാന്‍   ഉണര്‍ന്നിരിക്കുന്നു   സദാ -  സത്രവും ശ്മശാനവും ! * ടി ഡി എം ഹാളില്‍  നഗര വാസികള്‍ക്കായി  രാമായണ പാരായണം ..... രാവേറെ ചൊല്ലിയിട്ടും  കര്‍ക്കിടകമൊഴിയുന്നില്ല * രാമായണവുമില്ല  * രാ -മായുന്നുമില്ല  * രാമായനം കാക്കും  സീതമാര്‍ അലയുന്നു  കാമാര്‍ത്തി ചൂഴും കണ്ണാല്‍ കൈകാട്ടി വിളിക്കുന്നു   അഴുക്കു ചാലുകള്‍...

കാടെവിടെ മക്കളെ?

ഒ രു കാട് ഒരുക്കി വച്ചിട്ട് അവര്‍ എന്നെ വിളിച്ചു ഞാന്‍ ചെന്ന് നോക്കുമ്പോള്‍ കാട് കാണാന്‍  കാഴ്ചകാണാന്‍  വലിയ ജനക്കൂട്ടം മുന്‍പേ വന്നവര്‍ പറഞ്ഞു  "നല്ല മരങ്ങള്‍ !! നല്ല മരങ്ങള്‍ !!" പിമ്പേ വന്നവരും പറഞ്ഞു "നല്ല മരങ്ങള്‍ !!നല്ല മരങ്ങള്‍ !!" ഞാനും ആഞ്ഞു പരിശ്രമിച്ചു നോക്കി കാടുകാണാന്‍ !! കണ്ടില്ല  കാടില്ല !! കണ്ടതോ..  ചില മരങ്ങള്‍ മാത്രം വളഞ്ഞു പുളഞ്ഞ വന്‍ മരങ്ങള്‍ മാത്രം ... കാടെവിടെ മക്കളെ ?

ഇനി

ഇനി ക പ്പിനും ചുണ്ടിനുമിടയില്‍ വക്കുടഞ്ഞ ഒരു വാക്കില്‍ മുറിഞ്ഞകന്നതാണ് ഹൃദയങ്ങള്‍  ചോരവാര്‍ന്നൊലിച്ച  സ്നേഹം ശൂന്യതയില്‍ അലിഞ്ഞു പോയി  വീണ്ടെടുപ്പിന് പകരം വയ്ക്കാന്‍ വാക്കുകള്‍ക്കിനി ബാല്യമില്ല ! ഇനി  നമുക്കിടയിലെ അഗാധമൌനം കാലത്തിന്റെ  ഇരുളില്‍ കിടന്നു  പരസ്പരം മിണ്ടാതെ സ്വയം പ്രസരിക്കട്ടെ 

അകന്നുപോയവരോട് ....

എ ത്ര കഴുകി തുടച്ചിട്ടും പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു ചില പാടുകള്‍ കൂട്ടില്‍  കിളി പറന്നകന്നിട്ടും   മായാത്ത   ഗന്ധം   പോലെ  ! പിരിയാന്‍ കൂട്ടാക്കാത്ത- യോ ര്‍ മ തന്‍  തൂവല്‍ പോലെ പറിച്ചെറിഞ്ഞാലും വരും ചിര ബന്ധനം പോലെ !   അറിയാം നമുക്ക് നാം പിരിയാന്‍ സന്ധിപ്പവര്‍   ഇടയില്‍ കാണും മാത്ര നേരത്തെയ്ക്കൊരു ബന്ധം ! ഇളവേല്‍ക്കാനൊരു തണല്‍  വെയില്‍ ചായും നേരം ഒറ്റയ്ക്ക് പോകേണ്ടവര്‍ ആരാണെനിക്ക് നീ ? ഓര്‍ക്കുകില്‍ ആരോ! എന്തോ ! ആരാകിലെന്താ നമ്മള്‍ അകലാന്‍ അടുത്തവര്‍ .. മുന്നിലായ്  മറഞ്ഞോര്‍ക്ക്  പിന്നാലെ  പോകേണ്ടവര്‍  ചിത്രം :അമേരിക്കന്‍ ചിത്രകാരനായ റോബര്‍ട്ട്  ഗില്‍മോറിന്റെ ബൈ ബൈ ബ്ലാക്ക് ബേര്‍ഡ്

വന്‍കരകള്‍ ഉണ്ടായാല്‍ ....

ഞാനോര്‍ക്കാറുണ്ട്  വന്‍കരകളെല്ലാം ഒന്നായലിഞ്ഞു ചേര്‍ന്ന  ഒരൊറ്റ ഭൂ ഖണ്ഡമായിരുന്നു  നമ്മളെന്ന്  ! അനാദിയില്‍ ലോകവും  അങ്ങനെയായിരുന്നത്രേ ! എല്ലാ നദികളും  നമ്മളില്‍ നിന്നുല്ഭവിച്ച്  നമ്മളില്‍ തന്നെ  ഒഴുകി നിറഞ്ഞു ..  എല്ലാ ഋതുക്കളും  നമ്മളില്‍  പൂത്തുലഞ്ഞു  ! അത്രമേല്‍  ദൃഢ മായ്  പുണര്‍ന്നിട്ടും    പ്രണയം നുകര്‍ന്നിട്ടും പിന്നെങ്ങിനെ പ്രിയേ ? സ്വാര്‍ത്ഥം  സ്പര്‍ദ്ധയുടെ  വാള്‍മുനകള്‍ വീശി  മിന്നല്‍പ്പിണരായി  നമുക്കിടയില്‍ ആഴ്ന്നിറങ്ങിയത് ?  വിദൂരസ്ഥമാം  വന്‍ കരങ്ങളായി  നാമന്യോന്യമൊഴുകിയകന്നത്  ? നാമുണരുമ്പോള്‍ നമുക്കിടയില്‍  വന്‍ കടലുകള്‍  ആര്‍ത്തലച്ചിരുന്നു...!! കല്‍പ്പാന്ത കാലം  കലി  പൂണ്ടുണര്‍ന്നിരുന്നു   !! ഈ  പ്രളയ ജലത്തിന്  ഹൃദയ രക്തത്തിന്റെ   ചുവപ്പോ  ! വിരഹ ദുഖത്തിന്റെ  കടും കയ്പ്പോ    ! നോക്കൂ.. വന്‍ കരകള്‍ ഉണ്ടായപ്പോളാണ്  പ്രപഞ്ച പ്രണയം   കടലെടുത്തത് ..! നാം  നമ്മ...

സത്യവും സങ്കല്‍പ്പവും

'ഓരോ ദിനവും'  ഓര്‍മകളില്‍  കിളിര്‍ത്ത് വരുന്ന  ഒരു മുള്ളാണ്  കൂടെക്കൂടെ കുത്തി മുറിവേല്‍പ്പിക്കും  ചോരകിനിയും ..നോവ്‌ പടര്‍ത്തും  പാപവും പുണ്യവും  തമ്മിലുള്ള  മത്സരമത്രേ ജീവിതം  ഓട്ടപ്പന്തയത്തില്‍  ആദ്യമെത്തിയവരും  ഒടുവില്‍ വന്നവരും  ഒരു പോലെ കരയുന്നു ! ഒരേ ദുഃഖം ,ഒരേ പരാതി  ആരും ജയിച്ചില്ലെന്ന് ! "ശരി തെറ്റുകള്‍ ആപേക്ഷികമാണ് " ഉള്ളിലിരുന്ന് ആരോ പറയുന്നു !  മുറിവുകളും വേദനകളും മാത്രം എന്നിട്ടുമെന്തേ ബാക്കിയാവുന്നു  ? ഒരേ സമയം  ഒരാള്‍ക്ക്‌ ചിരി  മറ്റൊരാള്‍ക്ക് വേദന അപരന്നു വിശപ്പ്‌  ! ആരറിയുന്നു   അയഥാര്‍ത്ഥ ജീവിത  സങ്കല്പം ? വിദൂര വിസ്മൃത സത്യം !

ഉള്ളി; ഒരോര്‍മപ്പെടുത്തല്‍

ഉ ള്ളിയാണ് താരം  ഉള്ളു മുറിഞ്ഞ മനുഷ്യരല്ല ! വിലയേറുന്നത്  പാവം ജനത്തിനല്ല  വിലക്കയറ്റം കുതിര  കയറുന്നതവന്റെ  തുച്ചമാം ജീവിത- ച്ചുമലിലാണ് !   ഉളി പോലുള്ളില്‍ വീണു  മുറിഞ്ഞ മനസും  മുടിഞ്ഞ കുലവും ഒഴിഞ്ഞ കലവും  ഓരക്കാഴ്ചകള്‍ മാത്രം ! ഉള്ളുക്കള്ളികള്‍  ആര്‍ക്കറിയാം ! ബീഫു കറിയില്‍ ഉള്ളിയില്ലെന്നു ചൊല്ലി ക്കലപില  കൂട്ടേണ്ട ! ബീഫ് കറി യില്‍  ഉള്ളി ആഡംബരം  ഇനിയത് മറന്നേക്കൂ! പക്ഷെ വടക്കതല്ല സ്ഥിതി  ചുട്ട റൊട്ടിക്ക് ചേര്ക്കാ - നിത്തിരിയുള്ളിയില്ലെങ്കില്‍  പിന്നെ പട്ടിണി തന്നെ   പറഞ്ഞിട്ടിതെന്തിന്  !! ഉള്ളിക്കറിയില്ലല്ലോ കൂട്ടാന്‍  ഉള്ളിക്കറി ഇല്ലെന്നു ! ഉള്ളു മുറിഞ്ഞ  മനുഷ്യര്‍ക്കുമറിയില്ല ഉള്ളിക്കുള്ളിലെ  ഊരാക്കുടുക്കുകള്‍ ! പക്ഷെ ഒന്നോര്‍ക്കണം ; ഉള്ളി ഒരോര്‍മപ്പെടുത്തലാണ് ! ഉള്ളു പൊള്ളിക്കുന്ന ഓര്‍മപ്പെടുത്തല്‍ ! ***  

ഉത്തരം

ഉത്തരത്തിലെ പല്ലിയും ഉത്തരം മുട്ടി പറക്കുന്ന   പ്രാണിയും.. ഒരേ സമയം ദൈവമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടാണ്‌ ഇര തേടാനിറങ്ങിയത് കളി കാണുകയായിരുന്നു ഞാനും മകനും ദൈവത്തിന്റെ ചിത്രത്തിന് പിന്നില്‍ പ്രാണന്‍ തൊണ്ടയില്‍ കുരുങ്ങുന്ന നിലവിളി കേട്ട് മകന്‍ ചോദിച്ചു ആരാണച്ചാ ജയിച്ചത്‌ പല്ലിയോ ?പ്രാണിയോ? ദൈവമോ ? ഞാനെന്തു ഉത്തരം നല്‍കും ? അവനു കളി മനസിലായോ എന്തോ!

നഷ്ടപ്പെടുന്ന നമ്മള്‍

നഷ്ടപ്പെടുന്ന നമ്മള്‍ ആ കാശം എനിക്ക് അച്ഛനെ പോലെയാണ് അനന്തമായ സ്നേഹം പകര്‍ന്നു തരുന്ന അപൂര്‍വ ഭാഗ്യം അറിവുകളുടെ മുറിവ് പെയ്യിക്കുന്ന വര്‍ഷ മേഘങ്ങളുടെ ഇരിപ്പിടം എന്‍റെ ജീവ സ്പന്ദനങ്ങളില്‍ ഊര്‍ജം പകര്‍ന്ന കര്‍മ സാക്ഷി കടല്‍ എനിക്ക് അമ്മയെ പോലെയാണ് കനല്‍ വഴികളില്‍ കണ്ണീരു കൊണ്ടു പാദങ്ങള്‍ തണുപ്പിച്ച വാത്സല്യ സ്പര്‍ശം ഉഷ്ണ ഭൂമികളില്‍ വെന്തു പൊള്ളുന്ന ആത്മാവിനെ തിര കൈ നീട്ടി തഴുകുന്ന അമൃത സാന്ത്വനം ഇരുള്‍ മറകളില്‍ ആളിപ്പിടിച്ച പാപാഗ്നികളെ കഴുകി കെടുത്തുന്ന പുണ്യ സ്നാനം കടലാഴങ്ങളും തമോ ഗര്‍ത്തങ്ങളും താണ്ടി വന്ന ഞാനോ ? എന്നില്‍ സദാ കൂരിരുള്‍ നിറയ്ക്കുന്ന അമാവാസി ! കണ്ണുകള്‍ പുണ്യാഹം തളിക്കുന്ന വഴിയമ്പലങ്ങളില്‍ ദൈവങ്ങളുടെ നിലവിളികളും കടന്നു ഞാന്‍ കേട്ടത് ആരുടെ സങ്കീര്‍ത്തനം ആണ് ? നിലാവും വേനല്‍ പകരുന്ന ഉഷ്ണ രാത്രികളില്‍ എനിക്കായി ഒരു മണ്‍ വിളക്ക് കെടാതെ വച്ചത് ആരാണ് ? കാറ്റോ ,കടലോ ,ആകാശമോ ? എങ്കിലും വെളിച്ചവും വെളിപാടുകളും അറിയാതെ അകം പുറം ഇരുട്ട് ! ഇനി ഇന്നലെകളെ മായ്ച്ചു കളയേണ്ട കാലമാണ് ! കടലും ആകാശവും കാറ്റും നഷ്ടപ്പെടുന്ന കാലം ! നാം നമ്മെ   പരസ്പരം നഷ്ടപ്പെടുത്തുന്ന കാലം !!

തീരാത്ത യാത്ര

തീരാത്ത യാത്ര രാ ത്രിയില്‍ ഏകാന്തമീ അടഞ്ഞ മുറിക്കുള്ളില്‍ പോയ കാലത്തെ ഓര്‍ത്ത്‌ വെറുതെ ഇരിക്കും ഞാന്‍ വാര്‍മുടി അഴിച്ചിട്ട കാര്‍മുകില്‍ കെട്ടിന്നുള്ളില്‍ ഖിന്നയായ് ചിരിക്കും  ഒരേക താരകം പോലെ! മരുഭൂമികള്‍ താണ്ടി എത്തുന്ന കനല്‍ കാറ്റും മെഹ്ദി ഹസന്‍ പാടും ഗസലിന്‍ വിലാപവും നേര്‍ത്ത മൌനത്തിന്റെ ചില്ല് കോട്ടകള്‍ ക്കുള്ളില്‍ തപ്തമെന്‍ മനസിനെ വിഫലം ബന്ധിക്കുന്നു ! പിന്നെയും അടങ്ങാതെ കാലമാം പ്രവാഹത്തില്‍ പിന്നിലേക്കോടി പായും പ്രജ്ഞ തന്‍ പരാക്രമം നേട്ട കോട്ടങ്ങള്‍ തൂങ്ങും തുലാസിന്‍ തട്ട് താനേ താഴ്ന്നു പൊങ്ങുന്നു വീണ്ടും താഴേയ്ക്ക് പതിക്കുന്നു നന്മയോ നേട്ടം? ചെയ്ത തിന്മതന്‍ ഫലങ്ങളോ? വേറിട്ട്‌ ഗ്രഹിക്കുവാന്‍ കഴിയുന്നീലെനിക്കിന്നും ! ചിലപ്പോള്‍ തോന്നും മണ്ണില്‍ ഞാനാണ് * വിജിഗീഷു ചിലപ്പോള്‍ നിര്ഭാഗ്യത്തിന്‍ പരകോടി യാണെന്നും ! എത്രയോ കാതം താണ്ടി തളര്ന്നോന്നിരിക്കുമ്പോള്‍ മുന്നിലായ് തെളിയുന്നു... കാലമാം  കൊടും വഴി !! ----------------------------------------------------------------------------------------------------------- പദ സൂചന : ഖിന്നയായ്  =ദുഖിതയായ്   //വിജിഗീഷു =വി...

പ്രതീക്ഷ

ഭ യമായിരുന്നു ! ഇരുളിനെ, കുട്ടിക്കാലത്ത് ..... കറുത്ത ഭൂതങ്ങള്‍ പോല്‍  ദംഷ്ട്ര കാട്ടി ചിരിച്ച - അമാവാസികളെ., ഭയമായിരുന്നു !. അഭയം നല്‍കാന്‍  അരികില്‍ ഇല്ലായിരുന്നു അമ്മ നീട്ടും  വെളിച്ചം  ചേര്‍ന്ന് നില്‍ക്കാന്‍  കൂടെയില്ലായിരുന്നു  അച്ഛനാകും  വിരല്‍ത്തുമ്പ്... രാത്രികളില്‍ അസ്ഥിത്തറയില്‍  കാറ്റത്ത്‌ ആടിയുലഞ്ഞ  തിരിനാളം പോലെ മിന്നാമിന്നികള്‍. ഇരുളിന്റെ  കരുതലറ്റ... കണ്‍ചിമ്മല്‍ . പോളകെട്ടിയ  ബാല്യവും .. നിറം കെട്ട കൌമാരവും  മൃദുല  സ്വപ്‌നങ്ങള്‍  തീരും മുന്‍പേ കൈ പിടിച്ചവന്‍  നടതള്ളിയത്‌ ദുരിതങ്ങളുടെ  മണിയറയില്‍   വിയര്‍പ്പു നാറുന്ന  രാത്രികള്‍ തീവണ്ടികള്‍ പോലെ  ഇരുളിന്റെ പാളങ്ങളിലൂടെ  ഇട നെഞ്ച് കീറി  അലറി  പായുന്നുണ്ട്‌ ... അറപ്പിന്റെ ചെളി വരമ്പിലുടെ ഭയങ്ങളുടെ  രാപകല്‍ ഇല്ലാത്ത  കയറ്റിറക്കങ്ങള്‍ . ഇങ്ങനെയും  ജീവിതം സ്വയം മുഴുകുന്നു  ചില പരീക്ഷണങ്ങളില്‍ ! വിരലെണ്ണം പോരാതെ വരുന്ന  നഷ്ടങ്ങളുടെ കണക്കെടുപ്പിലും  ഒരു പ്രതീക്ഷ...

My Blogs

http://www.remesharoor.blogspot.com/    മരുഭൂമികളിലൂടെ     http://www.remesharoors.blogspot.com/ കാവ്യാംശു   http://www.marubhoomikalil.blogspot.com/ ഇരിപ്പിടം  http://www.marubhoomikaliloode.blogspot.com/ ഒരിടത്തൊരിടത്തൊരു 

മരുഭൂമികള്‍ ആകാശത്തോട് പറഞ്ഞത്

ഇറുകെ പുണര്‍ന്നു നില്‍ക്കുന്ന ആകാശത്തോട് മരുഭൂമികള്‍ മന്ത്രിക്കുന്നത് എന്താവും ? ഒരിക്കല്‍ എങ്കിലും സ്നേഹമാരി പെയ്യിച്ച് എന്റെയീ നീച ജന്മം സഫലമാക്കണം എന്നോ ? മാറില്‍ ചൂഴ്ന്നു കത്തുന്ന തീഷ്ണ സൂര്യനെ മേഘ കമ്പിളി കൊണ്ടു എത്ര മറച്ചു പിടിച്ചാലും പെയ്തു നിറയ്ക്കനാവുമോ ഈ ഊഷര വനങ്ങള്‍ അതുകൊണ്ടു തന്നെയാവണം നീലാംബരത്തിനു ഈ ദീര്‍ഘ മൌനം തഴുകി തലോടി നില്‍ക്കുന്ന ആകാശത്തോട് സാഗരങ്ങള്‍ ആര്‍ത്തലച്ചത് എന്തിനാവും ? ഒരിക്കലെങ്കിലും എന്‍റെ അന്തര്‍ ദാഹങ്ങള്‍ക്ക് വസുന്ധരയുടെ ഗര്‍ഭ ഗൃഹങ്ങളില്‍ അഭയം നല്‍കണം എന്ന് പറയാനോ ? വന്‍കരകള്‍ കടലെടുത്താലും കരഞ്ഞും ചിരിച്ചും തീര്‍ക്കാനാകുമോ ഉയിരില്‍ നുരയിടുന്ന ഈ വന കാമനകള്‍ !!! അത് കൊണ്ടു തന്നെയാവണം ശോനാന്മ്ബരത്തിനു ഈ ദീര്‍ഘ മൌനം !!! Published in Manorama ഓണ്‍ലൈന്‍ (Manorama online/Gulf news/My creatives/Marubhoomikal)